കൊല്ലം: ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ അറസ്റ്റിലായ പി അനുപമ യൂട്യൂബിലെ താരം. 4.99 ലക്ഷം ഫോളോവേഴ്‌സുള്ള യൂട്യൂബബ് ചാനലിലൂടെ അനുപമ നിരവധി വീഡിയോകളും ഷോട്‌സും പങ്കുവെക്കുമായിരുന്നു. അമേരിക്കന്‍ സെലിബ്രിറ്റി കിം കര്‍ദാഷ്യനെ കുറിച്ചുള്ളവയാണ് വീഡിയോകളില്‍ ഏറെയും. കെന്‍ഡല്‍ ജെന്നര്‍, ബെല്ല ഹദീദ് എന്നിവരുടെയും വീഡിയോയും അനുപമ തന്റെ യൂട്യൂബില്‍ പങ്കുവെച്ചിട്ടുണ്ട്.
ഒരു മാസം മുന്‍പായിരുന്നു അവസാന വീഡിയോ പങ്കുവെച്ചിരുന്നത്. ‘അനുപമ പത്മന്‍’ എന്ന യൂട്യൂബ് ചാനലില്‍ ആകെ 381 വീഡിയോയാണുള്ളത്. കൂടുതലും സെലിബ്രിറ്റികളുടെയും വൈറല്‍ വീഡിയോകളുടെ റിയാക്ഷന്‍ വീഡിയോയും ഷോര്‍ട്‌സുമാണ് കൂടുതലായി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ 14,000 പേരാണ് അനുപമയെ ഫോളോ ചെയ്യുന്നത്.
ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസില്‍ മൂന്നാം പ്രതിയാണ് അനുപമ. കേസില്‍ ഒന്നാം പ്രതി അനുപമയുടെ പിതാവ് പത്മകുമാറും രണ്ടാം പ്രതി അമ്മ അനിതകുമാരിയുമാണ്.