Kerala News

ആലപ്പുഴ ബൈപ്പാസ് ഇന്ന് തുറക്കും; ആലപ്പുഴക്കാരുടെ പതിറ്റാണ്ടുകള്‍ നീണ്ട കാത്തിരിപ്പിന് വിരാമം

  • 28th January 2021
  • 0 Comments

ആലപ്പുഴക്കാരുടെ നാല്‍പ്പതിലേറെ വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ആലപ്പുഴ ബൈപ്പാസ് ഇന്ന് ഗതാഗതത്തിനായി തുറക്കും. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയും, മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വ്വഹിക്കുക. ഗതാഗത കുരുക്കിനാല്‍ വലഞ്ഞ ആലപ്പുഴക്കാരുടെ പതിറ്റാണ്ടുകള്‍ നീണ്ട കാത്തിരിപ്പാണ് ഇന്ന് യാഥാര്‍ത്ഥ്യമാകുന്നത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ബൈപ്പാസ് പൊതുജനങ്ങള്‍ക്കായി തുറന്ന് നല്‍കും. സ്ഥലമേറ്റെടുപ്പ് പൂര്‍ത്തിയായി പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ട പദ്ധതി പൊടി തട്ടിയെടുത്തത് പൊതുമരാമത്ത് ജി സുധാകരനാണ്. റെയില്‍വേ ഓവര്‍ ബ്രിഡ്ജുകളുടെ അനുമതിക്കായി രണ്ട് വര്‍ഷം […]

Kerala News

മദ്യവില വര്‍ദ്ധനയ്ക്ക് പിന്നില്‍ 200 കോടിയുടെ അഴിമതിയെന്ന് ചെന്നിത്തല; മുഖ്യമന്ത്രിക്കും എക്‌സൈസ് മന്ത്രിക്കുമെതിരെ പരാതിയുമായി വിജിലന്‍സ് ഡയറക്ടറെ സമീപിച്ചു

  • 24th January 2021
  • 0 Comments

മദ്യവില വര്‍ദ്ധനവിന് പിന്നില്‍ 200 കോടിയുടെ അഴിമതിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡിസ്റ്റിലറി ഉടമകളെ സഹായിക്കാനാണ് വില വര്‍ധിപ്പിച്ചതെന്ന് ആരോപിച്ച് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയനും എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണനും എതിരെ വിജിലന്‍സ് ഡയറക്ടറെ സമീപിച്ചു. സര്‍ക്കാര്‍ വ്യക്തമാക്കുന്നത് എക്‌സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോളിന്റെ വില വര്‍ധനവിന്റെ അടിസ്ഥാനത്തിലാണ് മദ്യവില വര്‍ധിപ്പിച്ചതെന്നാണ്. എന്നാല്‍ സര്‍ക്കാര്‍ രേഖകള്‍ പരിശോധിച്ചാല്‍ ഇത് തെറ്റാണെന്ന് മനസിലാകുമെന്നും അദ്ദേഹം പറയുന്നു. പ്രതിപക്ഷ നേതാവ് വിജിലന്‍സിന് അയച്ച കത്തിന്റെ പൂര്‍ണ്ണരൂപം ബിവറേജ്സ് കോര്‍പ്പറേഷന്‍ […]

Kerala News

പത്ത് റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിച്ച് മുഖ്യമന്ത്രി; ഈ വര്‍ഷം ലക്ഷ്യമിടുന്നത് 10,000 കോടിയുടെ പ്രവൃത്തി

  • 23rd January 2021
  • 0 Comments

കേരളത്തിലെ പത്ത് റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണോദ്ഘാടനം ഓണ്‍ലൈനില്‍ നിര്‍വ്വഹിച്ച് മുഖ്യമന്ത്രി. 2021- 22 ല്‍ 10,000 കോടിയുടെ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 8383 കിമീ റോഡ് ഈ വര്‍ഷം പൂര്‍ത്തിയാവുമെന്നും അദ്ദേഹം പറഞ്ഞു. നാടിന്റെ വികസനത്തിന് ഈടുറ്റതും മെച്ചപ്പെട്ടതുമായ ഗതാഗത സംവിധാനം ആവശ്യമുള്ളതുകൊണ്ടാണ് മഹാമാരിയുടെ ഘട്ടത്തിലും റോഡുകളുടെയും മേല്‍പാലങ്ങളുടെയും നിര്‍മ്മാണം സാധ്യമാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അടിസ്ഥാനസൗകര്യവികസനത്തില്‍ വലിയ മാറ്റങ്ങളാണ് കേരളം ദര്‍ശിക്കുന്നത്. കിഫ്ബി, റീബിള്‍ഡ് കേരള, കെഎസ്ഡിപി, വാര്‍ഷിക പദ്ധതികള്‍ […]

Kerala News

‘കുത്തകകളുടെ താത്പര്യം സംരക്ഷിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്’; തിരുവനന്തപുരം വിമാനത്താവള കൈമാറ്റത്തില്‍ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി

  • 20th January 2021
  • 0 Comments

അദാനി ഗ്രൂപ്പിന് 50 വര്‍ഷത്തേക്ക് തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് കരാര്‍ നല്‍കിയതിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രസര്‍ക്കാരിന്റെ നീക്കം കുത്തകകളുടെ താല്പര്യം സംരക്ഷിക്കാനാണ് എന്ന് വിമര്‍ശനം. ഇക്കാര്യത്തില്‍ കേന്ദ്രം സംസ്ഥാനത്തിന് നല്‍കിയ ഉറപ്പ് ലംഘിച്ചു. വിമാനത്താവളം കൈമാറ്റം സംബന്ധിച്ച അപ്പീല്‍ സുപ്രീംകോടതിയില്‍ നിലനില്‍ക്കെയാണ് നടപടി. കൈമാറ്റം വികസനത്തിനല്ല. നിയമ നടപടികള്‍ക്കായി സര്‍ക്കാര്‍ ചുമതലപ്പെട്ടത്തിയ അഭിഭാഷക സംവിധാനം ഫല പ്രദമാണ്. അവര്‍ ദുസ്വാധീനത്തിന് വഴങ്ങുന്നവരല്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. അഭിഭാഷകന് അദാനിയുമായുള്ള ബന്ധം പിടി തോമസ് ചൂണ്ടിക്കാട്ടിയതിനായിരുന്നു […]

Kerala News

സഭയിൽ മുഖ്യമന്ത്രിയുടെ തള്ള് അൽപം കൂടിപ്പോയി;രമേശ് ചെന്നിത്തല

  • 14th January 2021
  • 0 Comments

നിയമ സഭയിൽ പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ്. നിയമസഭ സമ്മേളനത്തിൽ മുഖ്യമന്ത്രിയുടെ തള്ള് അൽപം കൂടിപ്പോയെന്ന് ചെന്നിത്തല പറഞ്ഞു . താനൊരു പ്രത്യേക ജനുസാണെന്ന മുഖ്യമന്ത്രിയുടെ പരാമർശമാണ് ചെന്നിത്തലയുടെ പരിഹാസത്തിന് കാരണമായത്. ഇത്രയും തള്ള് തള്ളേണ്ടിയിരുന്നില്ലെന്നും കുറച്ചൊക്കെ മയത്തില്‍ തള്ളണമെന്നും ചെന്നിത്തല പറഞ്ഞു. ശിവശങ്കറിന് ഐ.എ.എസ് കൊടുത്തത് ഇ.കെ നായനാർ മന്ത്രിസഭയുടെ കാലത്താണെന്നും ചെന്നിത്തല പറഞ്ഞു.പാർട്ടിക്കകത്ത് ഗ്രൂപ്പ് കളിച്ച് വി.എസ് അച്യുതാനന്ദനെ ഒതുക്കിയ പിണറായി വിജയനാണ് കോൺഗ്രസിനെതിരെ ഗ്രൂപ്പ് കളിയെ […]

Kerala News

സഭയില്‍ കൊമ്പുകോര്‍ത്ത് പിണറായിയും ചെന്നിത്തലയും; ബഹളമയമായി ചോദ്യോത്തരവേള

  • 12th January 2021
  • 0 Comments

നിയമസഭയില്‍ ഏറ്റുമുട്ടി ഭരണ-പ്രതിപക്ഷാഗംങ്ങള്‍. ചോദ്യോത്തരവേളയില്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പരസ്പരം വാക്കുകള്‍ കൊണ്ട് ഏറ്റുമുട്ടി. എം.എല്‍.എമാര്‍ക്കെതിരെയുള്ള കേസുകളെ സംബന്ധിച്ചായിരുന്നു ചോദ്യോത്തരവേള. പ്രതിപക്ഷ നേതാവ് അദ്ദേഹത്തിനെതിരെ അന്വേഷണം പാടില്ലെന്ന് ആവശ്യപ്പെട്ട് ഗവര്‍ണറെ സമീപിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ബാര്‍ കോഴയുമായി ബന്ധപ്പെട്ട കേസിനെ കുറിച്ചുള്ള ചോദ്യത്തിനിടെയാണ് പ്രതിപക്ഷ നേതാവിനെതിരെ മുഖ്യമന്ത്രിയുടെ പ്രസ്താവന. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ബാര്‍ ലൈസന്‍സ് ഫീസ് കൂട്ടാതിരിക്കാന്‍ കൈക്കൂലി കൊടുത്തെന്നാണ് ബാറുടമ ബിജു രമേശ് വെളിപ്പെടുത്തിയത്. ആ സംഭവത്തില്‍ ഒരു […]

Entertainment News

മലയാള സിനിമയ്ക്ക് ഊര്‍ജ്ജം പകരുന്ന ഇളവുകള്‍ പ്രഖ്യാപിച്ച മുഖ്യമന്ത്രിയ്ക്ക് സ്‌നേഹാദരങ്ങള്‍; മോഹന്‍ലാല്‍

  • 11th January 2021
  • 0 Comments

സിനിമാ സംഘടനാ പ്രതിനിധികള്‍ മുഖ്യമന്ത്രിയുമായി ഇന്ന് രാവിലെ നടത്തിയ ചർച്ചക്ക് പിന്നാലെയാണ് മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് മോഹന്‍ലാല്‍ രംഗത്തെത്തിയത്. മലയാള സിനിമയ്ക്ക് ഊര്‍ജ്ജം പകരുന്ന ഇളവുകള്‍ പ്രഖ്യാപിച്ച ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന് സ്‌നേഹാദരങ്ങള്‍ എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. മുഖ്യമന്ത്രിക്കൊപ്പമുള്ള ഒരു ഫോട്ടോ പങ്കുവെച്ചുകൊണ്ടായിരുന്നു ലാലിന്റെ കുറിപ്പ് വിനോദ നികുതിയില്‍ ഇളവ് നല്‍കണമെന്ന ആവശ്യം മുഖ്യമന്ത്രിയോട് സംഘടന ഉന്നയിച്ചിരുന്നു. തങ്ങളുടെ ആവശ്യങ്ങളോട് മുഖ്യമന്ത്രി അനുകൂല നിലപാടാണ് എടുത്തതെന്ന് സംഘടനാ പ്രതിനിധികള്‍ അറിയിച്ചിരുന്നു.തിയേറ്റര്‍ തുറക്കുന്നതില്‍ ഉടന്‍ […]

Kerala News

ഉദ്ഘാടനത്തിന് മുമ്പ് പാലം തുറന്നത് ക്രിമിനല്‍ മാഫിയ സംഘങ്ങളെന്ന് മന്ത്രി കെ സുധാകരന്‍; കുത്തിത്തിരുപ്പുകാരെ പൊതുജനത്തിനറിയാമെന്ന് മുഖ്യമന്ത്രി

  • 9th January 2021
  • 0 Comments

ഉദ്ഘാടനത്തിന് മുന്‍പ് പാലം തുറന്നവര്‍ ക്രിമിനല്‍ മാഫിയ സംഘങ്ങളെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി കെ സുധാകരന്‍. വൈറ്റില മേല്‍പ്പാലത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു മന്ത്രി. പ്രൊഫഷണല്‍ ക്രിമിനല്‍ മാഫിയയാണ് പാലം തുറന്നതിന് പിന്നില്‍. കൊച്ചിയുടെ അതോറിറ്റി ജനപ്രതിനിധികളാണെന്നും നാല് പേര്‍ അര്‍ധരാത്രിയില്‍ തീരുമാനമെടുത്ത് കോമാളിത്തരം കാണിക്കരുതെന്നും കെ സുധാകരന്‍. ധൃതിപിടിക്കേണ്ട കാര്യമില്ലെന്നും മന്ത്രി. പാലത്തില്‍ ലോറി കയറിയാല്‍ മെട്രോയില്‍ തട്ടുമെന്ന് പറയുന്നവര്‍ കൊഞ്ഞാണന്മാരാണെന്നും സുധാകരന്‍ പരിഹസിച്ചു. അതേസമയം വൈറ്റില മേല്‍പ്പാലം ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. […]

Kerala News

വൈറ്റില മേല്‍പ്പാലം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു; ലക്ഷ്യം കാലങ്ങളായുള്ള ഗതാഗതക്കുരുക്കിന് പരിഹാരം

  • 9th January 2021
  • 0 Comments

കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്കിന് വിരാമമാവുന്നു. ഗതാഗതക്കുരുക്കിന് ഏറെ പരിഹാരമാവുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു. ഉദ്ഘാടന ചടങ്ങ ഓണ്‍ലൈന്‍ വഴിയാണ്് നടന്നത്. 11 മണിക്ക് കുണ്ടന്നൂര്‍ പാലത്തിന്റെ ഉദ്ഘാടനവും ഓണ്‍ലൈനായിത്തന്നെയാണ് നടക്കുക. മന്ത്രിമാരായ ജി സുധാകരനും തോമസ് ഐസക്കും പാലത്തിലൂടെ ആദ്യ യാത്ര നടത്തി. കിഫ്ബി ഫണ്ടുപയോഗിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ ദേശീയപാതയുടെ ഭാഗമായി വരുന്ന മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. വൈറ്റില മേല്‍പ്പാലത്തിന് 86 കോടി രൂപയും കുണ്ടന്നൂര്‍ പാലത്തിന് 83 കോടി രൂപയുമാണ് […]

Kerala News

വയനാട്ടില്‍ സര്‍ക്കാര്‍ സ്വന്തം മെഡിക്കല്‍ കോളജ് സ്ഥാപിക്കും; മുഖ്യമന്ത്രി

  • 7th January 2021
  • 0 Comments

ഡി.എം. വിംസ് എന്ന സ്വകാര്യ മെഡിക്കല്‍ കോളജ് ഏറ്റെടുക്കാനുള്ള നിര്‍ദേശം വേണ്ടെന്ന് വെച്ച് വയനാട് ജില്ലയില്‍ സ്വന്തം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്ത് മെഡിക്കല്‍ കോളജ് സ്ഥാപിക്കാൻ ഉന്നതതല യോഗം തീരുമാനിച്ചു. സ്വകാര്യ മെഡിക്കല്‍ കോളജ് ഏറ്റെടുക്കാനുള്ള നിര്‍ദേശം പരിശോധിക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ഡി.എം. വിംസിന്റെ ഉടമസ്ഥരായ ഡി എം എജുക്കേഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ അപ്രായോഗികമാണെന്ന് വിദഗ്ധ സമിതി അഭിപ്രായപ്പെട്ടു. […]

error: Protected Content !!