Trending

കോഴിക്കോട് യുവാവ് വാടകവീട്ടിൽ മരിച്ച നിലയിൽ; സുഹൃത്ത് കസ്റ്റഡിയിൽ

കോഴിക്കോട്: പെരുമണ്ണ മുണ്ടുപാലത്ത് യുവാവിനെ വാടക വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. കൊലപാതകമാണെന്ന് സംശയമുണ്ട്. പന്തീരങ്കാവ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഇരിങ്ങല്ലൂര്‍ സ്വദേശി ഷെരീഫ് അഹമ്മദി(33)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഷെരീഫ് അഹമ്മദിന്റെ സുഹൃത്തായ മുഹമ്മദ് അഷ്റഫാണ് വിവരം പന്തീരങ്കാവ് പൊലീസ് സ്റ്റേഷനില്‍ അറിയിച്ചത്. താൻ ഷെരീഫിനെ മർദിച്ചതായി ഇയാൾ സ്റ്റേഷനിലെത്തി അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുഹമ്മദ് അഷ്റഫ് നിലവിൽ കസ്റ്റഡിയിലാണ്.

ഇന്‍ക്വസ്റ്റ് അടക്കമുള്ള നടപടികൾ പുരോ​ഗമിക്കുകയാണ്. കൊലപാതകത്തിന്റെതായ സൂചനകളൊന്നും പ്രാഥമിക പരിശോധനയിൽ ലഭിച്ചിട്ടില്ലെന്നാണ് വിവരം. രണ്ട് ദിവസം മുൻപാണ് ഷെരീഫ് സ്വന്തം വീട്ടിൽ നിന്ന് പോയത്.

ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട മരണമാണെന്ന് സംശയിക്കുന്നതായി നാട്ടുകാര്‍ പറയുന്നു. എട്ടുമാസം മുമ്പ് വണ്ടി കച്ചവടക്കാര്‍ക്കാണ് വീട് വാടകയ്ക്ക് നല്‍കിയതെന്നാണ് വിവരം. ഇവിടെ സ്ഥിരം താമസക്കാർ ഉണ്ടാവാറില്ലെന്നും നാട്ടുകാര്‍ പറയുന്നു. വീട്ടിൽ പതിവായി നിരവധി പേർ വരാറുണ്ടെന്നും ആരെയും അറിയില്ലെന്നും നാട്ടുകാർ പറയുന്നു.

ഫിദയാണ് ഷെരീക്കിന്റെ ഭാര്യ. മകൾ ഹെൻസ.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!