തിരുരിൽ രേഖകളില്ലാതെ കടത്തുകയായിരുന്ന 1,78,33000/ രൂപയുടെ കുഴൽ പണവുമായി തിരുരങ്ങാടി കൊടിഞ്ഞി സ്വദേശിയായ കൊടക്കാട്ടിൽ അഷ്‌റഫ് (46)നെ യാണ് തിരൂർ SI പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ പോലീസ് പിടികൂടിയത്.
ജില്ലാ പോലീസ് മേധാവി എസ് സുജിത്ത് ദാസ് IPS ന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് തിരൂർ ചമ്രവട്ടം വെച്ച് വാഹനപരിശോധന നടത്തുന്നതിനിടെയാണ് പണവുമായി പ്രതി പിടിയിലാവുന്നത്. പണം കാറിന്റെ ഹാൻഡ് ബ്രേക്കിന് താഴെ പ്രത്യേകം രഹസ്യ അറയിലായി ഒളിപ്പിച്ച നിലയിൽ ആയിരുന്നു. മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്യുന്നതിനുള്ള പണമായിരുന്നു ഇത്.
കഴിഞ്ഞ ദിവസം 39 ലക്ഷത്തിന്റെ കുഴൽ പണവുമായി പെരിന്തൽമണ്ണയിൽ യുവാവിനെ പോലീസ് പിടികൂടിയിരുന്നു. ഈ വർഷം മലപ്പുറം ജില്ലയിൽ 41 കേസുകളിലായി ഏകദേശം 27.5 കോടിയോളം രൂപ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. പിടികൂടിയ പണവും വാഹനവും കോടതിയിൽ ഹാജരാക്കും.

