National News

യുക്രൈനിൽ കുടുങ്ങിയ മലയാളികളിൽ നിന്ന് നിരവധി ദുരിത സന്ദേശങ്ങൾ ലഭിക്കുന്നു;മുഖ്യമന്ത്രി കേന്ദ്ര വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്തി

  • 27th February 2022
  • 0 Comments

യുക്രൈനിൽ കുടുങ്ങിയ മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെ രക്ഷാദൗത്യവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി ചർച്ച നടത്തി. യുക്രൈനിന്റെ കിഴക്കു പ്രദേശങ്ങളായ കിയെവ്, കാർഖിവ്, സുമി തുടങ്ങിയ ഇടങ്ങളിലെ ബങ്കറുകളിൽ അഭയം പ്രാപിച്ചവർക്ക് വെള്ളവും ഭക്ഷണവും അടിയന്തിരമായി എത്തിക്കേണ്ടതുണ്ടെന്നും അവിടെ കുടുങ്ങിയ മലയാളികളിൽ നിന്ന് നിരവധി ദുരിത സന്ദേശങ്ങൾ ലഭിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. . കൊടും തണുപ്പിൽ നടന്ന് പോളണ്ട് അതിർത്തിയിൽ എത്തിയ വിദ്യാർത്ഥികളെ അതിർത്തി കടക്കാൻ യുക്രൈനിലെ ഉദ്യോഗസ്ഥർ അനുവദിക്കുന്നില്ലെന്നും ഇവർക്കെതിരെ […]

Kerala News

റെയിൽവെ അവഗണനക്കെതിരെ പാർലമെന്റിൽ ശബ്ദമുയർത്തണം; മുഖ്യമന്ത്രി

  • 26th February 2022
  • 0 Comments

കേന്ദ്ര ബജറ്റിൽ റെയിൽവെയുടെ കാര്യത്തിൽ സംസ്ഥാനത്തോട് അവഗണന കാട്ടിയതിനെതിരെ ശബ്ദമുയർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിൽ നിന്നുള്ള പാർലമെന്റംഗങ്ങളോട് അഭ്യർത്ഥിച്ചു. എംപിമാരുടെ കോൺഫറൻസിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അങ്കമാലി-ശബരി പാത, നേമം ടെര്‍മിനല്‍, കോച്ചുവേളി ടെര്‍മിനല്‍,തലശ്ശേരി-മൈസൂര്‍ പാത, കാഞ്ഞങ്ങാട്-പാണത്തൂര്‍-കണിയൂര്‍ പാത എന്നീകാര്യങ്ങളിലൊന്നും അനുകൂല പ്രഖ്യാപനമുണ്ടായിട്ടില്ല. എറണാകുളത്തിനും ഷോര്‍ണ്ണൂരിനും ഇടയിലുള്ള ഓട്ടോമാറ്റിക് സിഗ്നലിംഗ്സംവിധാനത്തിന്റെ കാര്യത്തിലും റെയില്‍വെയുടെ ഭാഗത്തുനിന്ന്അവഗണനയാണുള്ളത്. അമൃത എക്സ്പ്രസ് രാമേശ്വരം വരെ നീട്ടുന്നകാര്യത്തിലും എറണാകുളം- വേളാങ്കണ്ണി റൂട്ടില്‍ പുതിയ തീവണ്ടി അനുവദിക്കുന്നകാര്യത്തിലും ഇതേ സമീപനമാണ് റെയില്‍വക്കുള്ളത്.തിരുവനന്തപുരം,എറണാകുളം […]

Kerala News

യുക്രൈനിലുള്ളത് 2320 മലയാളി വിദ്യാര്‍ഥികള്‍;എത്രയും പെട്ടെന്നു നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കണം കേന്ദ്രത്തിന് കത്തയച്ച് മുഖ്യമന്ത്രി

  • 24th February 2022
  • 0 Comments

ഉക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന മലയാളി വിദ്യാർത്ഥികളെ സുരക്ഷിതരായി നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് കത്തയച്ചു.കേരളത്തില്‍ നിന്നുള്ള 2320 വിദ്യാര്‍ത്ഥികള്‍ നിലവില്‍ അവിടെയുണ്ട്. അതുകൊണ്ട്, അവരുടെ സുരക്ഷാകാര്യത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറിനു കത്തയച്ചു. യുക്രൈയിനിലുള്ള മലയാളി വിദ്യാര്‍ത്ഥികളെ എത്രയും പെട്ടെന്നു നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നു ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ അറിയിച്ചു.നേരത്തെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും മലയാളികളെ തിരികെ […]

Kerala News

കേരളം ഗുണ്ടകളുടെ ഇടനാഴിയായി; സഭയില്‍ വാക്പോര്

  • 23rd February 2022
  • 0 Comments

പ്രതിപക്ഷ നേതാവ് വി ഡി സതീശനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മില്‍ സംസ്ഥാനത്തെ ക്രമസമാധാന നിലയെ ചൊല്ലി സഭയില്‍ വാക്പോര്. .കേരളത്തില്‍ കലാപമുണ്ടാക്കാന്‍ യുഡിഎഫും ബിജെപിയും എസ്ഡിപിഐയും ചേര്‍ന്ന് ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു . കേരളം ഗുണ്ടകളുടെ ഇടനാഴിയായെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.സംസ്ഥാനത്തെ ക്രമസമാധാന നില പൂര്‍ണ്ണമായി തകര്‍ന്നെന്ന് ആരോപിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയേ നോട്ടീസിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. കോണ്‍ഗ്രസ് നേതൃത്വതെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. അക്രമങ്ങൾക്ക് പരസ്യമായി ആഹ്വാനം ചെയ്യുന്ന നേതൃത്വമാണ് […]

Kerala News

കൊലപാതക അക്രമ സംഭവങ്ങള്‍ വര്‍ദ്ധിച്ച് വരുന്നതായുളള ആരോപണം അടിസ്ഥാനരഹിതം;കണക്കുകൾ നിരത്തി മുഖ്യമന്ത്രി

  • 23rd February 2022
  • 0 Comments

സംസ്ഥാനത്ത് കൊലപാതക അക്രമ സംഭവങ്ങള്‍ വര്‍ദ്ധിച്ച് വരുന്നതായുളള ആരോപണം തീര്‍ത്തും അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. എന്‍. ഷംസുദ്ദീന്റെ അടിയന്തരപ്രമേയത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കൊലപാതകങ്ങള്‍ക്കും അക്രമസംഭവങ്ങള്‍ക്കും എതിരെ പോലീസ് കര്‍ശന നിയമനടപടികളാണ് സ്വീകരിച്ച് വരുന്നത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 21.02.2022 വരെ സംസ്ഥാനത്ത് 6 രാഷ്ട്രീയ കൊലപാതകങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അതില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി തിരിച്ചറിഞ്ഞ 92 പ്രതികളില്‍ 73 പ്രതികളെ അറസ്റ്റ് ചെയ്ത് നിയമനടപടികള്‍ […]

Trending

ശിവശങ്കര്‍ പുസ്തകം എഴുതിയത് അനുമതിയില്ലാതെയെന്ന് സഭയിൽ മുഖ്യമന്ത്രി

  • 22nd February 2022
  • 0 Comments

എം.ശിവശങ്കര്‍ പുസ്തകമെഴുതിയത് മുന്‍കൂര്‍ അനുമതിയില്ലാതെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിന്റെ അനുമതി തേടിയിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമ സഭയെ അറിയിച്ചു. നജീബ് കാന്തപുരത്തിന്റെ ചോദ്യത്തിനാണ് മുഖ്യമന്ത്രിയുടെ രേഖാമൂലമുള്ള മറുപടി.സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തന്നെ വേട്ടയാടുകയായിരുന്നു എന്ന് അവകാശപ്പെടുന്നതായിരുന്നു എം ശിവശങ്കറിന്റെ അശ്വത്ഥാമാവ് വെറുമൊരു ആന എന്ന പുസ്തകം. എന്നാല്‍ നിലവില്‍ സര്‍ക്കാര്‍ സര്‍വീസില്‍ ഇരിക്കുന്ന ഒരു ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ പുസ്തകമെഴുതുന്നതിന് അനുമതി വാങ്ങിയിട്ടില്ലെന്ന് മുഖ്യമന്ത്രി ഇന്ന് വ്യക്തമാക്കി.കോടതിയുടെ പരിഗണനയിലിരിക്കുന്ന സ്വര്‍ണക്കടത്തു കേസിനെക്കുറിച്ചാണ് പുസ്തകത്തില്‍. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരേയുള്ള […]

Kerala News

ഹരിദാസിന്റെ കൊലപാതകത്തെ അപലപിച്ച് മുഖ്യമന്ത്രി

  • 21st February 2022
  • 0 Comments

തലശ്ശേരി പുന്നോലിൽ സിപിഐ എം പ്രവർത്തകൻ കൊരമ്പിൽ ഹരിദാസിന്റെ കൊലപാതകത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ പൊലീസിന് കർശന നിർദേശം നൽകിയിട്ടുണ്ടെന്നും അന്വേഷണം മുന്നോട്ടു പോവുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപംതലശ്ശേരി പുന്നോലിൽ സിപിഐ എം പ്രവർത്തകൻ കൊരമ്പിൽ ഹരിദാസിന്റെ കൊലപാതകത്തെ ശക്തമായി അപലപിക്കുന്നു. കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ പൊലീസിന് കർശന നിർദേശം നൽകിയിട്ടുണ്ട്. അന്വേഷണം മുന്നോട്ടു പോവുകയാണ്. […]

Kerala News

പി ടിയെ അനുസ്മരിച്ച് സഭ;വേറിട്ട വ്യക്തിത്വത്തിന്‍റെ ഉടമയെന്ന് പിണറായി,സഭയിലെ അസാന്നിധ്യം യുഡിഎഫിന് ഉള്‍ക്കൊള്ളാനാകുന്നില്ലെന്ന് വി ഡി സതീശൻ

  • 21st February 2022
  • 0 Comments

മുൻ കോൺഗ്രസ് നേതാവും തൃക്കാക്കര എംഎൽഎയുമായിരുന്ന പി.ടി തോമസിനെ അനുസ്മരിച്ച് സഭ. നിലപാടുകളില്‍ വിട്ടുവീഴ്ച ചെയ്യാതെ വാദമുഖങ്ങളുയര്‍ത്തുന്നതിലെ കരുത്ത് പി ടി തോമസിനെ വ്യത്യസ്തനാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.തീര്‍ത്തും അപ്രതീക്ഷിതമായി അകാലത്തിലാണ് പി ടി തോമസ് വിട പറഞ്ഞത്. ഈ നിയമസഭയെ സ്വന്തം വാദമുഖങ്ങള്‍ കൊണ്ട് വലിയതോതില്‍ സജീവവും ചടുലവുമാക്കിക്കൊണ്ടിരുന്ന അദ്ദേഹത്തിന്‍റെ വിയോഗം സഭയുടെ പൊതുവിലുള്ള നഷ്ടമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.പാരിസ്ഥിതിക കാര്യങ്ങളിലെന്നപോലെ സാമുദായികതയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും പൊതു സമീപനങ്ങളില്‍ നിന്നു വ്യത്യസ്തമായ നിലപാടുകളാണു പലപ്പോഴും അദ്ദേഹം […]

Kerala News

മാതൃഭാഷ സമൂഹത്തെ കൂട്ടിയിണക്കുന്നു; മാതൃഭാഷ ദിനത്തിൽ ആശംസകള്‍ നേർന്ന് മുഖ്യമന്ത്രി

  • 21st February 2022
  • 0 Comments

മാതൃഭാഷ ദിനത്തിൽ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ട്വിറ്ററിലൂടെയാണ് അദ്ദേഹം ആശംസകള്‍ അറിയിച്ചത്.. മാതൃഭാഷ സമൂഹത്തെ കൂട്ടിയിണക്കുന്ന, അതിന്റെ സ്വത്വത്തെ നിര്‍ണ്ണയിക്കുന്ന സംസ്‌കാരവും ചരിത്രവും കൂടിയാണെന്ന് മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. ‘മാതൃഭാഷ കേവലമൊരു ആശയ വിനിമയോപാധിയല്ല. അതൊരു സമൂഹത്തെ കൂട്ടിയിണക്കുന്ന, അതിന്റെ സ്വത്വത്തെ നിര്‍ണ്ണയിക്കുന്ന സംസ്‌കാരവും ചരിത്രവും കൂടിയാണ്. മാതൃഭാഷകളുടെ പ്രാധാന്യം കാത്തുസൂക്ഷിക്കാന്‍ നമുക്ക് പ്രയത്‌നിക്കാം. ഏവര്‍ക്കും ഹൃദയപൂര്‍വ്വം ലോക മാതൃഭാഷാ ദിന ആശംസകള്‍ നേരുന്നു.’, മുഖ്യമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

Kerala News

മുഖ്യമന്ത്രിയുടെ ന്യായീകരണം ലജ്ജാവഹം; കെ. സുധാകരന്‍ എംപി

  • 11th February 2022
  • 0 Comments

സര്‍ക്കാരിനെ വെള്ളപൂശിയ ശിവശങ്കറിനെ മുഖ്യമന്ത്രി അന്ധമായി ന്യായീകരിക്കുന്നതു കണ്ടപ്പോള്‍ കേരളം ലജ്ജിച്ചു മൂക്കത്തുവിരല്‍വച്ചെന്നു കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി. ശിവശങ്കറിനെതിരേ സംസാരിച്ച് 48 മണിക്കൂര്‍ പോലും തികയുന്നതിനു മുമ്പ് സ്വപ്‌നയ്‌ക്കെതിരേയുള്ള കേസുകള്‍ ഒന്നൊന്നായി കുത്തിപ്പൊക്കുന്നു. ഫാസിസ്റ്റുകള്‍പോലും ഈ രീതിയില്‍ നീതിന്യായ വ്യവസ്ഥയെ മലിനമാക്കില്ലെന്നു സുധാകരന്‍ പറഞ്ഞു. മുഖ്യമന്ത്രിയെ വെള്ളപൂശിക്കൊണ്ടുള്ള സ്വപ്‌നയുടെ ശബ്ദരേഖ തയാറാക്കിയത് മുഖ്യമന്ത്രിയുടെ ഓഫീസിലാണ് എന്നാണ് പുറത്തുവരുന്ന വിവരം. ശിവശങ്കറിന്റെ പേരില്‍ പുറത്തുവന്ന പുസ്തകം പോലും ആരുടെയോ തിരക്കഥയില്‍ രചിച്ചതാണെന്നു കരുതപ്പെടുന്നു. ശബ്ദരേഖയിലും പുസ്തകത്തിലുമൊക്കെ […]

error: Protected Content !!