റോഡുകളുടെ പുനരുദ്ധാരണം 2020 ഡിസംബർ 31 നകം പൂർത്തിയാക്കണം: മുഖ്യമന്ത്രി
അറ്റകുറ്റ പണികൾ ഉടൻ നടത്തണം കേരള പുനർനിർമ്മാണ പദ്ധതിയുടെ ഭാഗമായി സംസ്ഥാന പൊതുമരാമത്ത് വകുപ്പിനും തദ്ദേശ സ്വയംഭരണ വകുപ്പിനും കീഴിലുള്ള റോഡുകളിൽ അറ്റകുറ്റ പണികളും പുനർനിർമ്മാണവും നടത്തേണ്ടവ അടിയന്തിരമായി പൂർത്തീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട തുടർ നടപടികൾ പരിശോധിക്കാൻ തിരുവനന്തപുരത്ത് ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരള പുനർനിർമ്മാണ പദ്ധതിയുടെ ഭാഗമായി സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ കീഴിൽ 295 കിലോമീറ്റർ ദൈർഘ്യം വരുന്ന 31 റോഡുകൾക്കായി മുന്നൂറ് കോടി രൂപ ലോകബാങ്കിന്റെ വികസനനയ […]









