ജീവകാരുണ്യ പ്രവർത്തനം രാഷ്ടീയ പ്രവർത്തനത്തിന്റെ ഭാഗമാക്കണം മുനവ്വറലി ശിഹാബ് തങ്ങൾ
കുന്ദമംഗലം: ജീവകാരുണ്യ പ്രവർത്തനം രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമാക്കണമെന്ന് മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു കുന്ദമംഗലത്ത് ശിഹാബ് തങ്ങൾ ഫൗണ്ടേഷൻ സംഘടിപ്പിച്ച മെഗാ മെഡിക്കൽ കേമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .തന്റെ പിതാവ് മുഹമ്മദലി ശിഹാബ് തങ്ങൾ ജീവിതത്തിന്റെ കൂടുതൽ സമയവും ചിലവയിച്ചത് രോഗികളെ സഹായിക്കാനായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.പിതാവിന്റെ പേരിൽ കുന്ദമംഗലത്ത് ആരംഭിച്ച ഫൗണ്ടേഷൻ നാടിനും സമൂഹത്തിനും മുതൽകൂട്ടാകുമെന്നും തങ്ങൾ പറഞ്ഞു ചെയർമാൻ യു.സി.രാമൻ അധ്യക്ഷത വഹിച്ചു […]




