Kerala News

വാട്സ്ആപ്പ് ഗ്രൂപ്പില്‍ മുഖ്യമന്ത്രിയെ അധിക്ഷേപിച്ചു: ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

  • 17th February 2021
  • 0 Comments

മുഖ്യമന്ത്രി പിണറായി വിജയനെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ചു എന്ന പരാതിയില്‍ ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു. കണ്ണൂര്‍ ആറളം ഫാമിലെ എല്‍ഡി ക്ലര്‍ക്ക് അഷ്റഫിനെയാണ് സസ്പെന്‍ഡ് ചെയ്തത്. എംഡി എസ് ബിമല്‍ഘോഷാണ് അന്വേഷണ വിധേയമായി അഷ്റഫിനെതിരെ നടപടി എടുത്തത്. ആറളം ഫാമിന്റെ ഔദ്യോഗിക വാട്സ് ആപ്പ് ഗ്രൂപ്പില്‍ മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്റ് ഇട്ടെന്നായിരുന്നു പരാതി.

ദുരന്തമുഖങ്ങളില്‍ സിവില്‍ ഡിഫന്‍സ് സേനയുടെ സേവനം ഉപകാരപ്രദമാകും: മുഖ്യമന്ത്രി

  • 16th February 2021
  • 0 Comments

ദുരന്തമുഖങ്ങളില്‍ സിവില്‍ ഡിഫന്‍സ് സേനയുടെ സേവനം ഉപകാരപ്രദമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിവില്‍ ഡിഫന്‍സ് വോളന്റിയര്‍മാരുടെ സംസ്ഥാനതല പാസ്സിംഗ് ഔട്ടില്‍ ഓണ്‍ലൈനായി സല്യൂട്ട് സ്വീകരിക്കുകയായിരുന്നു അദ്ദേഹം. അപകടങ്ങളുണ്ടാകുമ്പോള്‍ ആദ്യഘട്ടത്തില്‍ നടപടി സ്വീകരിക്കാന്‍ സിവില്‍ ഡിഫന്‍സ് വോളന്റിയര്‍ക്കാകും. ഇത്തരത്തില്‍ വോളന്റിയര്‍മാരുടെ സേവനം നാടാകെയുണ്ടാകും. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ ഔദ്യോഗിക സംവിധാനങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ സേനാംഗങ്ങള്‍ക്ക് അനുമതി നല്‍കും. സേനാംഗങ്ങളെ തിരിച്ചറിയാന്‍ പ്രത്യേക അടയാളമുണ്ടാകും. പൊതുജനങ്ങള്‍ക്കിടയില്‍ സുരക്ഷാകാര്യങ്ങളില്‍ ശരിയായ അവബോധം സൃഷ്ടിക്കാന്‍ സിവില്‍ ഡിഫന്‍സ് വോളന്റിയര്‍മാര്‍ക്കാകുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനതല പരിശീലനം പൂര്‍ത്തിയാക്കിയ […]

കുപ്രചാരണങ്ങളുടെ മലവെള്ളപാച്ചിലിനെ ജനം കോട്ടതീർത്ത്​ സംരക്ഷിച്ചു;വടക്കന്‍ മേഖല പ്രചരണ ജാഥ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

  • 13th February 2021
  • 0 Comments

സർക്കാരിന്റെ നേട്ടങ്ങൾ ഓരോന്നും എണ്ണിപ്പറഞ്ഞ് സി.പി.എം സംസ്സ്ഥാന സെക്രട്ടറി എ.വിജയരാഘവൻ നയിക്കുന്ന എല്‍ഡിഎഫ് വടക്കന്‍ മേഖല പ്രചരണ ജാഥ കാസര്‍കോട് ഉപ്പളയില്‍ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി.സർക്കാറിനെതിരായ കുപ്രചാരണങ്ങളുടെ മലവെള്ളപാച്ചിലിനെ ജനം കോട്ടതീർത്ത്​ സംരക്ഷിച്ചു. സ്വന്തം കളങ്കം സർക്കാറിന്​ മേൽ അടിച്ചേൽപ്പിച്ചാണ്​ പ്രതിപക്ഷം കുപ്രചാരണം നടത്തിയത്​. പക്ഷേ ഈ പ്രചാരണങ്ങളെല്ലാം ജനങ്ങൾ ഉയർത്തിയ കോട്ടയിൽ തട്ടി ഇല്ലാതായെന്നും പിണറായി പറഞ്ഞു. ”ഈ കേരളത്തില്‍ ഒന്നും നടക്കില്ലെന്ന ജനങ്ങളുടെ നിരാശക്ക് മാറ്റം വന്നു, അത് പ്രത്യാശയായി മാറി. എല്ലാ വിഭാഗം […]

Kerala News

മുഖ്യമന്ത്രി മാധ്യമ, പൊലീസ് ഉപദേഷ്ടാക്കളുടെ സേവനം അവസാനിപ്പിക്കുന്നു;

  • 11th February 2021
  • 0 Comments

മുഖ്യമന്ത്രിയുടെ രണ്ട് ഉപദേഷ്ടാക്കളുടെ സേവനം അവസാനിപ്പിച്ച് സർക്കാർ ഉത്തരവിറക്കി. മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ്, പൊലീസ് ഉപദേഷ്ടാവ് രമണ്‍ശ്രീവാസ്ത എന്നിവരുടെ സേവനമാണ് മാർച്ച് 1ന് ശേഷം അവസാനിപ്പിച്ച് ഉത്തരവിറക്കിയത്.സര്‍ക്കാരിന്‍റെ കാലാവധി തീരാനിരിക്കെയാണ് സേവനം അവസാനിപ്പിച്ചത്. ജോണ്‍ ബ്രിട്ടാസിന് പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയായിരുന്നു. രമണ്‍ ശ്രീവാസ്തവയ്ക്കാകട്ടെ ചീഫ് സെക്രട്ടറി പദവിയും. 2016 ജൂണിലായിരുന്നു ബ്രിട്ടാസിന്‍റെ നിയമനം. രമണ്‍ ശ്രീവാസ്തവയുടേത് 2017 ഏപ്രിലിലും. പൊതുഭരണ വകുപ്പാണ് ഇരുവരുടെയും സേവനം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ഉത്തരവിറക്കിയത്. മറ്റ് ഉപദേശകരുടെ കാര്യം ഉത്തരവില്‍ പരാമര്‍ശിച്ചിട്ടില്ല.

Kerala News

പാലാ നൽകില്ലെന്ന് പിണറായി; എൻസിപി മുന്നണി മാറ്റചർച്ചകൾ സജീവം

  • 10th February 2021
  • 0 Comments

പാലാ മണ്ഡലത്തിൽ സിറ്റിംഗ് എംഎൽഎ മാണി സി കാപ്പനെ സ്ഥാനാര്‍ത്ഥിയാക്കാനാകില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. കാപ്പനെ വേണമെങ്കിൽ കുട്ടനാട് മണ്ഡലത്തിൽ മത്സരിപ്പിച്ചോളു എന്നാണ് പിണറായി വിജയൻ എൻസിപി നേതൃത്വത്തെ അറിയിച്ചത്. പ്രഫുൽപട്ടേലിനെ ഫോണിൽ വിളിച്ചാണ് പിണറായി വിജയൻ ഇക്കാര്യം വ്യക്തമാക്കിയത്. പാലായ്ക്ക് പകരം കുട്ടനാട്ടില്‍ വേണമെങ്കില്‍ മാണി സി കാപ്പന് മത്സരിക്കാമെന്ന നിര്‍ദേശവും മുഖ്യമന്ത്രി മുന്നോട്ടുവച്ചു. ഇതോടെ എന്‍സിപിയുടെ സിറ്റിങ് സീറ്റ് കേരള കോണ്‍ഗ്രസ് ജോസ് പക്ഷത്തിന് നല്‍കുമെന്ന ഉറപ്പായി. കുട്ടനാട് സീറ്റിലേക്ക് മാറി കാപ്പന്‍ […]

Kerala

സുധാകരന് ചെറുപ്പം മുതലേ പിണറായിയോട് വെറുപ്പ്;എകെ ബാലൻ

  • 5th February 2021
  • 0 Comments

മുഖ്യമന്ത്രിക്കെതിരെ കെ സുധാകരൻ നടത്തിയ ചെത്ത്തൊഴിലാളി പ്രസ്താവനയിൽ മറുപടിയുമായി മന്ത്രി എകെ ബാലൻ. അച്ഛൻ ചെത്ത് തൊഴിലാളിയായത് പിണറായിയുടെ തെറ്റാണോയെന്നും മുഖ്യമന്ത്രിക്ക് ഹെലികോപ്റ്ററിൽ പോകാൻ പാടില്ലെന്നത് അധമബോധമാണെന്നും മന്ത്രി എകെ ബാലൻ പറഞ്ഞു. കെ സുധാകരന് ചെറുപ്പം മുതലേ പിണറായിയോട് വെറുപ്പാണെന്നും മന്ത്രി കുറ്റപ്പെടുത്തി. സുധാകരനെ കാണുമ്പോൾ മുട്ട് വിറയ്ക്കുന്ന കോൺഗ്രസ്‌കാരുണ്ട്. സുധാകരൻ അങ്ങനെ പറയാൻ പാടില്ലെന്ന് പറയാനുള്ള ആർജ്ജവം കോൺഗ്രസുകാർ കാട്ടണം. കൊവിഡ് വഹിച്ചു കൊണ്ടാണ് ചെന്നിത്തലയുടെ ജാഥ. യാത്ര തിരുവനന്തപുരത്ത് എത്തുമ്പോൾ കോൺഗ്രസിന് ഉള്ള […]

Kerala News

മുഖ്യമന്ത്രിക്കെതിരായ ജാതി അധിക്ഷേപം പിന്‍വലിക്കാതെ സുധാകരന്‍;പിണറായിയെ പറയുമ്പോള്‍ ഷാനിമോള്‍ ഉസ്മാന് വേദനിക്കുന്നത് എന്തിന്;

  • 4th February 2021
  • 0 Comments

മുഖ്യമന്ത്രി പിണറായിക്കെതിരായ പ്രസ്താവനയില്‍ സി.പി.ഐ.എമ്മിന് ഇല്ലാത്ത പ്രശ്‌നം കോണ്‍ഗ്രസിനകത്തുള്ളവര്‍ക്ക് തോന്നുന്നതിന്റെ രഹസ്യമെന്താണെന്ന് കെ. സുധാകരന്‍ എം.പി. . ജാതിത്തൊഴിലിനെക്കുറിച്ച് പറയുന്നത് എങ്ങനെയാണ് അപമാനമാവുകയെന്നും സുധാകരന്‍ ചോദിച്ചു. ഒപ്പം തന്റെ പരാര്‍ശത്തെ ഷാനി മോന്‍ ഉസ്മാന്‍ എംഎല്‍എ വിമര്‍ശിച്ചതിനെതിരെയും കെ സുധാകരന്‍ രംഗത്തു വന്നു. ഷാനിമോള്‍ ഉസ്മാനെതിരെ കെപിസിസിയില്‍ പരാതി നല്‍കിയിരിക്കുകയാണ് സുധാകരന്‍. പ്രസ്താവനയില്‍ സിപിഐഎമ്മിന് ഇല്ലാത്ത പ്രശ്‌നം കോണ്‍ഗ്രസിനകത്തു നിന്നുള്ളവര്‍ക്ക് തോന്നുന്നതെന്തിനെന്ന് സുധാകരന്‍ ചോദിച്ചു. ‘ സിപിഐഎമ്മാണ് ഇത് വിഷയമാക്കേണ്ടത്. എന്നാല്‍ അവര്‍ പ്രതികരിച്ചിട്ടില്ല. പക്ഷെ കോണ്‍ഗ്രസിന്റെ […]

Local News

കുന്ദമംഗലം മാതൃകാ പോലീസ് സ്റ്റേഷന്‍ കെട്ടിടം നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കുന്ദമംഗലം മാതൃകാ പോലീസ് സ്റ്റേഷന്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ നടക്കും. വൈകുന്നേരം മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയനാണ് കെട്ടിടം ഉദ്ഘാടനം ചെയ്യുക. പി.ടി.എ റഹീം എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. എം.എല്‍.എയുടെ നിയോജകമണ്ഡലം ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നിര്‍മ്മാണ പ്രവൃത്തിക്കുള്ള ഫണ്ട് അനുവദിച്ചത്. 1.49 കോടി രൂപ ചെലവിലാണ് കെട്ടിടം നിര്‍മ്മിച്ചിട്ടുള്ളത്. നൂറ് വര്‍ഷത്തെ പഴക്കമുള്ള കെട്ടിടത്തിലാണ് ഇപ്പോള്‍ കുന്ദമഗലം പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തിച്ചു വരുന്നത്. കുന്ദമംഗലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയും ഇതേ കെട്ടിടത്തിലാണുള്ളത്. […]

Kerala News

നാടാര്‍ സമുദായത്തെ പൂര്‍ണമായി ഒബിസി വിഭാഗത്തിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനം

നാടാര്‍ സമുദായത്തെ പൂര്‍ണമായും ഒബിസി വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനം. നേരത്തെ ഹിന്ദു നാടാര്‍ , എസ്‌ഐയുസി വിഭാഗങ്ങള്‍ക്ക് മാത്രമാണ് സംവരണമുണ്ടായിരുന്നത്. വിവിധ ക്രൈസ്തവ സഭകളിലും മറ്റ് മതവിഭാഗങ്ങളിലും ഉള്‍പ്പെടുന്ന എല്ലാ നാടാര്‍ വിഭാഗക്കാര്‍ക്കും ഇനി സംവരണം ലഭിക്കും. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നാടാര്‍ വോട്ടുകള്‍ ഇടതുമുന്നണിക്ക് അനുകൂലമാക്കാന്‍ ഈ തീരുമാനം സഹായിക്കുമോ എന്നതാണ് ഉറ്റുനോക്കപ്പെടുന്നത്.

Kerala News

സംസ്ഥാനത്തെ ക്യാമ്പസുകളുമായി സംവദിക്കാന്‍ പിണറായി വിജയന്‍; എത്തുന്നത് അഞ്ച് സര്‍വ്വകലാശാലകളില്‍

സംസ്ഥാനത്തെ ക്യാമ്പസുകളുമായി സംവദിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികളുമായി മുഖ്യമന്ത്രി നടത്തുന്ന ആശയ സംവാദ പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സംസ്ഥാനത്തെ അഞ്ച് യൂണിവേഴ്സിറ്റി ക്യാമ്പസുകളിലേക്കാണ് മുഖ്യമന്ത്രി എത്തുന്നത്. നവകേരളം-യുവകേരളം-ഉന്നത വിദ്യാഭ്യാസത്തിന്റെ ഭാവി എന്ന വിഷയത്തിലാണ് സംവാദം. ഫെബ്രുവരി 1, 6, 8, 11 തിയതികളിലായാണ് മുഖ്യമന്ത്രി ക്യമ്പസുകളിലെത്തുക. പരിപാടിയില്‍ 200 വിദ്യാര്‍ത്ഥികള്‍ നേരിട്ടും മറ്റുള്ളവര്‍ ഓണ്‍ലൈന്‍ വഴിയും പങ്കെടുക്കും. ജോണ്‍ ബ്രിട്ടാസ്, വീണ ജോര്‍ജ്ജ് എംഎല്‍എ, അഭിലാഷ് മോഹന്‍, എംവി നികേഷ് കുമാര്‍, ജിഎസ് പ്രദീപ് […]

error: Protected Content !!