
മെഡിക്കൽ കോളേജ് സ്റ്റേഷൻ പരിധിയിൽ മോഷണം പോയ ബൈക്കുമായി മോഷ്ടാവ് പിടിയിൽ
കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും മോഷണം പോയ ബൈക്കുമായി പ്രതി പിടിയിൽ. കിഴക്കെ വാലും വിട്ടിൽ ഷാനിദ്(26) ആണ് അറസ്റ്റിലായത്. കോഴിക്കോട് റൂറൽ ഏരിയയിലും മറ്റുമായി നടന്നു വന്ന അന്വേഷണത്തിൻ്റെ ഭാഗമായി പ്രതിയെന്ന് സംശയിക്കുന്നയാളിൻ്റെ ചിത്രം സോഷ്യൽ മീഡിയ വഴി പോലീസ് പ്രചരിപ്പിച്ചിരുന്നു.ഇതേ സമയം കുന്ദമംഗലം സ്റ്റേഷൻ പരിധിയിൽ ഒരു പെൺകുട്ടിയെ കാണാതാതിനെ തുടർന്ന് ലഭിച്ച പരാതിയിൽ കൂടെ ഉണ്ടായിരുന്ന ചെറുപ്പക്കാരനും നേരത്തെ ഇവർ പുറത്ത് വിട്ട ചിത്രവുമായി സാമ്യമുള്ള സാചര്യത്തിലാണ് കുന്ദമംഗലം പോലീസ് സ്റ്റേഷൻ SI ശ്രീജിത്ത് മെഡിക്കൽ കോളേജ് Sl ധനഞ്ജയദാസ് അടക്കം സംയുക്തമായി Acp നോർത്ത് അഷറഫിൻ്റെ നിർദ്ദേശത്തിലാണ് ഈ അന്വേഷണം തുടർന്നത്.നേരത്തെ കാണാതായ പെൺകുട്ടിയെ ശേഷം ബാംഗ്ലൂരിൽ കണ്ടെത്തുകയും കൂടെ ഉണ്ടായിരുന്ന ചെറുപ്പക്കാരനെ കുന്ദമംഗലത്ത് ചോദ്യം ചെയ്തു. ഈ ചോദ്യം ചെയ്യലിലാണ് ഈ പ്രതി നിരവധി കേസുകളിൽ പ്രതിയെന്നതും 6 മാസത്തോളം ജയിൽവാസം അനുഭവിച്ച ആളാണെന്നതും പോലീസ് മനസിലാക്കുന്നത്. കൂടാതെ ഈ ചോദ്യം ചെയ്യലിൽ കൊയിലാണ്ടിയിൽ നടത്തിയ മോഷണ ബൈക്കും രണ്ട് വാഹനങ്ങളും ബാലുശേരി മേത്തോട്ടുതാഴം എന്നിവിടങ്ങളിൽ കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. പ്രതിയെ കുന്ദമംഗലം കോടതിയിൽ ഹാജരാക്കികൂടാതെ പെൺകുട്ടികളിൽ പ്രണയം നടിച്ച് സ്വർണവും പണവും കവരുന്നതും കണ്ടെത്തിയിട്ടുണ്ട്. പോലീസ് ചോദ്യം ചെയ്തതിൽ നിന്ന് ഇതേ പോെലെ നിരവധി കുറ്റകൃത്യങ്ങൾ നടത്തിയിട്ടുണ്ട്..മെഡിക്കൽ കോളേജ് SI ധനഞ്ജയദാസ് ,കുന്ദമംഗലം പോലീസ് സ്റ്റേഷൻ SI ശ്രീജിത്ത് ,മെഡിക്കൽ കോളേജ് സ്റ്റേഷൻ സീനിയർ CBOമധു, ശിജീഷ് ,പ്രമോദ്, CPOമാരായ രജീഷ് സുധീഷ് എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്.

