കോഴിക്കോട്: അസോസിയേഷൻ ഓഫ് ഗസറ്റഡ് ഫോറസ്റ്റ് ഓഫീസേഴ്സ് കേരള (AGFOK)യുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. വിനോദ് എസ് വി പ്രസിഡന്റായും രതീശൻ വി സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.
സുമ സക്കറിയയെ വൈസ് പ്രസിഡന്റായും രതീഷ് ടിയെ ജോയിന്റ് സെക്രട്ടറിയായും അഫ്സൽ അഹമ്മദിനെ ട്രഷററായും തെരഞ്ഞെടുത്തു.
സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും വനസംരക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സജീവമായി ഇടപെടുന്നതിനും പുതിയ നേതൃത്വം മുൻഗണന നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
എജിഎഫ്ഒകെ ക്ക് പുതിയ ഭാരവാഹികൾ

