കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്കിന് വിരാമമാവുന്നു. ഗതാഗതക്കുരുക്കിന് ഏറെ പരിഹാരമാവുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു. ഉദ്ഘാടന ചടങ്ങ ഓണ്‍ലൈന്‍ വഴിയാണ്് നടന്നത്. 11 മണിക്ക് കുണ്ടന്നൂര്‍ പാലത്തിന്റെ ഉദ്ഘാടനവും ഓണ്‍ലൈനായിത്തന്നെയാണ് നടക്കുക. മന്ത്രിമാരായ ജി സുധാകരനും തോമസ് ഐസക്കും പാലത്തിലൂടെ ആദ്യ യാത്ര നടത്തി.
കിഫ്ബി ഫണ്ടുപയോഗിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ ദേശീയപാതയുടെ ഭാഗമായി വരുന്ന മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. വൈറ്റില മേല്‍പ്പാലത്തിന് 86 കോടി രൂപയും കുണ്ടന്നൂര്‍ പാലത്തിന് 83 കോടി രൂപയുമാണ് ചിലവ് വന്നത്. പാലങ്ങള്‍ തുറക്കുന്നതോടെ കേരളത്തിന്റെ വാണിജ്യ തലസ്ഥാനമായ കൊച്ചി നഗരത്തിലെ വലിയ ഗതാഗതക്കുരുക്കിനാണ് പരിഹാരമാവുക.
ഏറെ സന്തോഷത്തോടെയാണ് ഉദ്ഘാടനം നിര്‍വഹിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ”മണിക്കൂറില്‍ 13,000 വാഹനങ്ങള്‍ കടന്നുപോകുന്ന പ്രധാന ജംഗ്ഷനാണിത്. ഇവിടെ സമയബന്ധിതമായി പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. എടപ്പള്ളി, പാലാരിവട്ടം, കുണ്ടന്നൂര്‍. വൈറ്റില എന്നീ ജംഗ്ഷനുകളില്‍ 2008-ലാണ് മേല്‍പ്പാലം പണിയാന്‍ തീരുമാനമായത്. അന്ന് കേന്ദ്രസര്‍ക്കാരില്‍ നിന്ന് ഫണ്ട് കിട്ടിയില്ല. പിന്നീട് ഇടത് സര്‍ക്കാര്‍ വഴിയാണ് പദ്ധതിക്ക് പണം അനുവദിച്ചതും ഇതിന് ജീവന് വച്ചതും. എല്ലാ പ്രതിസന്ധികള്‍ക്കിടയിലും ആസൂത്രണത്തോടെയും എഞ്ചിനീയറിംഗ് മികവോടെയും വൈറ്റില മേല്‍പ്പാലം പൂര്‍ത്തിയായി. ഇതിന് പൊതുമരാമത്ത് വകുപ്പിനെ ഹാര്‍ദ്ദമായി അഭിനന്ദിക്കുന്നു”, എന്ന് മുഖ്യമന്ത്രി.

