വേങ്ങേരി : കേര കേരളം, സമൃദ്ധ കേരളം പദ്ധതിയുടെ ഭാഗമായുള്ള തെങ്ങിന്‍തൈകളുടെ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വേങ്ങേരി നഗര കാര്‍ഷിക മൊത്ത വിപണന കേന്ദ്രത്തില്‍ നാളെ (ജൂലൈ 6)വൈകുന്നേരം 3 30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍ കുമാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. സംസ്ഥാനത്തെ നാളികേര കൃഷിയുടെ വിസ്തൃതി നിലവിലെ 7.81 ലക്ഷം ഹെക്ടറില്‍ നിന്നും 9.25 ലക്ഷം ഹെക്ടറായി വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ തെരഞ്ഞെടുത്ത 500 പഞ്ചായത്തുകളിലെ മുഴുവന്‍ വാര്‍ഡുകളിലും 75 എണ്ണം വീതം മികച്ച ഇനം തെങ്ങിന്‍ തൈകള്‍ സബ്‌സിഡി നിരക്കില്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്യാന്‍ നാളികേര വികസന കൗണ്‍സില്‍ ലക്ഷ്യമിട്ടിരിക്കുന്നത്്. ഈ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനമാണ് മുഖ്യമന്ത്രി നിര്‍വഹിക്കുന്നത്. ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ വീഡിയോ പ്രോഗ്രാമായ നൂറുമേനിയുടെ സംപ്രേഷണത്തിന്റെയും എഫ് ഐബി യൂട്യൂബ് ചാനല്‍ ലൈവ് സ്ട്രീമിംഗിന്റെയും ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും. കൈരളി ചാനല്‍, നൂറോളം പ്രാദേശിക ചാനലുകള്‍ എന്നിവ വഴിയാണ് സംപ്രേഷണം.
അഗ്രോ സര്‍വീസ് സെന്ററുകള്‍ക്കും കര്‍മ്മ സേനകള്‍ക്കുമുള്ള യന്ത്രങ്ങളുടെ വിതരണോദ്ഘാടനം തൊഴില്‍ -എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണനും, ജൈവ കാര്‍ഷിക മണ്ഡലം ഒന്നാം സ്ഥാനം നേടിയ തൂണേരി ഗ്രാമപഞ്ചായത്തിനുള്ള അവാര്‍ഡ് ദാനം ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രനും നിര്‍വഹിക്കും. എ പ്രദീപ് കുമാര്‍ എംഎല്‍എ ചടങ്ങില്‍ സംസാരിക്കും.
അഡീഷണല്‍ ചീഫ് സെക്രട്ടറിയും കാര്‍ഷികോത്്പാദന കമ്മീഷണറുമായ ദേവേന്ദ്ര കുമാര്‍ സിംഗ് പദ്ധതി വിശദീകരണം നടത്തും . കൃഷി വകുപ്പ് സെക്രട്ടറി രത്തന്‍ യു ഖേല്‍കര്‍, എംപിമാരായ എംകെ രാഘവന്‍, കെ മുരളീധരന്‍, ബിനോയ്് വിശ്വം, എളമരം കരീം, എംപി വീരേന്ദ്രകുമാര്‍,, എംഎല്‍എമാരായ കെ ദാസന്‍, ജോര്‍ജ് എം തോമസ്്, കാരാട്ട് റസാക്ക്്്, എം കെ മുനീര്‍, വി കെ സി മമ്മദ് കോയ, സി കെ നാണു, പാറക്കല്‍ അബ്ദുള്ള, പുരുഷന്‍ കടലൂണ്ടി, പിടിഎ റഹിം, ഇ കെ വിജയന്‍, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി, നാളികേര വികസന ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ വി ഉഷാറാണി, ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും