ബിജെപി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു അബ്ദുള്ളക്കുട്ടിദേശീയ ഉപാധ്യക്ഷൻ ടോം വടക്കൻ ദേശീയ വക്താവ്
ബിജെപിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മൂന്ന് മലയാളികൾ പട്ടികയിൽ ഇടംപിടിച്ചു. എ. പി അബ്ദുള്ളക്കുട്ടിയെ പാർട്ടി ദേശീയ ഉപാധ്യക്ഷനായും ടോം വടക്കൻ ദേശീയ വക്താവായും തിരഞ്ഞെടുക്കപ്പെട്ടു. ഡൽഹിയിൽ നിന്നുള്ള അരവിന്ദ് മോനോൻ ദേശീയ സെക്രട്ടറിയായും പട്ടികയിൽ ഇടംനേടി. പാർട്ടി ദേശീയ ഉപാധ്യക്ഷ സ്ഥാനത്തേക്ക് കുമ്മനം രാജശേഖരൻ എത്തുമെന്നായിരുന്നു നേരത്തേ കരുതിയിരുന്നത്. ഇത് സംബന്ധിച്ച റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. എന്നാൽ അപ്രതീക്ഷിതമായി എ.പി അബ്ദുള്ളക്കുട്ടി പട്ടികയിൽ ഇടംപിടിക്കുകയായിരുന്നു. കേരളത്തിലെ ബി ജെ പി നേതൃത്വത്തിലുള്ള ഒരാൾ പോലും പട്ടികയിൽ ഇടം […]









