കൊവിഡ് വാക്‌സിന്‍ സൗജന്യമാക്കുമെന്ന പ്രഖ്യാപനം; മുഖ്യമന്ത്രിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി യുഡിഎഫ്
കേരളത്തിലെ ജനങ്ങള്‍ക്ക് കൊവിഡ് പ്രതിരോധ വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം തെരഞ്ഞെടുപ്പ് ചട്ടലംഘനമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍. വാക്‌സിന്‍ എപ്പോള്‍ ലഭ്യമാകുമെന്ന് പോലും അറിയില്ലെന്നും ഹസന്‍ പറഞ്ഞു. വാക്‌സിന്‍ സൗജന്യമായി നല്‍കണമെന്നാണ് യുഡിഎഫിന്റെയും നിലപാട്. ഈ സമയത്തെ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ജനങ്ങളെ സ്വാധീനിക്കുമെന്നും ഹസന്‍. അതേസമയം കെ സി ജോസഫ് എംഎല്‍എ ഇതേ വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. പെരുമാറ്റ ചട്ടം ലംഘിച്ചെന്ന് കാണിച്ചാണ് പരാതി നല്‍കിയത്. കേരളത്തില്‍ […]