Kerala

കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസ്; അന്വേഷണം ക്രൈംബ്രാഞ്ചിന്

  • 4th December 2023
  • 0 Comments

കൊല്ലം: കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്. കൊല്ലം ജില്ലാ ക്രൈം ബ്രാഞ്ചിനാണ് അന്വേഷണച്ചുമതല. ഡിവൈഎസ്പി എം.എം ജോസ് ആണ് അന്വേഷണ ഉദ്യോഗസ്ഥന്‍. 13 പേരാണ് അന്വേഷണ സംഘത്തിലുള്ളത്. പോലീസ് മുഴുവന്‍ പ്രതികളെയും പിടികൂടിയെന്ന് പറയുന്നുണ്ടെങ്കിലും സംഭവത്തില്‍ ദുരൂഹത നിലനില്‍ക്കുകയാണ്. വീടിനു സമീപത്ത് കാര്‍ നിര്‍ത്തി പെണ്‍കുട്ടിയെ തട്ടിയെടുത്തപ്പോള്‍ കുട്ടിയുടെ സഹോദരന് പരിക്കേറ്റിരുന്നു. സഹോദരിയെ കാറില്‍ കയറ്റുമ്പോള്‍ ഒരു സ്ത്രീയുള്‍പ്പെടെ നാലുപേരുണ്ടായിരുന്നെന്നാണ് കുട്ടി പറഞ്ഞത്. എന്നാല്‍ പോലീസിന് അത് തെളിയിക്കാന്‍ കഴിഞ്ഞില്ല.

Kerala

കുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതികള്‍ക്ക് ഇപ്പോഴുള്ളത് ഒരേയൊരു ആവശ്യം മാത്രം; പോലീസ് ഞെട്ടി

  • 3rd December 2023
  • 0 Comments

കൊല്ലം: ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ അറസ്റ്റിലായ പ്രതികകളുടെ അഭ്യര്‍ത്ഥന ഇങ്ങനെ. തങ്ങളുടെ പ്രിയപ്പെട്ട നായകളെ പരിപാലിക്കാന്‍ ഒരു മാര്‍ഗം കണ്ടെത്തണം. ഉപേക്ഷിക്കപ്പെട്ടതുള്‍പ്പെടെയുള്ള നായകളെ വളര്‍ത്തുന്നത് പ്രതികളുടെ വിനോദമായിരുന്നു. നായകള്‍ക്ക് ബുദ്ധിമുട്ടുന്നത് ഇവര്‍ക്ക് സഹിക്കാവുന്നതിലും അപ്പുറമാണ്. റിമാന്റിലായ പ്രതി പത്മകുമാറിനെ പൂജപ്പുര ജയിലിലും അനിത കുമാരിയും മകള്‍ അനുപമയും അട്ടക്കുളങ്ങര വനിതാ ജയിലിലുമാണ്. അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാനുള്ള നീക്കത്തിലാണ് പൊലീസ്.

Kerala

ഗുളിക കൊടുത്ത് മയക്കി, അന്വേഷണം ശക്തമായതോടെ ഉപേക്ഷിച്ചു; കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ഒരു വര്‍ഷം മുമ്പേ ആസൂത്രണം നടത്തി; പ്രതിക്ക് പെണ്‍കുട്ടിയുടെ പിതാവുമായി ബന്ധമില്ല; എ.ഡി.ജി.പി

  • 2nd December 2023
  • 0 Comments

കൊല്ലം: ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ പ്രതികള്‍ ഒരു വര്‍ഷം മുമ്പേ ആസൂത്രണം നടത്തിയെന്ന് എ.ഡി.ജി.പി എം.ആര്‍. അജിത് കുമാര്‍. തട്ടിക്കൊണ്ടുപോയ ശേഷം പെണ്‍കുട്ടിയെ ഗുളിക കൊടുത്ത് മയക്കി. അന്വേഷണം ശക്തമായതോടെ കുട്ടിയെ ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട കേസിലെ എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തതായി അദ്ദേഹം പറഞ്ഞു. പ്രതികളെ പൂയപ്പള്ളി ജയിലിലെത്തിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിക്ക് പെണ്‍കുട്ടിയുടെ പിതാവുമായി ബന്ധമില്ല. കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ പ്രതികള്‍ ഒരു വര്‍ഷം മുമ്പേ ആസൂത്രണം നടത്തിയതായും അദ്ദേഹം വ്യക്തമാക്കി. മുഖ്യപ്രതി […]

Kerala

നടന്നത് ട്രയല്‍ കിഡ്‌നാപ്പിംഗ് ;അബിഗേലിനെ തട്ടിക്കൊണ്ടുപോകാന്‍ ഇവര്‍ മൂന്ന് തവണ ശ്രമം നടത്തി; പ്രതികളായ പത്മകുമാറും കുടുംബവും കിഡ്‌നാപ്പിംഗ് സംഘമാണെന്ന് പോലീസ്

  • 2nd December 2023
  • 0 Comments

കൊല്ലം: ഓയൂരില്‍ ആറുവയസുകാരി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘം നേരത്തെയും തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്തിരുന്നുവെന്ന് പൊലീസ്. പ്രതികളായ പത്മകുമാറും കുടുംബവും കിഡ്‌നാപ്പിംഗ് സംഘമാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം. പല കുട്ടികളെയും തട്ടി കൊണ്ടുപോകാന്‍ ശ്രമം നടത്തിയതായാണ് പ്രതികള്‍ മൊഴി നല്‍കിയിരിക്കുന്നത്. അബിഗേലിനെ തട്ടിക്കൊണ്ടുപോകാന്‍ ഇവര്‍ മൂന്ന് തവണയാണ് ശ്രമം നടത്തിയത്. കുട്ടികളെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം വാങ്ങാമെന്നായിരുന്നു പദ്ധതി. ഇതിനുള്ള ട്രയല്‍ കിഡ്‌നാപ്പിംഗ് ആണ് അബിഗേലിന്റെ തട്ടിക്കൊണ്ടുപോകലെന്നാണ് പ്രതികള്‍ നല്‍കിയിരിക്കുന്ന മൊഴി. ആദ്യം കേബിള്‍ ഓപ്പറേറ്ററായിരുന്ന പത്മകുമാര്‍ പിന്നീട് റിയല്‍ […]

Kerala

കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി അനുപമ യൂട്യൂബിലെ താരം; അഞ്ച് ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സ്

  • 2nd December 2023
  • 0 Comments

കൊല്ലം: ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ അറസ്റ്റിലായ പി അനുപമ യൂട്യൂബിലെ താരം. 4.99 ലക്ഷം ഫോളോവേഴ്‌സുള്ള യൂട്യൂബബ് ചാനലിലൂടെ അനുപമ നിരവധി വീഡിയോകളും ഷോട്‌സും പങ്കുവെക്കുമായിരുന്നു. അമേരിക്കന്‍ സെലിബ്രിറ്റി കിം കര്‍ദാഷ്യനെ കുറിച്ചുള്ളവയാണ് വീഡിയോകളില്‍ ഏറെയും. കെന്‍ഡല്‍ ജെന്നര്‍, ബെല്ല ഹദീദ് എന്നിവരുടെയും വീഡിയോയും അനുപമ തന്റെ യൂട്യൂബില്‍ പങ്കുവെച്ചിട്ടുണ്ട്. ഒരു മാസം മുന്‍പായിരുന്നു അവസാന വീഡിയോ പങ്കുവെച്ചിരുന്നത്. ‘അനുപമ പത്മന്‍’ എന്ന യൂട്യൂബ് ചാനലില്‍ ആകെ 381 വീഡിയോയാണുള്ളത്. കൂടുതലും സെലിബ്രിറ്റികളുടെയും വൈറല്‍ വീഡിയോകളുടെ […]

Kerala

വലിയ കടബാധ്യത; ലക്ഷ്യം പണം; ആറ് വയസുളള പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയ കേസില്‍ പത്മകുമാറും കുടുംബവും അറസ്റ്റില്‍

  • 2nd December 2023
  • 0 Comments

കൊല്ലം : ഓയൂരില്‍ ആറ് വയസുളള പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയ കേസിലെ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. മാമ്പള്ളികുന്നം കവിതരാജില്‍ കെ ആര്‍ പത്മകുമാര്‍ ( 52) , ഭാര്യ എം ആര്‍ അനിതകുമാരി (45), മകള്‍ പി. അനുപമ (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ മൂന്ന് പേരെയും തെങ്കാശിയില്‍ വെച്ചാണ് ഇന്നലെ പൊലീസ് പിടികൂടിയത്. വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന പത്മകുമാര്‍ കുടുംബത്തിനൊപ്പം ചേര്‍ന്ന് നടത്തിയ പ്ലാന്‍ ആയിരുന്നു കുട്ടിയെ തട്ടിക്കൊണ്ടുപോകലെന്നാണ് വിവരം. പദ്മകുമാര്‍ ലോണ്‍ ആപ്പില്‍ നിന്നും […]

Kerala

കുട്ടിയെ കടത്തിയ ദിവസം പ്രതികള്‍ സഞ്ചരിച്ചെന്ന് കരുതുന്ന ഓട്ടോ കസ്റ്റഡിയില്‍

  • 1st December 2023
  • 0 Comments

കൊല്ലം: ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ കുട്ടിയെ കടത്തിയ ദിവസം പ്രതികള്‍ സഞ്ചരിച്ചതായി സംശയിക്കുന്ന ഓട്ടോ കസ്റ്റഡിയിലെടുത്തു. ഈ ഓട്ടോയിലാണ് പ്രതികള്‍ പാരിപ്പള്ളിയില്‍ എത്തിയെന്നാണ് പൊലീസ് പറയുന്നത്. ഓട്ടോറിക്ഷ കല്ലുവാതുക്കലില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. കല്ലുവാതുക്കല്‍ സ്റ്റാന്‍ഡില്‍ ഓടുന്ന ഓട്ടോറിക്ഷയാണിത്. ഇതിന്റെ ഡ്രൈവറെയും പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. ഓട്ടോറിക്ഷ കൊല്ലം പൊലീസ് സ്റ്റേഷനിലെത്തിച്ചിട്ടുണ്ട്. അതേസമയം കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ ഒരു യുവതി നഴ്‌സിംഗ് കെയര്‍ ടേക്കറാണെന്നാണ് സംശയം. റിക്രൂട്ടിംഗ് തട്ടിപ്പിന് ഇരയായ യുവതിയെന്ന് പൊലീസിന് സൂചന കിട്ടി. ഇന്നലെ […]

Kerala

കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; രേഖാചിത്രത്തിലെ യുവതികളിലൊരാള്‍ നഴ്‌സിങ് കെയര്‍ ടേക്കര്‍? റിക്രൂട്ട്‌മെന്റ് തട്ടിപ്പ് ഇരയെന്ന് സംശയം

  • 1st December 2023
  • 0 Comments

കൊല്ലം: ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പുറത്തുവന്ന രേഖാചിത്രത്തിലെ ഒരു യുവതി നഴ്‌സിങ് കെയര്‍ ടേക്കര്‍ ആണെന്ന സൂചനയില്‍ പൊലീസ്. ഇവര്‍ റിക്രൂട്ട്‌മെന്റ് തട്ടിപ്പിന് ഇരയായ യുവതി ആണെന്നും പൊലീസിന് വിവരം ലഭിച്ചു. കുട്ടിയെ തട്ടിക്കൊണ്ടുപോയവരില്‍ മൂന്ന് പേരുടെ രേഖാചിത്രങ്ങള്‍ ഇന്നലെയാണ് പൊലീസ് പുറത്ത് വിട്ടത്. കുട്ടിയെ പരിചരിച്ച സ്ത്രീയുടെയും കാറിന്റെ ഡ്രൈവറുടെയും കുട്ടിയെ ആശ്രമം മൈതാനിയില്‍ ഉപേക്ഷിച്ച സ്ത്രീയുടെയും രേഖാചിത്രമാണ് പൊലീസ് പുറത്തുവിട്ടത്. .കുട്ടിയുടെ അച്ഛന്റെ മൊഴി പൊലീസ് വീണ്ടും രേഖപ്പെടുത്തും. അന്വേഷണത്തിന്റെ ഭാഗമായുണ്ടായ സംശയങ്ങള്‍ക്കും […]

Kerala

സ്ത്രീ കുട്ടിയെ ആശ്രാമം മൈതാനിയില്‍ എത്തിച്ചത് ഒക്കത്തിരുത്തി; ആറുവയസുകാരിയെ ഉപേക്ഷിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

  • 30th November 2023
  • 0 Comments

കൊല്ലം: ഓയൂരില്‍നിന്ന് തട്ടിക്കൊണ്ടുപോയ ശേഷം കുട്ടിയെ ആശ്രാമം മൈതാനിയില്‍ എത്തിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്.ഓട്ടോറിക്ഷയില്‍ നിന്നിറങ്ങിയ ശേഷം കുട്ടിയെ ഒക്കത്ത് ഇരുത്തി കൊണ്ടുപോകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ആശ്രാമം മൈതാനത്ത് എത്തിച്ചത് ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.14 നാണെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. നാടിനെ നടുക്കിയ തട്ടിക്കൊണ്ട് പോകല്‍ നടന്നിട്ട് നാല് ദിവസമായി. ഇതുവരെയും പ്രതികളെ കുറിച്ച് ഒരു സൂചനയുമില്ല.

Kerala Trending

അബിഗേലിനെ കടത്തിക്കൊണ്ടുപോയത് ആര്? എന്തിന് വേണ്ടി? ദുരൂഹതകള്‍ ബാക്കി, അക്രമികള്‍ ഇപ്പോഴും കാണാമറയത്ത്

  • 29th November 2023
  • 0 Comments

കൊല്ലം: ഓയൂരിലെ ആറ് വയസ്സുകാരി അബിഗേല്‍ സാറാ റെജിയെ കണ്ടെത്തിയത് ആശ്വാസമായെങ്കിലും സംഭവത്തിലെ പ്രതികളെ കണ്ടെത്താനാവാകാതെ കുഴങ്ങുകയാണ് അന്വേഷണ സംഘം . പ്രതികളെപ്പറ്റി ചില അഭ്യൂഹങ്ങള്‍ ഉള്ളതല്ലാതെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. പട്ടാപ്പകല്‍ കുട്ടിയെ തട്ടിയെടുത്ത ക്രിമിനല്‍സംഘം പട്ടാപ്പകല്‍ പോലീസിന്റെ മുന്നിലൂടെ നഗരമധ്യത്തില്‍തന്നെ കുട്ടിയെ ഉപേക്ഷിച്ചു . പഴുതടച്ച പരിശോധനകള്‍ നടത്തിയിട്ടും പോലീസിന്റെ കണ്ണുവെട്ടിച്ച് പ്രതികളെല്ലാം കാണാമറയത്താണ്. പ്രതികള്‍ ആരാണ്, അവരുടെ ഉദ്ദേശ്യമെന്തായിരുന്നു, പണത്തിനുവേണ്ടിയാണോ കൃത്യം ചെയ്തത് തുടങ്ങിയ ചോദ്യങ്ങള്‍ ഇപ്പോഴും ബാക്കിയാണ്.ഒരു സ്ത്രീയാണ് കുട്ടിയെ ആശ്രാമം […]

error: Protected Content !!