എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കം;പിണറായി വിജയന്‍ ഇന്ന് ധര്‍മ്മടത്തെത്തും
എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ധര്‍മ്മടത്തെത്തും. 8 മുതല്‍ ഈ മാസം 16 വരെയാണ് മുഖ്യമന്ത്രിയുടെ മണ്ഡല പര്യടനം. വൈകീട്ട് വിമാനത്താവളത്തിലെത്തുന്ന മുഖ്യമന്ത്രിക്ക് ആവേശകരമായ സ്വീകരണം ഒരുക്കാനാണ് പാര്‍ട്ടി തീരുമാനം. വിമാനത്താവളം മുതല്‍ പിണറായി വരെ 18 കിലോ മീറ്റര്‍ റോഡ് ഷോയ്ക്ക് സമാനമായ പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്. നാളെ മണ്ഡലത്തിലെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും പത്തു മുതല്‍ മണ്ഡല പര്യടനം ആരംഭിക്കാനാണ് തീരുമാനം. ദിവസേന രാവിലെ 10 […]








