വയനാട്ടിലെ മുതിർന്ന സിപിഎം നേതാവ് പിഎ മുഹമ്മദ് അന്തരിച്ചു;അനുശോചിച്ച് മുഖ്യമന്ത്രി
വയനാട്ടിലെ മുതിർന്ന സിപിഎം നേതാവ് പി എ മുഹമ്മദ് അന്തരിച്ചു.വൈത്തിരി ചേലോട് ഗുഡ്‌ഷെപ്പേർഡ് ആശുപത്രിയിൽ വെള്ളിയാഴ്‌ച പകൽ 11.30 ഓടെയായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് ഒരുമാസമായി ചികിത്സയിലായിരുന്നു. വ്യാഴാഴ്‌ച രാത്രി രോഗം കൂടിയതിനെത്തുടർന്ന് വീട്ടിൽനിന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.പി മുഹമ്മദിന്റെ മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. സിപിഐ എം ജില്ലാ കമ്മിറ്റി രൂപീകരിച്ചതു മുതൽ ജില്ലാ സെക്രട്ടേറിയറ്റംഗവും ജില്ലയുടെ രൂപീകരണത്തിന് ശേഷം കാൽനൂറ്റാണ്ടുകാലം ജില്ലാ സെക്രട്ടറിയുമായിരുന്ന സഖാവ് പി.എ മുഹമ്മദ് നമ്മെ വിട്ടു പിരിഞ്ഞിരിക്കുന്നു. സുധീരവും […]








