Trending

കുന്ദമംഗലം ബിഎംആർസിസിക്ക് പുതിയ ഭാരവാഹികൾ

കുന്ദമംഗലം: കാരന്തൂരിലെയും പരിസര പ്രദേശങ്ങളിലെയും കിടപ്പിലായ രോഗികൾക്ക് മരുന്ന്, മെഡിക്കൽ ഉപകരണങ്ങൾ, ചികിത്സാചെലവ്, ആംബുലൻസ് സർവീസ് എന്നിവ ഉൾപ്പെടെ നൽകി കഴിഞ്ഞ ഇരുപത്തി ഒരുവർഷമായി ആതുരസേവന രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തി വരുന്ന ബാഫഖി തങ്ങൾ മെമ്മോറിയൽ റിലീഫ് & ചാരിറ്റബിൾ കമ്മിറ്റി (ബി.എം.ആർ.സി.സി)യുടെ 2026-29 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
ടി. അബ്ദുള്ള കോയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. പി. മുഹമ്മദ് ഹാജി, ഹുസൈൻ ഹാജി മാട്ടുമ്മൽ, എം.ടി. അബ്ദുള്ളകോയ എന്നിവർ വൈസ് പ്രസിഡന്റുമാരാണ്. വി.കെ. ബഷീർ മാസ്റ്റർ ജനറൽ സെക്രട്ടറിയായും സിദ്ധീഖ് തെക്കയിൽ, അനീസ് കുട്ടിക്കാട്ടിൽ, സലാം എടക്കുനി എന്നിവർ സെക്രട്ടറിമാരായും പി.ടി. മുഹമ്മദ് ഹാജി ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.
യോഗത്തിൽ സി. അബ്ദുൾ ഗഫൂർ, എം.ടി. ആലി ഹാജി, അൻഫാസ് കാരന്തൂർ, ലത്തീഫ് ചെന്നിലേരി, കെ.എം. ബഷീർ, ആലി പുതുകൂടി എന്നിവർ സംസാരിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!