Kerala

പ്രളയത്തില്‍ മരണപ്പെട്ടവരുടെ കുടുംബത്തിന് 4 ലക്ഷം, വീട് നഷ്ടമായവര്‍ക്ക് 10 ലക്ഷം നല്‍കാനും തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 4 ലക്ഷംരൂപയും വീട് നഷ്ടപ്പെട്ടവര്‍ക്ക് 10 ലക്ഷം രൂപയും സഹായം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതുവരെ 95 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വീടുകള്‍ വാസയോഗ്യമല്ലാതായവര്‍ക്കും (70 ശതമാനത്തിന് മുകളില്‍), പൂര്‍ണമായി തകര്‍ന്നവര്‍ക്കും 4 ലക്ഷം രൂപ നല്‍കും. വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് സ്ഥലം വാങ്ങാന്‍ 6 ലക്ഷവും ചേര്‍ത്ത് 10 ലക്ഷം രൂപ നല്‍കും. പ്രളയ ദുരന്തത്തില്‍പ്പെട്ട കുടുംബങ്ങള്‍ക്ക് 10,000 രൂപ വരെ അടിയന്തര സഹായം നല്‍കും. ദുരന്ത ബാധിതര്‍ക്ക് […]

Kerala

ക്യാമ്പുകളില്‍ ആവശ്യത്തിന് സൗകര്യം ഉറപ്പ് വരുത്തണം: മുഖ്യമന്ത്രി

സംസ്ഥാനത്ത് നിലവിലുള്ള ക്യാമ്പുകളില്‍ ആവശ്യത്തിന് സൗകര്യങ്ങള്‍ ഉറപ്പ് വരുത്തണമെന്ന് മുഖ്യമന്ത്രിയുടെ നിര്‍ദേശം.ജില്ല കലക്ടര്‍മാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ ആണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. മഴ കുറഞ്ഞുതുടങ്ങിയതിനാല്‍ വെള്ളം ഇറങ്ങിത്തുടങ്ങിയത് രക്ഷാപ്രവര്‍ത്തനം സുഗമമാക്കിയതായും വിലയിരുത്തി. മണ്ണിടിച്ചില്‍ സാധ്യതയുള്ള മേഖലയിലുള്ളവരെ ഒഴിപ്പിക്കുകയാണ് ഇനിയുള്ള പ്രധാന രക്ഷാപ്രവര്‍ത്തനം. വെള്ളം ഇറങ്ങിത്തുടങ്ങിയതിനാല്‍ ക്യാമ്പുകളില്‍ നിന്ന് ആളുകള്‍ പലരും വീടുകളിലേക്ക് മാറിപ്പോകുന്നുണ്ടെന്ന് ജില്ലാ കളക്ടര്‍മാര്‍ അറിയിച്ചു. വയനാട്, മലപ്പുറം ജില്ലകളില്‍ മണ്ണിടിച്ചില്‍ സാധ്യതയിലുള്ള മേഖലയിലുള്ളവരെ ഒഴിപ്പിച്ചതായി കളക്ടര്‍മാര്‍ യോഗത്തില്‍ അറിയിച്ചു. മഴ കുറഞ്ഞത് മണ്ണിടിഞ്ഞ മേഖലകളിലെ […]

Kerala

കനത്ത മഴ: ദുരന്തനിവാരണസേനയെ വിളിക്കാന്‍ സര്‍ക്കാര്‍ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായതോടെ മഴക്കെടുതി നേരിടാന്‍ ദേശീയ ദുരന്തനിവാരണസേനയെ വിളിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. മുഖ്യമന്ത്രി വിളിച്ച അടിയന്തര യോഗത്തിലാണ് തീരുമാനം. ദുരന്ത നിവാരണ സേനയുടെ 10 യൂണിറ്റിനെ വിളിക്കാനാണ് തീരുമാനം. അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. മഴ ശക്തമായതോടെ വടക്കന്‍ കേരളത്തിലും ഇടുക്കിയിലും പല സ്ഥലത്തും നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്, നിലമ്പൂര്‍ ടൗണ്‍ വെള്ളത്തില്‍ മുങ്ങി. നിരവധി ഇടങ്ങളില്‍ ഉരുള്‍ പൊട്ടലും വെള്ളപ്പൊക്കവുമുണ്ടായിട്ടുണ്ട്. മലപ്പുറം, വയനാട്, കണ്ണൂര്‍, ഇടുക്കി ജില്ലകളിലാണ് ശക്തമായ മഴയും നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്.

Kerala

ചാന്ദ്രയാൻ 2: അഭിനന്ദനമറിയിച്ച് ഐഎസ്ആര്‍ഒ ചെയര്‍മാന് മുഖ്യമന്ത്രി കത്തയച്ചു

ചാന്ദ്രയാൻ 2 ദൗത്യത്തിന്റെ വിജയകരമായ വിക്ഷേപണത്തിനു പിന്നിൽ പ്രവർത്തിച്ച എല്ലാ ശാസ്ത്രജ്ഞരെയും ജീവനക്കാരെയും ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻ കുടുംബത്തെയാകെയും കേരള ജനതയുടെ പേരിൽ അഭിനന്ദിക്കുന്നതായി ഐ.എസ്.ആർ.ഒ ചെയർമാൻ കെ. ശിവന് അയച്ച കത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ മുമ്പ് നടന്നിട്ടില്ലാത്ത പര്യവേക്ഷണവും പഠനങ്ങളും ഈ ദൗത്യത്തിലൂടെ നടത്തുമെന്നത് ശാസ്ത്രലോകത്തിനാകെയും ബഹിരാകാശപ്രേമികൾക്കും ആവേശം പകരുന്നതാണ്. ഇത്തരം ശാസ്ത്രപര്യവേഷണങ്ങൾ, ഇന്ത്യൻ ഭരണഘടനയനുസരിച്ച് നമ്മുടെ മൗലികകടമകളായ, ശാസ്ത്രീയമനോഭാവവും അന്വേഷണത്വരയും വളർത്തുന്നതിൽ ഏറെ സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു. […]

Kerala

അഗസ്ത്യന്‍ മുഴി കുന്ദമംഗലം റോഡ് നവീകരണ ഫ്‌ലക്‌സില്‍ രാഹുല്‍ ഗാന്ധിയുടെ ഫോട്ടോ അപമാനിക്കാനെന്ന് കോണ്‍ഗ്രസ്; വിഷയം വിവാദമാവുന്നു

കുന്ദമംഗലം: അഗസ്ത്യന്‍ മുഴി കുന്ദമംഗലം റോഡ് നവീകരണ പ്രവൃത്തിയുടെ ഉദ്ഘാടന ചടങ്ങിന്റെ ഫള്ക്‌സില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഉദ്ഘാടകന്‍ ജി. സുധാകരുനുമൊപ്പം വയനാട് എം.പി രാഹുല്‍ ഗാന്ധിയുടെ ചിത്രം കൂടി ഉള്‍പ്പെടുത്തിയതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്ത്. അദ്ദേഹത്തെ അപമാനിക്കാനാണ് ഫോട്ടോ വച്ചതെന്നും രാഹുല്‍ പങ്കെടുക്കുമെന്ന് അറിയിക്കാതെയാണ് ഇതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ഇങ്ങനെയൊരു ചടങ്ങ് സംബന്ധിച്ച് രാഹുലിന്റെ വയനാട്ടിലെയോ മുക്കത്തെയോ ഓഫീസുകളില്‍ അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് വയനാട് ഡി.സി.സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണന്‍ പറഞ്ഞു. പ്രസ്തുത റോഡിന്റെ ഭൂരിഭാഗവും […]

Local

ഇ.കെ ശിവദാസന് ആദരാഞ്ജലി അര്‍പ്പിച്ച് മുഖ്യമന്ത്രി കൊടുവള്ളിയില്‍

കൊടുവള്ളി: കൊടുവള്ളിയിലെ കമ്മ്യൂണിസ്റ്റ് നേതാവ് ഇ.കെ ശിവദാസന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അന്ത്യോപചാരം അര്‍പ്പിപ്പു. കമ്മ്യൂണിറ്റി ഹാളല്‍ പൊതുദര്‍ശനത്തിന് വച്ചപ്പോളാണ് മുഖ്യമന്ത്രി എത്തിയത്. കൊടുവള്ളിയില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാന കെട്ടിപടുക്കുന്നതില്‍ പ്രധാന വ്യക്തിയായിരുന്നു. ദീര്‍ഘകാലം സിപിഐഎം ലോക്കല്‍ കമ്മറ്റി സെക്രട്ടറിയുമായി പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്.

Kerala

തെങ്ങിന്‍തൈകളുടെ വിതരണം: സംസ്ഥാനതല ഉദ്ഘാടനം നാളെ

വേങ്ങേരി : കേര കേരളം, സമൃദ്ധ കേരളം പദ്ധതിയുടെ ഭാഗമായുള്ള തെങ്ങിന്‍തൈകളുടെ വിതരണത്തിന്റെ സംസ്ഥാനതല  ഉദ്ഘാടനം വേങ്ങേരി നഗര കാര്‍ഷിക മൊത്ത വിപണന കേന്ദ്രത്തില്‍ നാളെ (ജൂലൈ 6)വൈകുന്നേരം 3 30 ന്  മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.  കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍ കുമാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും.  സംസ്ഥാനത്തെ നാളികേര കൃഷിയുടെ വിസ്തൃതി നിലവിലെ 7.81 ലക്ഷം ഹെക്ടറില്‍ നിന്നും 9.25 ലക്ഷം ഹെക്ടറായി വര്‍ദ്ധിപ്പിക്കുന്നതിന്റെ  ഭാഗമായി സംസ്ഥാനത്തെ തെരഞ്ഞെടുത്ത 500 […]

Kerala

മാലിന്യത്തില്‍ നിന്ന് വൈദ്യുതി: മുഖ്യമന്ത്രി പുരോഗതി വിലയിരുത്തി

കോഴിക്കോട് : സംസ്ഥാനത്ത് കേന്ദ്രീകൃത മാലിന്യസംസ്‌കരണ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികളുടെ പുരോഗതി മുഖ്യമന്ത്രി പിണറായി വിജയന്‍ വിലയിരുത്തി. തിരുവനന്തപുരം, കൊല്ലം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നീ ഏഴ് ജില്ലകളിലാണ് മാലിന്യത്തില്‍ നിന്ന് ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ഊര്‍ജം ഉല്‍പാദിപ്പിക്കുന്ന പ്ലാന്റുകള്‍ സ്ഥാപിക്കുന്നത്. ഇതിനാവശ്യമായ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. കോഴിക്കോട് ഞെളിയന്‍ പറമ്പില്‍ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ അവസാനഘട്ടത്തിലാണ്. സമയബന്ധിതമായി പ്ലാന്റുകള്‍ പൂര്‍ത്തിയാക്കണമെന്ന് തിരുവനന്തപുരത്ത് നടന്ന യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു.തദ്ദേശസ്വയംഭരണ മന്ത്രി എ.സി. മൊയ്തീന്‍, ചീഫ് സെക്രട്ടറി ടോം […]

error: Protected Content !!