Kerala National News

ഗെയില്‍ പ്രകൃതിവാതക പദ്ധതി പ്രധാനമന്ത്രി കമ്മീഷന്‍ ചെയ്തു

  • 5th January 2021
  • 0 Comments

ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ കൊച്ചി – മംഗളൂരു പ്രകൃതിവാതക പദ്ധതി ഇന്ന് രാവിലെ 11 മണിക്ക് പ്രധാനമന്ത്രി കമ്മീഷന്‍ ചെയ്തു. കൊച്ചി മുതല്‍ മംഗളൂരു വരെ 450 കിലോമീറ്ററിലാണ് പ്രകൃതിവാതക വിതരണം. എറണാകുളം മുതല്‍ വടക്കോട്ടുള്ള ഏഴ് ജില്ലകളികളില്‍ വ്യവസായശാലകള്‍ക്ക് പുറമെ വാഹന – ഗാര്‍ഹിക വാതക വിതരണത്തിനുള്ള സാധ്യതക്ക് കൂടിയാണ് ഇതോടെ വഴിതുറക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പുറമെ ഓണ്‍ലൈനായുള്ള ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, കര്‍ണാടക മുഖ്യമന്തി ബി എസ് യെദ്യൂരപ്പ, […]

കര്‍ഷക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി

  • 31st December 2020
  • 0 Comments

കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.വില തകര്‍ച്ചയും കര്‍ഷക ആത്മഹത്യയും വലിയ പ്രശ്‌നമാണ്. രാജ്യ തലസ്ഥാനം ഐതിഹാസിക പ്രക്ഷോഭത്തിന് സാക്ഷ്യം വഹിക്കുകയാണ്,കേന്ദ്ര നിയമം കര്‍ഷക രംഗത്ത് വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. കേന്ദ്ര നിയമ ഭേദഗതി കോര്‍പറേറ്റുകള്‍ക്ക് വേണ്ടി മാത്രമുള്ളതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കര്‍ഷക പ്രക്ഷോഭം തുടര്‍ന്നാല്‍ അത് കേരളത്തെ വലിയ രീതിയില്‍ ബാധിക്കും. കര്‍ഷകര്‍ക്ക് ന്യായ വില നല്‍കാനുള്ള ഉത്തരവാദിത്തത്തില്‍ നിന്ന് സര്‍ക്കാര്‍ ഒഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം സമാനതകളില്ലാത്ത സാഹചര്യത്തിലാണ് […]

Kerala News

മുഖ്യമന്ത്രിയുടെ കേരള പര്യടന കൂടിക്കാഴ്ച്ച; ജമാഅത്തെ ഇസ്ലാമിയേയും എസ്ഡിപിഐയേയും ഒഴിവാക്കി

  • 28th December 2020
  • 0 Comments

മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിന്റെ ഭാഗമായുള്ള കൂടിക്കാഴ്ചയില്‍ നിന്ന് എസ്ഡിപിഐയെയും ജമാഅത്തെ ഇസ്ലാമിയെയും ഒഴിവാക്കി. മലപ്പുറം ജില്ലയില്‍ നടക്കുന്ന യോഗത്തിലേക്ക് ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ നേതാക്കളെ ഇതുവരെ ക്ഷണിച്ചിട്ടില്ല. ജില്ലയിലെ സാംസ്‌കാരിക രാഷ്ട്രീയ നേതാക്കളെയെല്ലാം കൂടിക്കാഴ്ചയ്ക്കായി ക്ഷണിച്ചിട്ടുണ്ട്. അതേസമയം, ലീഗിന്റെ സ്വാധീന മേഖലയില്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി എത്തുമ്പോള്‍ പുതിയ രാഷ്ട്രീയസമവാക്യങ്ങള്‍ രൂപപ്പെടുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്. സര്‍ക്കാരിന് സമസ്ത പ്രഖ്യാപിച്ച പിന്തുണ തെരഞ്ഞെടുപ്പ് കാലത്ത്് മുസ്ലീം ലീഗിനെ ആശങ്കയിലാക്കുന്നുണ്ട്. യുഡിഎഫ്-വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധത്തില്‍ പരസ്യമായ എതിര്‍പ്പുമായി സമസ്ത […]

മുഖ്യമന്ത്രിയുടെ കേരള പര്യടനം കോഴിക്കോട് ജില്ലയില്‍: കൂടിക്കാഴ്ചയില്‍ നിന്ന് ജമാഅത്തെ ഇസ്ലാമിയെ ഒഴിവാക്കി

  • 27th December 2020
  • 0 Comments

മുഖ്യമന്ത്രിയുടെ കേരള പര്യടനത്തില്‍ നിന്ന് ജമാഅത്തെ ഇസ്ലാമിയെ ഒഴിവാക്കി. കോഴിക്കോട് ജില്ലയില്‍ നടക്കുന്ന പരിപാടിയില്‍ ജമാഅത്തെ ഇസ്ലാമി ഒഴികെയുള്ള മുസ്ലീം സംഘടനകളെ വിളിച്ചിരുന്നു. അതേസമയം, മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിന്റെ ഭാഗമായുള്ള യോഗം പുരോഗമിക്കുകയാണ്. ജില്ലയിലെ സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരെയെല്ലാം കൂടിക്കാഴ്ചയ്ക്കായി ക്ഷണിച്ചിരുന്നു. എന്നാല്‍ ജമാഅത്തെ ഇസ്ലാമി പ്രതിനിധികള്‍ക്ക് മാത്രം ചടങ്ങിലേക്ക് ക്ഷണമില്ല നിയമസഭാതെരഞ്ഞെടുപ്പിൽ എൽഡിഎഫിന്‍റെ പ്രകടനപത്രികയിൽ എന്തെല്ലാം ഉൾപ്പെടുത്തണമെന്നതിൽ കേരളമെമ്പാടും പര്യടനം നടത്തി അഭിപ്രായങ്ങൾ തേടുകയാണ് മുഖ്യമന്ത്രി. ഇതിന്‍റെ ഭാഗമായി ഇന്ന് കോഴിക്കോട്ട് നടക്കുന്ന യോഗത്തിൽ […]

ക്ഷേമപെന്‍ഷന്‍ 1500 രൂപയാക്കി ഉയര്‍ത്തും, സൗജന്യക്കിറ്റ് വിതരണം തുടരും; 50,000 പേര്‍ക്ക് തൊഴില്‍ നല്‍കും; മുഖ്യമന്ത്രി

  • 24th December 2020
  • 0 Comments

രണ്ടാം നൂറു ദിന പരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത് 10,000 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുകയോ തുടക്കം കുറിക്കുകയോ ചെയ്യുമെന്ന് മുഖ്യമന്ത്രി.എല്‍.ഡി.എഫ് പ്രകടന പത്രികയില്‍ പ്രഖ്യാപിച്ച 600 ഇന പരിപാടികളില്‍ 570 എണ്ണം പൂര്‍ത്തിയാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു കൊവിഡ് മാന്ദ്യത്തില്‍ നിന്ന് പുറത്തുകടക്കാനാണ് ഈ പരിപാടി വിഭാവനം ചെയ്തിരിക്കുന്നത്. രണ്ടാം ഘട്ട നൂറു ദിന പരിപാടി ഡിസംബര്‍ ഒമ്പതിന് ആരംഭിച്ചു. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ടം നിലനിന്നതിനാലാണ് പ്രഖ്യാപനം വൈകിയത്. 5700 കോടിയുടെ 526 പദ്ധതികള്‍ പൂര്‍ത്തീകരിച്ച് ഉദ്ഘാടനം […]

കർഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

  • 23rd December 2020
  • 0 Comments

അധികാരത്തിന്‍റെ ഹുങ്ക് ഉപയോഗിച്ച് എന്തിനേയും അടിച്ചമർത്തിക്കളയാം എന്ന കേന്ദ്രസര്‍ക്കാരിന്‍റെ നിലപാടിനേറ്റ അടിയാണ് കര്‍ഷക പ്രക്ഷോഭമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പിണറായി. കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് എല്‍.ഡി.എഫ് നടത്തിയ പ്രതിഷേധ വേദിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഒരു പ്രദേശത്ത് മാത്രം ഒതുങ്ങേണ്ടതല്ല ഈ പ്രക്ഷോഭമെന്നും കേന്ദ്രത്തിന്‍റെ കര്‍ഷകവിരുദ്ധ നയത്തിനെതിരെ എല്ലാ കോണില്‍ നിന്നും പ്രതിഷേധങ്ങള്‍ ഉയരണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തെ ഇതൊന്നും ബാധിക്കില്ലെന്ന ചിന്തയില്‍ ഇരിക്കുന്നവര്‍ ഒന്ന് ഓര്‍ക്കണം, രാജ്യത്ത് ഒരു ഭക്ഷ്യക്ഷാമം ഉണ്ടായാൽ അത് ഏറ്റവുമാദ്യം ബാധിക്കുന്നത് […]

പ്രകൃതിയ്ക്കും സ്ത്രീകള്‍ക്കും വേണ്ടി എക്കാലവും നിലകൊണ്ട കവയിത്രി; അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

  • 23rd December 2020
  • 0 Comments

കവയിത്രി സുഗതകുമാരിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രകൃതിയുടെയും സ്ത്രീയുടെയും കൂടെ എക്കാലത്തും നിന്നിട്ടുള്ള കവിയാണ് സുഗതകുമാരിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വനിതാ കമ്മീഷന്‍ അധ്യക്ഷയായിരിക്കെ, സ്ത്രീകളുടെ പ്രശ്‌നങ്ങളില്‍ മാതൃകാപരമായി ഇടപെട്ടു. അഭയ പോലൊരു സ്ഥാപനമുണ്ടാക്കി നിരാധാരരായ സ്ത്രീകള്‍ക്ക് ആശ്വാസമേകിയെന്നും അദ്ദേഹം കുറിച്ചു. മലയാളഭാഷയ്ക്കു ക്ലാസിക്കല്‍ പദവി ലഭിക്കാനും മലയാളഭാഷയ്ക്ക് എല്ലാ രംഗത്തും അര്‍ഹമായ സ്ഥാനമുറപ്പിച്ചെടുക്കാനും വിശ്രമരഹിതമായി അവര്‍ ഇടപെട്ടുകൊണ്ടിരുന്നു.കവിതയ്ക്കുവേണ്ടി സമര്‍പ്പിക്കപ്പെട്ട ജീവിതമായിരുന്നു അവരുടേത്. മലയാള ഭാഷയ്ക്കും കവിതയ്ക്കും സാംസ്‌കാരിക രംഗത്തിനും […]

മുന്നാക്ക സംവരണം നടപ്പിലാക്കുന്നതില്‍ വീഴ്ച വരുത്തി; മുഖ്യമന്ത്രിയുടെ ജില്ലാതല സമ്പര്‍ക്ക പരിപാടി ബഹിഷ്‌കരിച്ച് എന്‍.എസ്.എസ്

  • 22nd December 2020
  • 0 Comments

എന്‍.എസ്.എസിന്റെ ആവശ്യങ്ങളോട് സര്‍ക്കാര്‍ മുഖം തിരിഞ്ഞ് നില്‍ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയുടെ ജില്ലാ തല സമ്പര്‍ക്ക പരിപാടി ബഹിഷ്‌കരിച്ച് എന്‍.എസ്.എസ്. എന്‍.എസ്.എസിന്റെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കാത്തതുകൊണ്ടാണ് ബഹിഷ്‌കരണമെന്ന് കൊല്ലം താലൂക്ക് യൂണിയന്‍.എന്‍.എസ്.എസ് കൊല്ലം താലൂക്ക് യൂണിയന്‍ പ്രസിഡന്റിനെയാണ് യോഗത്തിലേക്ക് ക്ഷണിച്ചിരുന്നത്. മുന്നാക്ക സംവരണം നടപ്പിലാക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്നും മന്നം ജയന്തി അവധിയായി പ്രഖ്യാപിക്കണം എന്ന ആവശ്യം നടപ്പിലാക്കിയില്ലെന്നും എന്‍.എസ്.എസ് പറഞ്ഞു. മുഖ്യമന്ത്രിക്കൊപ്പം രാവിലെ 8.30ക്ക് പ്രാതലിനുള്ള ക്ഷണമാണ് നിരസിച്ചത്. ദേവസ്വം ബോര്‍ഡിന്റെ നടത്തിപ്പിലുള്ള അതൃപ്തിയും എന്‍.എസ്.അറിയിച്ചിട്ടുണ്ട്.സര്‍ക്കാര്‍ നേരത്തെ […]

സ്വന്തം നേതാവിനെ തെരഞ്ഞെടുക്കാന്‍ കെല്‍പ്പില്ലാത്ത തരത്തില്‍ കോണ്‍ഗ്രസ് ദുര്‍ബലപ്പെട്ടു; മുഖ്യമന്ത്രി

  • 19th December 2020
  • 0 Comments

യുഡിഎഫിന്റെ നേതൃത്വം മുസ്‍ലീം ലീഗ് ഏറ്റെടുക്കുകയാണോയെന്ന് മുഖ്യമന്ത്രി.ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. യു.ഡി.എഫ് അപ്രസക്തമായിരിക്കുന്നുവെന്നും കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ അഭിപ്രായം പറയാനുള്ള കേന്ദ്രമായി ലീഗ് മാറിയോ എന്നും മുഖ്യമന്ത്രി ചോദിച്ചു.സ്വന്തം നേതാവിനെ തെരഞ്ഞെടുക്കാന്‍ കെല്‍പ്പില്ലാത്ത തരത്തില്‍ കോണ്‍ഗ്രസ് ദുര്‍ബലപ്പെട്ടുവെന്ന് മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചു. https://www.facebook.com/PinarayiVijayan/posts/3649563091802161 പോസ്റ്റിന്റെ പൂർണ രൂപം : ഒരു കക്ഷിയുടെ നേതൃത്വത്തിൽ ആര് വേണം എന്ന് മറ്റൊരു കക്ഷി നിർദേശം വെക്കുന്നത് രാഷ്ട്രീയത്തിൽ വിചിത്രമായ അനുഭവമാണ്. യു ഡി എഫിൽ അത്തരം ജനാധിപത്യ വിരുദ്ധവും […]

Local News

സ്‌കൂള്‍ ഓഫ് മാത്തമാറ്റിക്‌സില്‍ ഇന്റഗ്രേറ്റഡ് ബി.എസ്.സി – എം.എസ്.സി- പി.എച്ച്.ഡി കോഴ്‌സുകള്‍ ആരംഭിച്ചു

  • 19th December 2020
  • 0 Comments

സ്‌കൂള്‍ ഓഫ് മാത്തമാറ്റിക്‌സില്‍ ഇന്റഗ്രേറ്റഡ് ബി.എസ്.സി – എം.എസ്.സി- പി.എച്ച്.ഡി കോഴ്‌സ് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 28 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച സ്മാര്‍ട്ട് റൂമിന്റെ ശിലാഫലക അനാച്ഛാദനം പി.ടി.എ റഹീം എം.എല്‍.എ നിര്‍വ്വഹിച്ചു. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിനു കീഴില്‍ കുന്ദമംഗലത്ത് പ്രവര്‍ത്തിച്ചുവരുന്ന സ്‌കൂള്‍ ഓഫ് മാത്തമാറ്റിക്‌സില്‍ പുതുതായി അനുവദിച്ച ഏഴുവര്‍ഷത്തെ കോഴ്‌സിനാണ് തുടക്കം കുറിച്ചത്. ഈ പ്രോഗ്രാമില്‍ ചേരുന്ന […]

error: Protected Content !!