കുന്ദമംഗലം മാതൃക പൊലീസ് സ്റ്റേഷനില്‍ വാഹനമില്ല; പൊലീസുകാര്‍ ദുരിതത്തില്‍
കുന്ദമംഗലം : പൊലീസ് സ്റ്റേഷനില്‍ ആവശ്യത്തിന് വാഹനമില്ലാതെ കഷ്ടപ്പെടുകയാണ് കുന്ദമംഗലംമാതൃക പൊലീസ് സ്റ്റേഷന്‍. സൗകര്യങ്ങള്‍ കൊണ്ട് കേരളത്തിലെ മികച്ച മൂന്നാമത്തെ പോലീസ് സ്റ്റേഷനാണ് കുന്ദമംഗലം പോലീസ് സ്റ്റേഷന്‍. മനോഹരമായ കെട്ടിടവും സംവിധാനങ്ങളുമാണ് ഈ പോലീസ് സ്റ്റേഷനില്‍ നിലവിലുള്ളത്.അവിടെയാണ് പൊലീസുകാര്‍ വാഹനമില്ലാതെ പെടാപ്പാട് പെടുന്നത്. നേരത്തെ മൂന്ന് വാഹനം ഉണ്ടായിരുന്നത് കഴിഞ്ഞ ജനുവരി മുതല്‍ ഒരു വാഹനം മാത്രമാവുകയായിരുന്നു. ജില്ലയിലെ തന്നെ ഏറ്റവും കൂടുതല്‍ പരിധിയുള്ള വലിയ പോലീസ് സ്റ്റേഷന്‍ ആണിത്. നാല് പഞ്ചായത്തുകള്‍ അടങ്ങുന്നതാണ് പൊലീസ് സ്റ്റേഷന്‍ […]









