National News

പരിസ്ഥിതി വിജ്ഞാപനം 2020; പിന്‍വലിക്കണമെന്ന് ആവിശ്യപ്പെട്ട് പ്രതിഷേധം ശക്തം

പാരിസ്ഥിതിക ആഘാത വിലയിരുത്തൽ (ഇഐഎ) 2020 കരട്‌ വിജ്ഞാപനത്തിൽ പ്രതിഷേധം അതി ശക്തമായി ഉയരുന്നു. പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാനുള്ള സമയം നാളെ അവസാനിക്കാൻ ഇരിക്കെ. വിജ്ഞാപനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പരിസ്ഥിതി പ്രവര്‍ത്തകരും മറ്റു ജന വിഭാഗങ്ങളും കേന്ദ്ര സര്‍ക്കാറിന് കത്തയചു കൊണ്ടിരിക്കുകയാണ്. കരട്‌ വിജ്ഞാപനത്തിൽ ചർച്ച വേണ്ടെന്നും അന്തിമ വിജ്ഞാപനം ചർച്ച ചെയ്താല്‍ മതിയെന്നുമുള്ള എൻഡിഎ, ബിജെപി അംഗങ്ങളുടെ വാദം സമിതി അദ്ധ്യക്ഷനായ ജയറാം രമേശ്‌ തള്ളി. അതേസമയം എൻഡിഎ, ബിജെപി അംഗങ്ങളുടെ എതിര്‍പ്പ് അവ​ഗണിച്ച് […]

National

ടെലിവിഷന്‍ അവതാരകന്‍ സമീര്‍ ശര്‍മ ആത്മഹത്യ ചെയ്ത നിലയില്‍

മുംബൈ: ടെലിവിഷന്‍ അവതാരകന്‍ സമീര്‍ ശര്‍മ ( 44 ) ആത്മഹത്യ ചെയ്ത നിലയില്‍. മുംബൈയിലെ മലാഡിലെ അപ്പാര്‍ട്‌മെന്റിലായിരുന്നു ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മലാഡിലെ അഹിന്‍സാ മാര്‍ഗിലെ നേഹ ബില്‍ഡിങ്ങിലെ അപ്പാര്‍ട്‌മെന്റിലായിരുന്നു ഇദ്ദേഹം താമസിച്ചിരുന്നത്. അപ്പാര്‍ട്‌മെന്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് മരണം പോലീസ് റിപ്പോർട്ട് ചെയ്തത് ആത്മഹത്യയാണെന്നാണ് ആദ്യ നിഗമനം.

National News

അമിതാഭ് ബച്ചൻ കോവിഡ് മുക്തനായി

ബോളിവുഡ് താരം അമിതാഭ് ബച്ചൻ കോവിഡ് മുക്തനായി. അദ്ദേഹത്തിന്റെ മകൻ അഭിഷേക് ബച്ചനാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ ഐശ്വര്യ റായിക്കും മകൾ ആരാധ്യക്കും കോവിഡ് സ്ഥിരീകരിക്കുകയും മുക്തി നേടുകയും ചെയ്തിരുന്നു. അതേസമയം അഭിഷേക് ബച്ചൻ ആശുപത്രിയിൽ തുടരുകയാണെന്ന കാര്യവും വ്യക്തമാക്കി. അദ്ദേഹത്തിന്റെ പരിശോധനാ ഫലം നെഗറ്റീവാണ്. ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് മടങ്ങി.

National News

ഇന്ത്യയിൽ കോവിഡ് പ്രതിദിനം രോഗികളുടെ എണ്ണം അര ലക്ഷം കടന്നു

  • 30th July 2020
  • 0 Comments

ന്യൂദൽഹി: ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. പ്രതിദിന കണക്കുകളിൽ ഏറ്റവും ഉയർന്ന കണക്കാണ് ഇന്ന്. 24 മണിക്കൂറിനിടെ 52,123 പേർക്കാണ് കൊവിഡ് സ്ഥിരീകരിചിരിക്കുന്നത്. 775 പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ‌ഇത് വരെ 15,83,792 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 34,968 മരണങ്ങൾ കേന്ദ്ര സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലും തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളായ കർണാടക, ആന്ധ്രപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിലുമാണ് രോഗബാധ ഏറ്റവും കൂടുതൽ രൂക്ഷമായി ബാധിചിരിക്കുന്നത്. രോഗമുക്തി വർധിക്കുന്നത് രാജ്യത്തിനു ആശ്വാസകരമാണ്. ആഗോള ശരാശരിയേക്കാൾ […]

National

പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ മാഫിയ സംഘത്തലവന്‍ വികാസ് ദുബെ കൊല്ലപ്പെട്ടു

  • 10th July 2020
  • 0 Comments

ഭോപ്പാല്‍: മധ്യപ്രദേശില്‍ വെച്ച് യു.പിയില്‍ എട്ട് പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ മാഫിയ സംഘത്തലവന്‍ വികാസ് ദുബെ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.തലയ്ക്ക് വെടിയേറ്റാണ് മരണമെന്നാണ് റിപ്പോർട് ഇന്നലെയാണ് മധ്യപ്രദേശില്‍ വെച്ച് വികാസ് ദുബെ പൊലീസ് പിടിയിലാവുന്നത്. ശ്രമിച്ചെന്നും ആത്മരക്ഷാര്‍ത്ഥം വെടിവെയ്ക്കുകയായിരുന്നെന്നും പൊലീസ് പറയുന്നു. പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

National

ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷം 24 മണിക്കൂറിനിടെ 19906 പോസിറ്റീവ് കേസുകളും 329 മരണവും

  • 28th June 2020
  • 0 Comments

ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. ഒരു ദിവസം മാത്രം റിപ്പോർട്ട് ചെയ്യുന്ന കണക്കിൽ വലിയ രീതിയിലുള്ള ഉയർച്ചയാണ് രേഖപ്പെടുത്തുന്നത്. കഴഞ്ഞ ദിവസങ്ങളിൽ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത് പതിനെട്ടായിരമായിരുന്നെങ്കിൽ ഇന്നത് ഇരുപതിനായിരത്തോട് അടുക്കുന്നു. 19906 പോസിറ്റീവ് കേസുകളും 329 മരണവുമാണ് ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ മരണ സംഖ്യ പതിനാറായിരം കടന്ന് 16095 ആയി. ആകെ രോഗികളുടെ എണ്ണം 5,28,859 ആയി 309712 പേർ രോഗമുക്തി നേടി. ചികിത്സയിലുള്ളവരുടെ എണ്ണം 203051 ആണ്.മഹാരാഷ്ട്ര, ഡൽഹി, തമിഴ്‌നാട്, തെലങ്കാന, […]

Kerala

സി ബി എസ് ഇ പരീക്ഷ റദ്ദാക്കി

  • 25th June 2020
  • 0 Comments

ന്യൂഡൽഹി: 10 , പ്ലസ് ടു പരീക്ഷകൾ റദ്ദാക്കി സിബിഎസ്ഇ. ഇക്കാര്യം അതികൃതർ സുപ്രീം കോടതിയെ അറിയിച്ചു. ജൂലൈ 1 മുതൽ 15 വരെ നടത്താനിരുന്ന പരീക്ഷകളാണ് റദ്ദാക്കിയത്. . മാർച്ച് 19 മുതൽ 31 വരെ നടക്കേണ്ടിയിരുന്ന പരീക്ഷകൾ ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ മാറ്റി വെക്കുകയായിരുന്നു. ജൂലൈ തുടക്കത്തിൽ പരീക്ഷ തുടരാമെന്ന് നേരത്തെ പ്രഖ്യാപനം നടത്തിയിരുന്നുവെങ്കിലും കോവിഡ് വ്യാപന ഭീതി രക്ഷിതാക്കളെ ആശങ്കയിൽ എത്തിച്ച സാഹചര്യത്തിൽ ചിലർ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് ഹർജിയിൽ വാദം […]

National

തുടർച്ചയായ പതിമൂന്നാം ദിവസവും ഇന്ധന വില കൂട്ടി

  • 19th June 2020
  • 0 Comments

ന്യൂഡൽഹി: കോവിഡ് കാലത്ത് സാധാ ജനവിഭാഗത്തിന് തിരിച്ചടിയായി ഇന്ധന വർധനവ്. തുടര്‍ച്ചയായ പതിമൂന്നാം ദിവസവും രാജ്യത്ത് വില വര്‍ദ്ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 56 പൈസയും ഡീസല്‍ ലിറ്ററിന് 60 പൈസയുമാണ് ഇന്ന് വർധിപ്പിച്ചിരിക്കുന്നത് . ലോകത്ത് ക്രൂഡോയിൽ വില കുത്തനെ കുറയുന്ന സാഹചര്യത്തിൽ രാജ്യത്ത് വില വർധിക്കുന്നതിനെതിരെ ഏറെപ്രതിഷേധം ഉയരുന്നുണ്ട് . നിലവിൽ പെട്രോള്‍ ലിറ്ററിന് 78.53 രൂപയും ഡീസല്‍ ലിറ്ററിന് 72.97 രൂപയുമായി. കഴിഞ്ഞ 13 ദിവസത്തിനിടെ, ഒരു ലിറ്ററിന് 7 രൂപ 28 പൈസയും […]

Kerala

ഇന്ത്യയിലെ ഈ വർഷത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിൽ കേരളത്തിന്റെ നേട്ടവും നിരാശയും ഖാദർ പാലാഴി

  • 13th June 2020
  • 0 Comments

ഇന്ത്യയിലെ ഈ വർഷത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടിക മാനവവിഭവശേഷി മന്ത്രാലയം പ്രസിദ്ധീകരിച്ച കണക്കുകൾ പ്രമുഖ മാധ്യമ പ്രവർത്തകൻ ഖാദർ പാലാഴി വിവരിക്കുന്നു. ഇന്ത്യയിലെ ഈ വർഷത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടിക മാനവവിഭവശേഷി മന്ത്രാലയം പ്രസിദ്ധീകരിച്ചപ്പോൾ കേരളത്തിന് സന്തോഷിക്കാൻ ഏറെയുണ്ട്. കുറച്ചൊക്കെ സങ്കടപ്പെടാനും. രാജ്യത്തെ മികച്ച 100 യൂണിവേഴ്സിറ്റികളിൽ നാലെണ്ണം കേരളത്തിലാണ്. കേരള – റാങ്ക് 23. ഗാന്ധി -30, കാലിക്കറ്റ് -54,കുസാറ്റ് -62 എന്നിവയാണിവ. അതേ സമയം മികച്ച 100 ആർട്സ് & സയൻസ് […]

National

രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 74281 ഇന്നലെ മാത്രം മരിച്ചത് 122 പേർ

ന്യൂ ഡൽഹി :രാജ്യത്ത് കോവിഡ് ബാധിച്ചുള്ള മരണ സംഖ്യ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 122 പേരാണ് രാജ്യത്ത് മരിച്ചത്. രോഗികളുടെ എണ്ണം മുക്കാൽ ലക്ഷത്തിലേക്ക് കടക്കുകയാണ്. ലോക്ക് ഡൗണിൽ ഇളവുകൾ ലഭ്യമായതോടെ രോഗ സ്ഥിരീകരണത്തിന്റെയും മരണത്തിന്റെയും നിരക്കുകൾ വർധിക്കുകകയാണെന്നാണ് റിപ്പോർട്ടുകൾ നിലവിൽ രാജ്യത്ത് 2415 മരിച്ചു. 74281 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം മാത്രം രോഗം സ്ഥിരീകരിച്ചിക്കുന്നത് 3525 പേർക്കാണ്.ആകെ രോ​ഗികളില്‍ 66 ശതമാനവും മഹാരാഷ്ട്ര, ഗുജറാത്ത്‌, തമിഴ്‌നാട്‌, ഡൽഹി സംസ്ഥാനങ്ങളിൽ നിന്നാണെന്നാണ് […]

error: Protected Content !!