Kerala Trending

അബിഗേലിനെ കടത്തിക്കൊണ്ടുപോയത് ആര്? എന്തിന് വേണ്ടി? ദുരൂഹതകള്‍ ബാക്കി, അക്രമികള്‍ ഇപ്പോഴും കാണാമറയത്ത്

കൊല്ലം: ഓയൂരിലെ ആറ് വയസ്സുകാരി അബിഗേല്‍ സാറാ റെജിയെ കണ്ടെത്തിയത് ആശ്വാസമായെങ്കിലും സംഭവത്തിലെ പ്രതികളെ കണ്ടെത്താനാവാകാതെ കുഴങ്ങുകയാണ് അന്വേഷണ സംഘം . പ്രതികളെപ്പറ്റി ചില അഭ്യൂഹങ്ങള്‍ ഉള്ളതല്ലാതെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. പട്ടാപ്പകല്‍ കുട്ടിയെ തട്ടിയെടുത്ത ക്രിമിനല്‍സംഘം പട്ടാപ്പകല്‍ പോലീസിന്റെ മുന്നിലൂടെ നഗരമധ്യത്തില്‍തന്നെ കുട്ടിയെ ഉപേക്ഷിച്ചു . പഴുതടച്ച പരിശോധനകള്‍ നടത്തിയിട്ടും പോലീസിന്റെ കണ്ണുവെട്ടിച്ച് പ്രതികളെല്ലാം കാണാമറയത്താണ്. പ്രതികള്‍ ആരാണ്, അവരുടെ ഉദ്ദേശ്യമെന്തായിരുന്നു, പണത്തിനുവേണ്ടിയാണോ കൃത്യം ചെയ്തത് തുടങ്ങിയ ചോദ്യങ്ങള്‍ ഇപ്പോഴും ബാക്കിയാണ്.
ഒരു സ്ത്രീയാണ് കുട്ടിയെ ആശ്രാമം മൈതാനത്ത് ഓട്ടോയില്‍ കൊണ്ടുവന്ന് ഉപേക്ഷിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. ഇവരെക്കുറിച്ച് പോലീസിനു സൂചനലഭിച്ചതായി പറയുന്നുണ്ടെങ്കിലും സ്ഥിരീകരണമില്ല. കുട്ടിയെ കിട്ടി ഒരു ദിവസം കഴിഞ്ഞിട്ടും പ്രതികളിലേക്ക് എത്താനാകാത്തതില്‍ പ്രതിഷേധമുണ്ട്.പോലീസ് അന്വേഷണത്താലുള്ള സമ്മര്‍ദമാണ് കുട്ടിയെ മോചിപ്പിക്കാന്‍ കാരണമെന്ന് എ.ഡി.ജി.പി.യും എം.എല്‍.എ.മാരും അവകാശപ്പെടുമ്പോള്‍ ചൊവ്വാഴ്ച 10-ന് കുഞ്ഞിനെ മോചിപ്പിക്കാമെന്ന വാക്ക് അക്രമിസംഘം പാലിച്ചതല്ലേയെന്ന മറുചോദ്യത്തിന് ഉത്തരമില്ല.കുട്ടി ഇപ്പോഴും സംഭവത്തിന്റെ ആഘാതത്തിലാണ്. മൊഴിനല്‍കാന്‍ പറ്റുന്ന സ്ഥിതിയിലായിട്ടില്ല. ലഭിച്ച വിവരങ്ങള്‍ കോര്‍ത്തിണക്കി പ്രതികളിലേക്ക് എത്താന്‍ പൊലീസ് ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നാണ് അന്വേഷണ സംഘത്തിന്റെ വിശദീകരണം

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!