ഭക്ഷണപദാർത്ഥങ്ങൾ പരിശോധിക്കാൻ കൃത്യമായ സംവിധാനം നടപ്പാക്കണം: മുഖ്യമന്ത്രി
സംസ്ഥാനത്ത് വിൽക്കുന്ന ഭക്ഷണപദാർത്ഥങ്ങളുടെ ഗുണനിലവാരം പരിശോധിക്കുന്നതിന് കൃത്യമായ സംവിധാനം നടപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം ഗസ്റ്റ് ഹൗസിൽ നടന്ന ജില്ലാ കളക്ടർമാരുടേയും വകുപ്പ് മേധാവികളുടേയും വാർഷിക സമ്മേളനത്തിന്റെ രണ്ടാം ദിവസത്തെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മത്‌സ്യം, ഇറച്ചി, പച്ചക്കറി, പാചക എണ്ണ തുടങ്ങി എല്ലാം പരിശോധിക്കണം. ജില്ലകളിലെ തട്ടുകടകളിലും പ്രധാന ഹോട്ടലുകളിലുമടക്കം എല്ലായിടത്തും നിശ്ചിത ഇടവേളകളിൽ പരിശോധന നടക്കണം. മായം കലർന്ന സാധനങ്ങളുടെ വിൽപന നടക്കുന്നുണ്ട്. മത്‌സ്യങ്ങൾ പരിശോധിക്കാൻ നേരത്തെ ഇടപെടലുണ്ടായിരുന്നു. തുടർച്ചയായ പരിശോധനയാണ് […]









