Kerala

കെഎസ് യു പൊലീസിന് നേരെ മുട്ടത്തോടിനകത്ത് മുളകുപൊടി പ്രയോഗിച്ചു; ഗോലി; അവശിഷ്ടങ്ങള്‍ റോഡില്‍ നിന്നും കണ്ടെത്തി

  • 21st December 2023
  • 0 Comments

തിരുവനന്തപുരം: കെഎസ്യു ഡിജിപി ഓഫീസ് മാര്‍ച്ചിനിടെ പൊലീസിന് നേരെ മുളക് പൊടി പ്രയോഗവും ഗോലിയേറും നടന്നെന്ന് ആരോപണം. മുട്ടത്തോടിനകത്ത് മുളകുപൊടി നിറച്ചാണ് പ്രയോഗിച്ചെന്നാണ് കരുതുന്നത്. അവശിഷ്ടങ്ങള്‍ റോഡില്‍ നിന്നും കണ്ടെടുത്തു. ബോധപൂര്‍വ്വം സംഘര്‍ഷമുണ്ടാക്കാന്‍ കെഎസ്യു ശ്രമിച്ചെന്ന് പൊലീസ് ആരോപിച്ചു. പൊലീസിന്റെ ഫൈബര്‍ ലാത്തിയും തകര്‍ന്നിട്ടുണ്ട്. കെഎസ്യു പ്രവര്‍ത്തകരെ മര്‍ദ്ദിക്കുന്നതിനിടെയാണ് ലാത്തി തകര്‍ന്നത്. അതിന്റേയും അവശിഷ്ടങ്ങള്‍ റോഡില്‍ ഉണ്ട്. ഭാരമുള്ള ഗോലികളും പ്രദേശത്ത് നിന്നും പൊലീസ് കണ്ടെടുത്തു. തങ്ങളെ അക്രമിക്കാന്‍ കെഎസ്യു പ്രവര്‍ത്തകര്‍ കരുതിയതാണ് ഇതെന്ന് പൊലീസ് ആരോപിച്ചു.

Kerala

വണ്ടിപ്പെരിയാര്‍ പോക്‌സോ കേസ്;വീഴ്ച പറ്റിയിട്ടില്ല; പ്രതി അര്‍ജുന്‍ തന്നെയെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍; അപ്പീല്‍ നല്‍കുമെന്ന് പ്രോസിക്യൂട്ടര്‍

  • 15th December 2023
  • 0 Comments

വണ്ടിപ്പെരിയാറില്‍ 6 വയസുകാരിയെ പീഡിപ്പിച്ച് കൊലപെടുത്തിയ കേസില്‍ പ്രതി അര്‍ജുന്‍ തന്നെയെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ സി.ഐ. ടി.ഡി. സുനില്‍കുമാര്‍. അന്വേഷണത്തില്‍ വീഴ്ച പറ്റിയിട്ടില്ലെന്നും കുട്ടി കൊല്ലപ്പെട്ട ദിവസം രാത്രി തന്നെ വീട്ടില്‍ പോയിരുന്നു എന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. അതേസമയം, പോക്‌സോ കേസില്‍ പ്രതിയെ വെറുതെവിട്ട വിധിയ്‌ക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് പ്രോസിക്യൂട്ടര്‍ സുനില്‍ മഹേശ്വരന്‍. ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് കോടതി കണ്ടെത്തി, എന്നാല്‍ സാക്ഷിമൊഴിയിലെ ചെറിയ വ്യത്യാസം പോലും കോടതി വലുതായി കണ്ടു. അന്വേഷണത്തില്‍ പാളിച്ചയെന്ന ആരോപണം […]

Kerala

മാനസികസമ്മര്‍ദം മൂലമുള്ള ആത്മഹത്യ; പോലീസിന് കൗണ്‍സിലിങ്; സര്‍ക്കുലര്‍ പുറത്തിറക്കി

  • 8th December 2023
  • 0 Comments

തിരുവനന്തുരം: മാനസികസമ്മര്‍ദം മൂലം പോലീസുകാര്‍ക്കിടയില്‍ ആത്മഹത്യ വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ജോലി ഭാരവും സമ്മര്‍ദ്ദവും കുറയ്ക്കാന്‍ പ്രത്യേക സര്‍ക്കുലര്‍ പുറത്തിറക്കി. ആത്മഹത്യ പ്രവണത ഉള്ളവര്‍ക്ക് പ്രത്യേക കൗണ്‍സിലിംഗ് നല്‍കണമെന്ന് സര്‍ക്കുലറില്‍ പറയുന്നു. ജോലി സംബന്ധമായ പരാതികളും, വ്യകതിപരമായ പ്രശ്‌നങ്ങങ്ങളും പരിഹരിക്കാന്‍ മെന്ററിങ് സംവിധാനം ഏര്‍പ്പെടുത്തണം. അവധികള്‍ കൃത്യമായി അനുവദിക്കണം. കുടുംബ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പരമാവധി അവസരം നല്‍കണം. ആഴ്ചയില്‍ ഒരു ദിവസം യോഗ പോലെയുള്ള പരിശീലനങ്ങള്‍ക്ക് അവസരമൊരുക്കണമെന്നും സര്‍ക്കുലറില്‍ സൂചിപ്പിക്കുന്നു. പോലീസുകാരിലെ ആത്മഹത്യകളും ആത്മഹത്യാപ്രവണതകളും അടുത്തകാലത്തായി വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.ഇത് […]

Kerala National

കോഴിക്കോട് നവകേരള സദസ്സ് : കുസാറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സാംസ്കാരിക പരിപാടികൾ ഒഴിവാക്കി

  • 26th November 2023
  • 0 Comments

കോഴിക്കോട്: കോഴിക്കോട് നവകേരള സദസ്സിന്‍റെ മൂന്നാം ദിവസമായ ഇന്ന് കുസാറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സാംസ്കാരിക പരിപാടികൾ ഒഴിവാക്കി. രാവിലെ ഒന്‍പത് മണിക്ക് ഓമശ്ശേരി അമ്പലക്കണ്ടി സ്നേഹതീരം കൺവെൻഷൻ സെന്ററിൽ പ്രഭാതയോഗം ചേരും. എന്നാൽ പ്രഭാത യോഗത്തിന് ശേഷമുള്ള മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനവും കളമശേരി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഒഴിവാക്കി. തിരുവമ്പാടി, ബാലുശ്ശേരി, കൊടുവള്ളി, ബേപ്പൂര്‍, കുന്ദമംഗലം മണ്ഡലങ്ങളില്‍ നിന്നുള്ള ക്ഷണിതാക്കള്‍ പ്രഭാത യോഗത്തിൽ പങ്കെടുക്കും.തുടര്‍ന്ന് തിരുവന്പാടി മണ്ഡലംതല നവകേരള സദസ്സ് 11 മണിക്ക് മുക്കം ഓര്‍ഫനേജ് ഒഎസ്എ ഓഡിറ്റോറിയത്തിലും കൊടുവള്ളിയിലേത് […]

National News

തൊണ്ടി മുതലായ മദ്യം കാണാനില്ല; എലി നശിപ്പിച്ചതായി പോലീസിന്റെ അവകാശവാദം

  • 9th November 2023
  • 0 Comments

മധ്യപ്രദേശിലെ ചിന്ദ്വാരയിൽ കാണാതായ തൊണ്ടി മുതലായ 60 കുപ്പി മദ്യം എലി നശിപ്പിച്ചതായി പോലീസിന്റെ അവകാശ വാദം.കേസില്‍ തെളിവായി സൂക്ഷിച്ചിരുന്ന 60 കുപ്പി മദ്യം കാണാതെയായതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് 60 കുപ്പി മദ്യവും എലികൾ കുടിച്ചു തീർത്തുവെന്ന്പോലീസ് മറുപടി നല്‍കിയത്.മദ്യം കുടിച്ചുവെന്ന് സംശയിക്കുന്ന എലികളിലൊന്നിനെ പൊലീസ് അറസ്റ്റ് ചെയ്തതായും അവകാശപ്പെട്ടു. 180 മില്ലിയുടെ 60 ബോട്ടിലുകൾ നശിപ്പിക്കപ്പെട്ടതായാണ് റിപ്പോർട്ട് വിശദമാക്കുന്നത്. പ്ലാസ്റ്റിക് ബോട്ടിലുകൾ എലികൾ കടിച്ച് നശിപ്പിച്ചതായാണ് പോലീസ് അവകാശപ്പെടുന്നത്. ഇത് മൂലം തൊണ്ടിമുതലായ മദ്യം ഒഴുകി […]

Kerala News

ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം സൗജന്യ ബ്ലൂ ടിക്ക്; പ്രചരിക്കുന്ന സന്ദേശം തട്ടിപ്പ്, മുന്നറിയിപ്പുമായി പൊലീസ്

  • 5th November 2023
  • 0 Comments

ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പ്രൊഫൈൽ വെരിഫൈ ചെയ്ത് സൗജന്യമായി ബ്ലൂ ടിക്ക് ലഭിക്കുമെന്ന പ്രചരിക്കുന്ന സന്ദേശം തട്ടിപ്പാണെന്ന മുന്നറിയിപ്പുമായി പോലീസ്. വ്യാജലിങ്കുകൾ ഉൾപ്പെടുത്തിയ സന്ദേശം മെസ്സേജ് ആയോ നോട്ടിഫിക്കേഷൻ ആയോ വരാം. ഇത്തരം വ്യാജ വെബ്സൈറ്റുകൾ ഉപഭോക്താക്കളുടെ യൂസർ ഇൻഫർമേഷൻ, ആക്റ്റീവ് സെഷൻ എന്നിവ ഹാക്ക് ചെയ്യുന്ന രീതിയിൽ നിർമിച്ചവ ആയിരിക്കും.ഇത്തരം മെസ്സേജുകളോട് പ്രതികരിച്ചാൽ നിങ്ങളുടെ സോഷ്യൽ മീഡിയ പ്രൊഫൈൽ ഹാക്ക് ചെയ്യപ്പെടാൻ സാധ്യതയുണ്ട്. സോഷ്യൽ മീഡിയ ഉപഭോക്താക്കൾ ഇത്തരം വ്യാജ മെസ്സേജുകളോട് പ്രതികരിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്നും പൊലീസ് […]

Kerala News

സൈനികന്റെ ശരീരത്തില്‍ പിഎഫ്‌ഐ എന്ന് ചാപ്പ കുത്തിയ സംഭവം; സ്വയം ചെയ്തതെന്ന സംശയവുമായി പോലീസ്

  • 26th September 2023
  • 0 Comments

കൊല്ലത്ത് സൈനികിന്റെ ശരീരത്തിൽ പിഎഫ്‌ഐ എന്ന് ചാപ്പ കുത്തിയ സംഭവത്തില്‍ ഉന്നത പോലീസ് സംഘം സൈനികനിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും വിവരങ്ങൾ ശേഖരിക്കും. സൈനികന്‍ സ്വയം ശരീരത്തില്‍ പിഎഫ്‌ഐ എന്ന് ചാപ്പക്കുത്തിയതാണെന്ന സംശയവും പോലീസിനുണ്ട്. സംഭവത്തില്‍ കേന്ദ്രരഹസ്യാന്വേഷണ ഏജന്‍സികളും അന്വേഷണം നടത്തും. കഴിഞ്ഞ ദിവസം രാത്രി കൊല്ലം ജില്ലയിലെ കടയ്ക്കലില്‍ ആണ് സംഭവം നടന്നത്. രാജസ്ഥാനില്‍ സൈനിക സേവനമനുഷ്ഠിക്കുന്ന ചന്നപ്പാറ സ്വദേശി ഷൈനിനെയാണ് മര്‍ദിച്ചശേഷം പുറത്ത് പിഎഫ്‌ഐ എന്ന് ചാപ്പക്കുത്തിയത്. ആളൊഴിഞ്ഞ സ്ഥലത്ത് സൈനികനെ തടഞ്ഞ് നിര്‍ത്തി. […]

Kerala News

പി എസ് സി യുടെ പേരിൽ വ്യാജ രേഖ; 50 ലക്ഷം രൂപയുടെ തട്ടിപ്പ്‌ നടന്നതായി പ്രഥമിക വിലയിരുത്തൽ

  • 14th September 2023
  • 0 Comments

പി എസ് സി യുടെ പേരിൽ വ്യാജ രേഖകളുണ്ടാക്കിയ സംഭവത്തിൽ 50 ലക്ഷം രൂപയുടെ തട്ടിപ്പ്‌ നടന്നതായി പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. വാട്ട്‌സ്ആപ്പ് ഗ്രൂപ്പ്‌ രൂപീകരിച്ച് രണ്ട് ലക്ഷം രൂപ വീതം ഓരോരുത്തരിൽ നിന്നും ഈടാക്കിയാണ് തട്ടിപ്പ് നടത്തിയത് വിജിലൻസിൽ അസിസ്റ്റന്റ് സെക്രട്ടറിയേറ്റ്‌ എന്ന തസ്തികയുടെ പേരിലായിരുന്നു തട്ടിപ്പ്. തൃശൂർ ആമ്പല്ലൂർ സ്വദേശി അമ്പിളി, പത്തനംതിട്ട അടൂർ സ്വദേശി രാജലക്ഷ്‌മി എന്നിവരാണ് സംഘത്തിന് നേതൃത്വം നല്‍കിയത്. ഇവർക്കായുള്ള തിരച്ചൽ ഊർജിതമാക്കിയതായും പൊലീസ് അറിയിച്ചു. ഇരുവരുടെയും പേരിൽ ലുക്കൗട്ട് […]

Kerala Local

സംഘർഷം തടയാനെത്തിയ പോലീസ്‌ക്കാരനെ വെട്ടി: മൂന്ന് ഗുണ്ടകൾ പിടിയിൽ

  • 13th September 2023
  • 0 Comments

തൃശൂർ ചൊവ്വൂരിൽ പൊലീസുകാരനെ വെട്ടിയ മൂന്നു ഗുണ്ടകൾ പിടിയിൽ. കാറിൽ രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ നന്തിക്കര ദേശീയപാതയിലാണ് ഇവരെ പിടികൂടിയത്. ചൊവ്വൂർ സ്വദേശികളായ ജിനു, മെജോ , അനീഷ് എന്നിവരാണ് പിടിയിലായത്. ജിനു ഒരു കൊലക്കേസ് പ്രതിയാണ്. മദ്യലഹരിയിൽ നാട്ടിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഗുണ്ടകളെ പിടിക്കുമ്പോഴാണ് പൊലീസിനെ ആക്രമിച്ചത്. ചേർപ്പ് സ്റ്റേഷനിലെ പൊലീസുകാരൻ സുനിൽ കുമാറിനാണ് വെട്ടേറ്റത്. ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു ആക്രമണം. ചൊവ്വൂർ ക്ഷേത്രത്തിന് സമീപം ജിനോയുടെ ബന്ധു കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തിരുന്നു. ഇയാളുടെ മരണാനന്തര […]

Kerala News

പോലീസിന്റെ വയർലെസ് ചോർത്തിയ സംഭവം; ഷാജന്‍ സ്‌കറിയയെ പോലീസ് ചോദ്യം ചെയ്യുന്നു; അറസ്റ്റുണ്ടായേക്കും

  • 1st September 2023
  • 0 Comments

പോലീസിന്റെ വയർലെസ് ചോർത്തിയ സംഭവത്തിൽ ഷാജന്‍ സ്‌കറിയയെ പോലീസ് ചോദ്യം ചെയ്യുന്നു. ഷാജൻ സ്‌കറിയയെ അറസ്റ്റ് ചെയ്തേക്കുമെന്നാണ് സൂചന. ആലുവ പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. നേരത്തെ പ്രധാനമന്ത്രിയുടെ സെക്യൂരിറ്റി സ്‌കീം പുറത്തുവിട്ട സംഭവത്തില്‍ ഷാജന്‍ സ്‌കറിയയ്‌ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസില്‍ ഹൈക്കോടതിയാണ് ഷാജന് ജാമ്യം അനുവദിച്ചത്. ഇന്ന് രാവിലെ ചോദ്യം ചെയ്യലിന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് പൊലീസിന് മുന്നില്‍ ഹാജരാകണമെന്നാവശ്യപ്പെടുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ചോദ്യം ചെയ്യല്‍. നേരത്തെ, വയർലെസ് ചോർന്നതുമായി ബന്ധപ്പെട്ട് […]

error: Protected Content !!