കുന്ദമംഗലം: സ്ത്രീകളിൽ കാണുന്ന പ്രധാന ക്യാൻസറുകളിൽ ഒന്നായ ഗർഭാശയഗള ക്യാൻസറിന് കാരണമാകുന്ന ഹ്യൂമൻ പാപ്പിലോമ വൈറസിനെതിരെ വാക്സിനേഷൻ നൽകി സെർവികൽ കാൻസറിനെ ഭൂമുഖത്ത് നിന്ന് തുടച്ച് നീക്കുന്നതിനായി 14 വയസ്സു പ്രായമുള്ള പെൺകുട്ടികൾക്ക് ഒരു ഡോസ് എച്ച്പിവി വാക്സിന് 4000 രൂപയോളം ചെലവ് വരുന്ന ഈ വാക്സിൻ ഗവൺമെന്റ് തലത്തിൽ സൗജന്യമായി ലഭ്യമാക്കി മുഴുവൻ പെൺകുട്ടികൾക്കും വാക്സിൻ നൽകി കൊണ്ട് സെർവിക്കൽ കാർസറിനെ തടയുക എന്നതാണ് ലക്ഷ്യം
കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് പരിധിയിലെ സ്കൂളുകളിലെ അറുപത് ശതമാനത്തിലേറെ വിദ്യാർത്ഥിനികൾക്ക് നിലവിൽ വാക്സിൻ നൽകി കഴിഞ്ഞു. കുന്ദമംഗലം ഹൈസ്കൂളിലെ 45 വിദ്യാത്ഥികൾക്ക് ഒറ്റ ദിവസം തന്നെ വാക്സിനേഷൻ നൽകി. ഇത് ജില്ലയിൽ തന്നെ മികച്ച നേട്ടമാണ്. വരും ദിവസങ്ങളിൽ ബാക്കി വിദ്യാർത്ഥികൾക്കു കൂടി വാക്സിൻ നൽകാനുള്ള നടപടികൾ പൂർത്തീകരിച്ചതായി മെഡിക്കൽ ഓഫീസർ ഡോ. വി അർച്ചന, പബ്ലിക്ക് ഹെൽത്ത് നഴ്സ് കെ ജയലക്ഷ്മി എന്നിവർ അറിയിച്ചു.

