കുന്ദമംഗലം : സെക്രട്ടറിയേറ്റിലേക്ക് എംഎസ്എഫ് നടത്തിയ മാര്‍ച്ചിന് നേരെയുണ്ടായ പോലീസ് നരനായാട്ടില്‍ പ്രതിഷേധിച്ച് കുന്ദമംഗലം പഞ്ചായത്ത് മുസ്ലീം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കുന്ദമംഗലത്ത് പ്രകടനവും,മുഖ്യമന്ത്രിയുടെ കോലം കത്തിക്കുകയും ചെയ്തു.
പ്രതിഷേധ യോഗം കോഴിക്കോട് ജില്ലാ യൂത്ത്‌ലീഗ് സെക്രട്ടറി എ.കെ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഒ.സലീം അധ്യക്ഷത വഹിച്ചു, മണ്ഡലം യൂത്ത്‌ലീഗ് പ്രസിഡന്റ് എം ബാബുമോന്‍ അഭിവാദ്യം ചെയ്തു. പ്രകടനത്തിന് എന്‍.എം യൂസുഫ്, കെപി സൈഫുദ്ധിന്‍, കബീര്‍ മുറിയനാല്‍, എന്‍.എം അല്‍ത്താഫ്, അന്‍ഫാസ് കാരന്തൂര്‍, എംവി ബൈജു, സിറാജ് ചൂലാംവയല്‍, ജുനൈദ് ടിപി, റിഷാദ് കെ.കെ, ഷമീല്‍ കെ.കെ, ഷിഹാബ് സിപി,നജീബ് പന്തീരപ്പാടം, ഷറഫു പി.എം,അന്‍വര്‍ വി.ഇ എന്നിവര്‍ നേതൃത്വം നല്‍കി