News

ശബരിമല; സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ടുള്ള സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി. പുനഃപരിശോധനാ ഹരജിയില്‍ മാറ്റമില്ലെന്നും അതില്‍ ഇതുവരെ സുപ്രീം കോടതി നിലപാട് വ്യക്തമാക്കിയിട്ടില്ലെന്നും അതനുസരിച്ച് സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമല വിധി മൗലിക അവകാശവുമായി ബന്ധപ്പെട്ടതാണ് അത് നിയമനിര്‍മാണത്തിലൂടെ സര്‍ക്കാരിന് മറികടക്കാനാവില്ല എന്നും സുപ്രീം കോടിതിയുടെ വിധിയെന്താണോ അത് നടപ്പാക്കുക എന്നതാണ് സര്‍ക്കര്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ശബരിമലയിലെ ക്രമസമാധാനം പാലിക്കുന്നതിന് ഉതകുന്ന തരത്തിലുള്ള നിലപാട് തന്നെയായിരിക്കും സര്‍ക്കാര്‍ എടുക്കുന്നത് എന്നും ചോദ്യോത്തര വേളയില്‍ ഐ.സി ബാലകൃഷ്ണന്‍ എ.പി അനില്‍കുമാര്‍ എം. വിന്‍സെന്റ് എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!