കൊടുവളളി:കൊടുവള്ളിയില്‍ വ്യാജ ചാരായ നിര്‍മാണ യൂണിറ്റ് എക്സൈസ് പിടികൂടി. ആചിപ്പോയില്‍ ചന്ദ്രന്റെ വീട്ടില്‍ പ്രവര്‍ത്തിച്ച ചാരായ നിര്‍മാണ യൂണിറ്റാണ് പിടികൂടിയത്. മുന്നൂറോളം ലിറ്റര്‍ ചാരായം, വാഷ്, വാറ്റ് ഉപകരണങ്ങള്‍, ബോട്ടിലുകള്‍ എന്നിവ കണ്ടെത്തി.എക്സൈസ് ഡെപ്യൂട്ടി കമ്മീഷ്ണര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോദന നടത്തി.