Kerala News

കുപ്രചാരണങ്ങളുടെ മലവെള്ളപാച്ചിലിനെ ജനം കോട്ടതീർത്ത്​ സംരക്ഷിച്ചു;വടക്കന്‍ മേഖല പ്രചരണ ജാഥ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

സർക്കാരിന്റെ നേട്ടങ്ങൾ ഓരോന്നും എണ്ണിപ്പറഞ്ഞ് സി.പി.എം സംസ്സ്ഥാന സെക്രട്ടറി എ.വിജയരാഘവൻ നയിക്കുന്ന എല്‍ഡിഎഫ് വടക്കന്‍ മേഖല പ്രചരണ ജാഥ കാസര്‍കോട് ഉപ്പളയില്‍ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി.സർക്കാറിനെതിരായ കുപ്രചാരണങ്ങളുടെ മലവെള്ളപാച്ചിലിനെ ജനം കോട്ടതീർത്ത്​ സംരക്ഷിച്ചു. സ്വന്തം കളങ്കം സർക്കാറിന്​ മേൽ അടിച്ചേൽപ്പിച്ചാണ്​ പ്രതിപക്ഷം കുപ്രചാരണം നടത്തിയത്​. പക്ഷേ ഈ പ്രചാരണങ്ങളെല്ലാം ജനങ്ങൾ ഉയർത്തിയ കോട്ടയിൽ തട്ടി ഇല്ലാതായെന്നും പിണറായി പറഞ്ഞു.

”ഈ കേരളത്തില്‍ ഒന്നും നടക്കില്ലെന്ന ജനങ്ങളുടെ നിരാശക്ക് മാറ്റം വന്നു, അത് പ്രത്യാശയായി മാറി. എല്ലാ വിഭാഗം ജനങ്ങളും എല്‍ഡിഎഫ് ചെയ്ത കാര്യങ്ങള്‍ക്ക് തുടര്‍ച്ച വേണമെന്ന് ആഗ്രഹിക്കുകയാണ്”.-മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി

നമ്മുടെ നാടിനെ ശരിയായ ദിശാബോധത്തോടെ മുന്നോട്ട് നയിക്കാന്‍ എല്‍ഡിഎഫിനേ കഴിയൂവെന്നും ആളുകള്‍ പറയുന്നു. ജനങ്ങളിലാകെ ആത്മവിശ്വാസം വര്‍ധിച്ചു. ജനങ്ങളും സര്‍ക്കാരും തമ്മില്‍ ഒരു ആത്മബന്ധമുണ്ടായി. ഇത് തങ്ങളുടെ അടിവേര് വല്ലാതെ ഇളകുന്നുവെന്ന് നമ്മുടെ നാട്ടിലെ പ്രതിപക്ഷ ശക്തികള്‍ മനസ്സിലാക്കി. അവരെ പോലെ കെട്ടവരാണ് എല്‍ഡിഎഫ് എന്ന് അവര്‍ പ്രചരിപ്പിക്കാന്‍ തുടങ്ങി. ഇതിനായി വലിയ നശീകരണ വാസനയോടെയുള്ള പ്രചാരണം പ്രതിപക്ഷം ഏറ്റെടുത്തു. കൂടെ അട്ടിമറി ദൗത്യവുമായി ചില കേന്ദ്ര ഏജന്‍സികളും വന്നു. യു.ഡി.എഫിനെ ജനം ശാപം വാക്കുകളോടെയാണ്​ ഇറക്കി വിട്ടത്​. ജനങ്ങളുടെ നിരാശക്ക്​ പകരം എൽ.ഡി.എഫ്​ സർക്കാർ പ്രത്യാശ കൊണ്ടു വന്നു. ജനങ്ങളുടെ പ്രതീക്ഷ ഇടതുസർക്കാർ നിറവേറ്റി. കടുത്ത പ്രതിസന്ധിക്കിടെയാണ്​ വാഗ്​ദാനങ്ങൾ നിറവേറ്റിയത്​. ജനം പ്രതിസന്ധി നേരിട്ടപ്പോഴെല്ലാം സർക്കാർ ഒപ്പമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ദുരന്തങ്ങളില്‍ പ്രതിസന്ധി ഉണ്ടായപ്പോഴും നാടിന്റെ വികസനം മുന്നോട്ട് കൊണ്ടുപോകാന്‍ സര്‍ക്കാര്‍ ആകാവുന്നതെല്ലാം ചെയ്തു. ജനങ്ങളുടെ ഒരുമയ്ക്കും ഐക്യത്തിനും വേണ്ടിയാണ് സര്‍ക്കാര്‍ നിലകൊണ്ടത്. അതിന് ഫലമുണ്ടായി. ഈ വലിയ ദുരന്തങ്ങളെ ഏകോപിതമായി നേരിടാനായി. കഴിഞ്ഞ തിരഞ്ഞെടുപ്പിന് മുമ്പ് ഞങ്ങള്‍ അധികാരത്തിലേറിയാന്‍ ചിലത് ചെയ്യുമെന്ന് ജനങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ ഒന്നും ചെയ്തില്ലെങ്കിലും ഈ നാശം ഒന്ന് ഒഴിഞ്ഞ് കിട്ടിയാല്‍ മതിയെന്നാണ് അന്ന് ജനം പറഞ്ഞതെന്നും മുൻ സർക്കാരിനെ പരാമർശിച്ച് പിണറായി പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!