National

മകളെ പിതാവ് കൊലപ്പെടുത്തിയതിന് ശേഷം തീകൊളുത്തി

ജയ്പൂര്‍: രാജസ്ഥാനിലെ പാലിയില്‍ പിതാവ് മകളെ കൊലപ്പെടുത്തിയതിന് ശേഷം തീകൊളുത്തി. 32കാരിയായ നിര്‍മയാണ് കൊല്ലപ്പെട്ടത്. പ്രതിക്കായി തെരച്ചില്‍ തുടരുന്നതായി പൊലീസ്.

പ്രതിയായ ശിവ്ലാല്‍ മേഘ്വാള്‍ 12 വര്‍ഷമായി കുടുംബത്തില്‍ നിന്ന് വേറിട്ട് പാലിയിലാണ് താമസിക്കുന്നതെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി.ഇയാളുടെ ഭാര്യയും മക്കളും ഗുജറാത്തിലാണ് താമസിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. വിവാഹിതയായ മൂത്ത മകള്‍ നിര്‍മയാണ് കുടുംബത്തിലെ അസ്വാരസ്യങ്ങള്‍ക്ക് കാരണമെന്ന് മേഘ്വാള്‍ വിശ്വസിച്ചിരുന്നതായി ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞു.തിങ്കളാഴ്ച പാലിയിലെ ഇസലി ഗ്രാമത്തില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ നിര്‍മയെ മേഘ്‌വാള്‍ കണ്ടിരുന്നു. നിര്‍മയോടും അനുജത്തിയോടും തന്റെ കൂടെ ഒരു സ്ഥലത്തേക്ക് വരാന്‍ പ്രതി ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇളയ മകളെ തനിച്ചാക്കിയ ശേഷം നിര്‍മയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി കഴുത്തുമുറിച്ച ശേഷം പെട്രോള്‍ ഒഴിച്ചു തീകൊളുത്തുകയായിരുന്നു.

മേഘ്‌വാളിന്റെ കയ്യില്‍ രക്തം കണ്ട ഇളയ മകള്‍ ബഹളം വച്ച് ഗ്രാമവാസികളെ വിവരം അറിയിച്ചെങ്കിലും അവര്‍ സ്ഥലത്തെത്തിയപ്പോള്‍ പാതി കത്തിയ മൃതദേഹമാണ് കണ്ടത്. ഉടന്‍ തന്നെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!