എൻ.എസ്.എസ് സപ്തദിന സ്‌പെഷ്യൽ വെർച്ച്വൽ ക്യാമ്പിന്റെ ഭാഗമായി കൊടുവള്ളി പോലീസ് സ്റ്റേഷനും പരിസരവും ശുചീകരിച്ചു
കൊടുവള്ളി: ജെ.ഡി.റ്റി.ഇസ്ലാം പോളിടെക്നിക് കോളേജിലെ നാഷണൽ സർവ്വീസ് സ്കീമിൻ്റെ സപ്തദിന സ്‌പെഷ്യൽ ക്യാമ്പിംഗ് പ്രോഗ്രാമിന്റെ കൊടുവള്ളി ക്ലസ്റ്ററിലെ രണ്ടാം ദിനമായ ഇന്ന് കൊടുവള്ളി പോലീസ് സ്റ്റേഷനും പരിസരവും ശുചീകരിച്ചു. കോവിഡ് 19 നിലനിൽക്കുന്നതിനാൽ പുനർജ്ജനി പ്രോജക്റ്റിന് പകരം വിർചൽ ക്യാമ്പ് ആണ് എൻ.എസ്.എസ് ടെക്‌നിക്കൽ സെൽ ന് കീഴിൽ നടക്കുന്നത്. അടുത്ത അഞ്ചു ദിവസങ്ങളിലായി കൊടുവള്ളി കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ ശുചീകരണവും, ഇലക്ട്രിക്കൽ & പ്ലംബിംഗ് വർക്കുകൾ, ഫീൽഡ് സർവേ (കോവിഡ്), ട്രീ പ്ലാന്റിങ്, മരുന്ന് ശേഖരണം, […]







