Kerala News

വിദ്യാകിരണം മിഷൻ; അത്യാധുനിക സൗകര്യങ്ങളുള്ള 53 സ്‌കൂള്‍ കെട്ടിടങ്ങൾ നാടിന് സമർപ്പിച്ച് മുഖ്യമന്ത്രി

  • 10th February 2022
  • 0 Comments

വിദ്യാകിരണം മിഷന്റെ ഭാഗമായി നിര്‍മിച്ച 53 സ്‌കൂള്‍ കെട്ടിടങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം പൂവച്ചല്‍ ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിൽവെച്ച് നിര്‍വഹിച്ചു. കിഫ്ബി, നബാഡ്, പ്ലാന്‍ ഫണ്ടുകള്‍ ഉപയോഗിച്ചാണ് അത്യാധുനിക കെട്ടിടങ്ങളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. സംസ്ഥാനത്തെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന് തന്നെ മാതൃകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ‘സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് എത്തുന്ന കുട്ടികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടാകുന്നത്.വികസനപ്രവത്തനങ്ങള്‍ക്കായി എല്ലാവരും ഒരുമിക്കണം. കേരളത്തിന്റെ മുഖശ്ചായ മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം’. മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 90 […]

Kerala News

യോഗിക്ക് പിണറായിയുടെ മറുപടി;യുപി കേരളമായാല്‍ മതത്തിന്റേയും ജാതിയുടേയും പേരില്‍ ആരും കൊല്ലപ്പെടില്ല

  • 10th February 2022
  • 0 Comments

കേരളത്തെ അവഹേളിച്ച യോഗി ആദിത്യനാഥിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.യുപി കേരളം പോലെയായാൽ അവിടുത്തെ ജനങ്ങളുടെ ജീവിത നിലവാരം ഉയരും. മികച്ച വിദ്യാഭ്യാസവും ആരോഗ്യ സംവിധാനങ്ങളും ഉണ്ടാകും. മതത്തിന്‍റെയും ജാതിയുടെയും പേരിൽ ആരും കൊല്ലപ്പെടില്ലെന്നും മുഖ്യമന്ത്രി തിരിച്ചടിച്ചു. യുപിയിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നത് അതാണെന്നും പിണറായി വിജയന്‍ ട്വിറ്ററില്‍ കുറിച്ചു.ശ്രദ്ധിച്ചു വോട്ട് ചെയ്തില്ലെങ്കില്‍ യുപി കേരളം പോലെയാകുമെന്നായിരുന്നു യോഗി ആദിത്യനാഥ് ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് മുന്നോടിയായി പറഞ്ഞത്. “അവസാന അഞ്ച് വര്‍ഷങ്ങളില്‍ ഒരുപാട് നല്ല കാര്യങ്ങള്‍ […]

Kerala News

ശിവശങ്കറിനെ പിന്തുണയ്ക്കുന്നുവെങ്കില്‍ മുഖ്യമന്ത്രിക്ക് ഭയക്കാന്‍ ഒരുപാട് കാര്യങ്ങളുണ്ടെന്ന് വി ഡി സതീശൻ

  • 10th February 2022
  • 0 Comments

ഭയമുള്ളതു കൊണ്ടാണ് മുഖ്യന്ത്രി ശിവശങ്കറിനെ ന്യായീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നതെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. സ്വര്‍ണക്കടത്തിന്റേയും സാമ്പത്തിക അഴിമതിയുടേയും സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തങ്ങളുടേയും കേന്ദ്രമായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസ്. അതിന് നേതൃത്വം കൊടുത്തയാളെയാണ് മുഖ്യമന്ത്രി വീണ്ടും വീണ്ടും ന്യായീകരിക്കുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായി ജയിലില്‍ കിടന്നയാളാണ് എം. ശിവശങ്കര്‍. ഇയാള്‍ക്കെതിരെയാണ് കൂട്ടുപ്രതി വെളിപ്പെടുത്തല്‍ നടത്തിയത്. എന്നിട്ടും ശിവശങ്കറിനെ പിന്തുണയ്ക്കുന്നുവെങ്കില്‍ മുഖ്യമന്ത്രിക്ക് ഭയക്കാന്‍ ഒരുപാട് കാര്യങ്ങളുണ്ടെന്ന് വ്യക്തമെന്നും വി ഡി സതീശൻ പറഞ്ഞു .പുസ്തകം എഴുതാന്‍ ശിവശങ്കറിന് സര്‍ക്കാര്‍ അനുമതി […]

Kerala News

കാലം മാറിയത് പോലീസ് ഉൾക്കൊള്ളണം; പിണറായി വിജയൻ

  • 10th February 2022
  • 0 Comments

കാലം മാറിയെന്നും ആ മാറ്റം പൊലീസ് ഉൾക്കൊള്ളണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ആധുനികമായ പരിശീലനം ലഭിച്ചെങ്കിലും പഴയതിൻ്റെ ചില തികട്ടലുകൾ അപൂർവം ചിലരിൽ ഉണ്ടെന്നും അത് പൊതുവെ പൊലീസ് സേനയ്ക്ക് കളങ്കമുണ്ടാക്കുന്നുവെന്നും ഇത് ഓരോരുത്തരും വ്യക്തിപരമായി തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസിൻ്റെ നാക്ക്, കേട്ടാൽ അറപ്പ് ഉളവാക്കുന്നതാകരുത്. ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടാകുന്നത് കൊണ്ടാണ് തുടക്കത്തിലേ ഓർമ്മിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. നാടിൻ്റെ സാംസ്കാരിക ഉന്നമനത്തിന് അനുസരിച്ചുള്ള സേനയാണ് ആവശ്യം.പൊലീസ് ഒരു പ്രഫഷണൽ സംവിധാനമായി മാറണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പൊലീസിന് […]

Kerala News

സ്വപ്നയുടെ വെളിപ്പെടുത്തൽ; മുഖ്യമന്ത്രി രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് പ്രതിഷേധം; കരിങ്കൊടി വീശി യുവമോർച്ചാ പ്രവർത്തകർ

  • 6th February 2022
  • 0 Comments

സ്വർണ്ണക്കടത്ത് വിഷയത്തിൽ സ്വപ്നയുടെ വെളിപ്പെടുത്തലിൻ്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് യുവമോർച്ചാ പ്രവർത്തകരുടെ പ്രതിഷേധം. വിമാനത്താവളത്തിൽ നിന്നും പിണറായിയിലെ വസതിയിലേക്ക് മടങ്ങുകയായിരുന്ന മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി വീശിതിരുവനന്തപുരത്ത് നിന്നും പന്ത്രണ്ട് മുക്കാലോടെ കണ്ണൂർ വിമാനത്താവളത്തിലിറങ്ങിയ മുഖ്യമന്ത്രി പിണറായിയിലേക്ക് പുറപ്പെട്ടതിന് പിന്നാലെ വിമാത്താവളത്തിന് പുറത്ത് റോഡിൽ കാത്തിരുന്ന യുവമോർച്ച പ്രവർത്തകർ വാഹനവ്യൂഹത്തിന് നേരെ പാഞ്ഞടുക്കുകയായിന്നു.

Kerala News

സ്വർണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിക്ക് ഒഴിഞ്ഞ് മാറാൻ കഴിയില്ല; ഒന്നാം പിണറായി സർക്കാർ സെക്‌സും സ്റ്റണ്ടും നിറഞ്ഞ സിനിമ; കെ മുരളീധരൻ

  • 6th February 2022
  • 0 Comments

സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ കോൺ​ഗ്രസിന്റെ ആരോപണങ്ങൾ ശരി വെക്കുന്നതാണെന്നുംഎം ശിവശങ്കറിന്റെ യാത്രകൾ പലതും ഔദ്യോഗികമായിരുന്നില്ലെന്നും കോൺ​ഗ്രസ് നേതാവ് കെ മുരളീധരൻ ഒന്നാം പിണറായി സർക്കാർ സെക്‌സും സ്റ്റണ്ടും നിറഞ്ഞ സിനിമയായിരുന്നു എന്നും കെ മുരളീധരൻ അഭിപ്രായപ്പെട്ടു. സ്വർണക്കള്ളക്കടത്ത് കേസിൽ ഉത്തരവാദിത്തത്തിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഒഴിഞ്ഞുമാറാനാകില്ല. മൂക്കിന് താഴെ നടന്ന കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ മുഖ്യമന്ത്രി പദത്തിൽ തുടരാൻ പിണറായി വിജയൻ യോഗ്യനല്ല. കേസിൽ കെ ടി ജലീലിന്റെ പങ്ക് അന്വേഷിക്കണം. മന്ത്രിയ്ക്ക് കോൺസുൽ ജനറലുമായി എന്താണ് […]

Kerala News

ലതാ മങ്കേഷ്കറുടെ നിര്യാണത്തിൽ അനുശോചനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

  • 6th February 2022
  • 0 Comments

പകരം വെക്കാനില്ലാത്ത സംഗീതജ്ഞയായിരുന്നു ലതാമങ്കേഷ്കർ എന്ന് ഇന്ത്യയുടെ വാനമ്പാടിയുടെ നിര്യാണത്തിൽ അനുശോചനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അവരുടെ പാട്ടിനൊപ്പം വളർന്ന പല തലമുറകൾ ഉണ്ട്. അവരുടെയെല്ലാം മനസ്സിൽ മായ്ക്കാനാവാത്ത സ്ഥാനമാണ് ലതാമങ്കേഷ്കർക്കുള്ളത്. ആലാപനമാധുരി കൊണ്ട് ലോകത്തിന്റെ ഹൃദയം കീഴടക്കാൻ അവർക്കായി. മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു. പല പതിറ്റാണ്ടുകൾ മറ്റാരുമായും താരതമ്യപ്പെടുത്താനാവാത്തത്ര ഉയരത്തിൽ നിന്ന ഈ ഗായിക ഹിന്ദിയിൽ മാത്രമല്ല ഇന്ത്യയിലെ വ്യത്യസ്തങ്ങളായ നിരവധി ഭാഷകളിൽ ഗാനങ്ങൾ ആലപിച്ചു. മലയാളിക്കും അവരുടെ നാവിൻതുമ്പിലെ മലയാളത്തിന്റെ മധുരം അനുഭവിക്കാൻ […]

Kerala News

രഹസ്യങ്ങള്‍ പുറത്തുവരുമെന്നുള്ള ഭയം കൊണ്ട് എം ശിവശങ്കറെ മുഖ്യമന്ത്രി സംരക്ഷിക്കുന്നു; വി ഡി സതീശൻ

  • 5th February 2022
  • 0 Comments

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലുകളില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രി നിരപരാധി ആണെന്ന് തെളിയിക്കാനാണ് ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രി അറിയാതെയാണ് സ്വര്‍ണക്കടത്ത് നടന്നതെന്ന് പറയുന്നത് തെറ്റാണെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് അറിയാതെ ഒരു കാര്യവും നടക്കില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ‘രഹസ്യങ്ങള്‍ പുറത്തുവരുമെന്നുള്ള ഭയം കൊണ്ട് എം ശിവശങ്കറെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണ്. കേസില്‍ മുഖ്യമന്ത്രിക്ക് പങ്കില്ലെന്ന പേരില്‍ വന്ന ശബ്ദസന്ദേശം കെട്ടിച്ചമച്ചതാണ്. സംസ്ഥാനത്തെ ഉന്നതരായ പൊലീസ് ഉദ്യോഗസ്ഥര്‍ അറിഞ്ഞുകൊണ്ട് ഒരു വനിതാ […]

Kerala News

കേരളത്തിൽ പ്രതിവർഷം 60,000ത്തോളം പുതിയ കാൻസർ രോഗികൾ;ചികിത്സയ്ക്ക് എന്നപോലെ പ്രതിരോധത്തിനും ബോധവത്ക്കരണത്തിനും വലിയ പ്രാധാന്യം നല്‍കി വരുന്നുവെന്ന് മുഖ്യമന്ത്രി

  • 4th February 2022
  • 0 Comments

ക്യാന്‍സര്‍ ദിനമായ ഇന്ന് ആർ.സി.സിയുടെ പുലയനാർ കോട്ടയിലുള്ള രണ്ടാം ക്യാമ്പസിൽ പ്രിവൻ്റീവ് ഓങ്കോളജി ഒ.പി.യുടേയും പരിശീലന കേന്ദ്രത്തിൻ്റേയും പ്രവർത്തനം ആരംഭിച്ചു ‘ക്യാൻസർ പരിചരണത്തിലേയും ചികിത്സാരംഗത്തേയും അപര്യാപ്തതകൾ നികത്തുക’ എന്ന ക്യാൻസർ ദിനം മുന്നോട്ടു വയ്ക്കുന്ന ലക്ഷ്യം നിറവേറ്റുന്നതിനായി കേരളം നടത്തിവരുന്ന പ്രവർത്തനങ്ങൾക്ക് ഇതു കരുത്തു പകരുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പ്രതിവര്‍ഷം അറുപതിനായിരത്തോളം ക്യാന്‍സര്‍ രോഗികളാണ് സംസ്ഥാനത്ത് പുതുതായി രജിസ്റ്റര്‍ ചെയ്യുന്നത്. ക്യാൻസർ രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വർദ്ധനവ് നിയന്ത്രിക്കുന്നതിനായി ക്യാന്‍സര്‍ സ്ട്രാറ്റജി ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ച് നടപ്പിലാക്കി വരുന്നുണ്ട്.ഇതിൻ്റെ […]

Kerala News

വന്ദേഭാരത് ട്രെയിനുകൾ കെ-റെയിലിന് ബദലായേക്കാം;പരിശോധിക്കേണ്ടത് അത്യാവിശ്യമെന്ന് തരൂർ നിലപാട് മാറ്റം

  • 2nd February 2022
  • 0 Comments

കെ-റെയില്‍ വിഷയത്തിൽ നിലപാട് മാറ്റവുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ബജറ്റിൽ പ്രഖ്യാപിച്ച വന്ദേഭാരത് ട്രെയിനുകള്‍ കെ-റെയിലിന് ബദലാകുമോ എന്നത് പരിശോധിക്കേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.വന്ദേ ഭാരത് ട്രെയിനുകളുടെ സേവനം കേരളത്തിന് ലഭിക്കുകയാണെങ്കിൽ കേരളത്തിന്റെ വികസനത്തിന് വേണ്ടി സംസ്ഥാനത്തിന്റെ ഒരറ്റത്ത് നിന്നും മറ്റേ അറ്റത്തേക്ക് വേഗതയുള്ള ഗതാഗത സൗകര്യം എന്ന സർക്കാരിന്റെ ആവശ്യകതക്കും അതേ സമയം പ്രതിപക്ഷത്തിന്റെ പ്രസ്തുത പദ്ധതിയുടെ സാമ്പത്തിക ബാധ്യത, ഭൂമി ഏറ്റെടുക്കൽ, പരിസ്ഥിതി ആഘാതവുമായി ബന്ധപ്പെട്ട ആശങ്കകൾക്കുള്ള പരിഹാരവുമായേക്കാം ശശി തരൂർ ഫേസ്ബുക്കിൽ […]

error: Protected Content !!