Kerala Trending

അമ്മയെ കാണണം; വീഡിയോ കോളില്‍ സംസാരിച്ച് അബിഗേലും അമ്മയും

  • 28th November 2023
  • 0 Comments

കൊല്ലം:20 മണിക്കൂറിന് ശേഷമാണ് കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ ആറുവയസുകാരിയായ അബിഗേലിനെ കണ്ടെത്തിയത്. അമ്മയെ കാണണമെന്ന് കുട്ടി പോലീസിനോട് പറഞ്ഞു. ഇതിനു പിന്നലെ കുട്ടി അമ്മയുമായി വീഡിയോ കോളിലൂടെ സംസാരിച്ചു. സന്തോഷ കണ്ണീര്‍ കാരണം അമ്മയ്ക്ക് ഒന്നും സംസാരിക്കാനില്ല. ഫോണില്‍ മകള്‍ക്ക് ഉമ്മ നല്‍കിയാണ് അമ്മ സന്തോഷം പ്രകടിപ്പിച്ചത്. ഇന്നലെ കാറില്‍ ഒരു സംഘം തട്ടിക്കൊണ്ടുപോയ അബിഗേലിനെ ഇന്നാണ് കൊല്ലം ആശ്രാമം മൈതാനത്തു വെച്ച് നാട്ടുകാര്‍ കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയവര്‍ കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. പ്രതികള്‍ രക്ഷപ്പെട്ടതായി […]

Kerala

ആറു വയസ്സുകാരിയെ കാണാതായിട്ട് 17 മണിക്കൂര്‍ പിന്നിട്ടു; സംസ്ഥാന വ്യാപകമായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി; സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം

  • 28th November 2023
  • 0 Comments

കൊല്ലം: ഓയൂരില്‍ നിന്നും ഇന്നലെ വൈകീട്ട് മുതല്‍ കാണാതായ ആറു വയസ്സുകാരി അബിഗേല്‍ സാറ റെജിക്കായുള്ള തിരച്ചില്‍ തുടരുകയാണ്. തിരച്ചില്‍ 17 മണിക്കൂര്‍ പിന്നിട്ടു. സംസ്ഥാന വ്യാപകമായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. പ്രതികള്‍ എന്ന് സംശയിക്കുന്ന ഒരാളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. പ്രതികള്‍ എത്തിയ പാരിപ്പള്ളിയിലെ കടയുടമയായ സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കിയത്. അന്വേഷണത്തിന്റെ ഭാഗമായി തിരുവനന്തപുരം ശ്രീകണ്‌ഠേശ്വരം, ശ്രീകാര്യം എന്നിവിടങ്ങളില്‍ നിന്നും മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ ഇവര്‍ക്ക് സംഭവവുമായി ബന്ധമുള്ളതിന് പൊലീസിന് തെളിവുകളൊന്നും […]

Kerala

ആറുവയസുകാരിയെ തട്ടികൊണ്ടുപോയ സംഭവം; കസ്റ്റഡിയിലെടുത്ത 3 പേരെയും വിട്ടയച്ചേക്കും; വ്യാപക തെരച്ചില്‍

  • 28th November 2023
  • 0 Comments

കൊല്ലം: ഓയൂരില്‍ ആറുവയസുകാരിയെ തട്ടികൊണ്ടുപോയ സംഭവത്തില്‍ തിരുവനന്തപുരത്ത് കസ്റ്റഡിയിലെടുത്ത മൂന്നുപേര്‍ക്കും ബന്ധമില്ലെന്ന് പൊലീസ്. ശ്രീവല്ലത്ത് കണ്ടെത്തിയ കാര്‍ സിസിടിവി ദൃശ്യങ്ങളിലുള്ള കാര്‍ അല്ലെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കുട്ടിയെ തട്ടിക്കൊണ്ടു പോയതുമായി ബന്ധപ്പെട്ട് സംശയാസ്പദമായി കണ്ട ഒരു കാറിന്റെ നമ്പര്‍ പൊലീസ് ലഭിച്ചിരുന്നു. ഇത് പൗഡിക്കോണം സ്വദേശിയുടെ കാര്‍ ആണെന്ന് വ്യക്തമായതോടെ പൊലീസ് ഇയാളെ ബന്ധപ്പെട്ടു. എന്നാല്‍ കാര്‍ വാഷിംഗ് സെന്ററില്‍ ഉണ്ടെന്ന മറുപടിയാണ് ലഭിച്ചത്. തുടര്‍ന്ന് പൊലീസ് ഇവിടെയെത്തി പരിശോധന നടത്തി. എന്നാല്‍ കാര്‍ കണ്ടെത്താനായില്ല. തുടര്‍ന്നാണ് […]

Kerala

പ്രതികള്‍ കടയില്‍ നിന്ന് തേങ്ങ, റസ്‌ക്, ബിസ്‌ക്കറ്റ് എന്നിവ വാങ്ങി; കടയുടമയുടെ മൊബൈല്‍ ഫോണ്‍ വാങ്ങിയാണ് കുട്ടിയുടെ മാതാവിനെ വിളിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ടത്; കടയുടമയായ യുവതി പറഞ്ഞു

  • 28th November 2023
  • 0 Comments

കൊല്ലം: ഓയൂരില്‍ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതികള്‍ കൃത്യം നടത്തിയത് വ്യക്തമായ ആസൂത്രണത്തിലൂടെ. പ്രതികള്‍ എന്ന് സംശയിക്കുന്നവര്‍ പാരിപ്പള്ളിക്ക് സമീപത്തെ എല്‍പിഎസ് ജംഗ്ഷനിലെ കടയിലെത്തിയത് ഏഴരയോടെയാണെന്ന് കടയുടമ. ഇവരുടെ മൊബൈല്‍ ഫോണില്‍ നിന്നാണ് പ്രതികള്‍ ആറുവയസുകാരിയുടെ മാതാവിനെ വിളിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ടത്. കടയിലെത്തിയ പുരുഷനെയും സ്ത്രീയെയും കണ്ടാല്‍ തിരിച്ചറിയുമെന്നും കടയുടമ പറഞ്ഞു. ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് അബിഗേല്‍ സാറ റെജി. മൂത്ത സഹോദരന്‍ നാലാം ക്ലാസുകാരനായ ജൊനാഥന്‍ റെജിയുമൊത്ത് സ്‌കൂള്‍ ബസില്‍ വീട്ടിലെത്തിയതാണ് ഇരുവരും. അല്‍പനേരം കഴിഞ്ഞ് […]

Kerala

യുവാവിനെ കാണാനില്ലെന്ന് പരാതി

  • 27th September 2023
  • 0 Comments

കടലുണ്ടി പനക്കതൊടി മുട്ടുംപുറത്ത് ഹൗസിലെ അൻഷാറിനെ (34) 2023 ജനുവരി 27 വൈകീട്ട് നാല് മണി മുതൽ കാണാതായതായി ഭാര്യ ഫറോക്ക് പോലീസിൽ പരാതി നൽകി. കടലുണ്ടി മുട്ടുംപുറത്തെ വീട്ടിൽ നിന്ന് പോയതിൽപിന്നെ തിരിച്ചെത്തിയിട്ടില്ലെന്നാണ് പരാതി. ഫറോക്ക് പോലീസ് കേസെടുത്ത് അന്വേഷിക്കുകയാണ്. ഉയരം 174 സെ.മീ, വെളുത്ത നിറം. വിവരം ലഭിക്കുന്നവർ അറിയിക്കുക: ഫറോക്ക് പോലീസ് സ്റ്റേഷൻ: 0495 2482230, ഇൻസ്‌പെക്ടർ: 9497947231, എസ്‌ഐ: 9497922627

Kerala News

കോട്ടയത്ത് ഷെല്‍ട്ടര്‍ ഹോമില്‍ നിന്നും പോക്സോ ഇരയടക്കം 9 പെണ്‍കുട്ടികളെ കാണാതായി

  • 14th November 2022
  • 0 Comments

കോട്ടയം മാങ്ങാനത്ത് ഷെർട്ടർ ഹോമിൽ പാർപ്പിച്ചിരുന്ന കുട്ടികളെ കാണാതായി.പോക്സോ കേസ് ഇരകളടക്കം ഒൻപത് കുട്ടികളെയാണ് സ്വകാര്യ ഷെല്‍ട്ടര്‍ ഹോമില്‍ നിന്ന് കാണാതായത്.രാവിലെ 5.30-ഓടെ അധികൃതര്‍ വിളിക്കാന്‍ ചെന്നപ്പോഴാണ് പെണ്‍കുട്ടികള്‍ ഇവിടെനിന്ന് കടന്നുകളഞ്ഞ കാര്യം അറിയുന്നത്. 12-ഓളം പെണ്‍കുട്ടികള്‍ ഇവിടെ താമസിക്കുന്നുണ്ട്.മഹിളാ സമഖ്യ എന്ന സ്വകാര്യ എൻ ജി ഒ നടത്തുന്ന ഷെൽട്ടർ ഹോം ആണിത്. ശിശുക്ഷേമ സമിതിക്ക് കീഴിലാണ് ഇത് പ്രവർത്തിച്ചിരുന്നത്. സംഭവത്തിൽ കോട്ടയം ഈസ്റ്റ് പൊലീസ് അന്വേഷണം തുടങ്ങി.

Local

ചൂലാംവയൽ സ്കൂൾ വിദ്യാർത്ഥികളായ സിനാൻ, ജുനൈദ് എന്നിവരെ ഇന്ന് രാവിലെ മുതൽ കാണ്മാനില്ല

  • 10th October 2022
  • 0 Comments

ചൂലാംവയൽ സ്കൂൾ വിദ്യാർത്ഥികളായ സിനാൻ, ജുനൈദ് എന്നിവരെ ഇന്ന് രാവിലെ മുതൽ കാണ്മാനില്ല. വീട്ടിൽ നിന്നും സ്കൂളിലേക്ക് പുറപ്പെട്ട ഇവർ സ്കൂളിൽ ഇതുവരെ എത്തിയിട്ടില്ല എന്ന് അധ്യാപകർ അറിയിച്ചു. ഏഴാം ക്ലാസ്സിൽ പഠിക്കുന്ന ഇരുവരുടെയും വീടുകൾ തമ്മിൽ 100 മീറ്റർ അകലം മാത്രമുള്ളു. പോലീസും നാട്ടുകാരും സ്കൂൾ അധികൃതരും കുട്ടികളെ കണ്ടെത്താനുള്ള പരിശ്രമം തുടരുന്നു. ഇവരെ പറ്റി എന്തെങ്കിലും വിവരം അറിയുകയാണെങ്കിൽ താഴെ ഉള്ള നമ്പറിലോ കുന്ദമംഗലം പോലീസ്സ്റ്റേഷനിലൊ അറിയിക്കുക. കോയ – +91 99617 63296കുന്ദമംഗലം […]

Kerala News

ഞങ്ങളെ തപ്പി വരണ്ട മാസത്തിലൊരിക്കല്‍ വീട്ടില്‍ വരാം,ആന പാപ്പാന്മാരാകാന്‍ കത്തെഴുതി നാട് വിട്ട വിദ്യാർത്ഥികളെ കണ്ടെത്തി

  • 23rd September 2022
  • 0 Comments

തൃശൂർ കുന്നംകുളത്ത് ആന പാപ്പാന്മാർ ആകാനായി കത്തെഴുതി വച്ച് നാട് വിട്ട മൂന്ന് എട്ടാം ക്ലാസ് വിദ്യാർത്ഥികളെ കണ്ടെത്തി. തെച്ചിക്കോട്ടു കാവ് ക്ഷേത്രത്തിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന സ്വകാര്യ ബസിൽ ഉറങ്ങുകയായിരുന്നു കുട്ടികൾ. ഇന്നലെ വൈകിട്ടോടെയാണ് 14 വയസുള്ള 3 വിദ്യാര്‍ഥികളെ കാണാതായത്. ക്ലാസ് കഴിഞ്ഞ് ഇവർ വീട്ടിലെത്തിയിരുന്നു. പിന്നീട് ട്യൂഷ്യനു പോകുകയാണെന്നു പറഞ്ഞാണ് വീട്ടില്‍നിന്നിറങ്ങിയത്,പഴഞ്ഞി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളായ അരുണ്‍, അതുല്‍ കൃഷ്ണ ടിപി, അതുല്‍ കൃഷ്ണ എംഎം എന്നിവരെയാണ് വ്യാഴാഴ്ച വൈകുന്നേരം കാണാതായത്. […]

Kerala News

ഗള്‍ഫില്‍ നിന്നെത്തിയ ഒരു യുവാവിനെ കൂടി കാണാനില്ലെന്ന് പരാതി;കാണാതായത് നാദാപുരം സ്വദേശിയെ

  • 7th August 2022
  • 0 Comments

കോഴിക്കോട് ഗള്‍ഫില്‍ നിന്നെത്തിയ ഒരു യുവാവിനെ കൂടി കാണാനില്ലെന്ന് പരാതി. ഖത്തറില്‍ നിന്ന് നാട്ടിലെത്തിയ കോഴിക്കോട് നാദാപുരം സ്വദേശി അനസിനെയാണ് കാണാതായത്. ജൂലൈ 20 ന് അനസ് കരിപ്പൂരിൽ എത്തിയതായി മാതാവ് പറയുന്നു. അനസിനെ അന്വേഷിച്ച് ചിലർ വീട്ടിലെത്തിയതായി മാതാവ് പറഞ്ഞു. നാദാപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്വർണ്ണ ഇടപാടാണോ തിരോധാനത്തിന് പിന്നിലെന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്.അനസിനെ അന്വേഷിച്ച് മലപ്പുറം സ്വദേശി വീട്ടില്‍ വന്നിരുന്നെന്നും ബന്ധുക്കള്‍ പൊലീസില്‍ അറിയിച്ചു.പേരാമ്പ്ര പന്തീരിക്കരയിലെ ഇര്‍ഷാദിന്റെ മരണത്തിന് പിന്നാലെയാണ് കൂടുതല്‍ പരാതികള്‍ […]

Kerala News

കാണാതായ പോക്‌സോ കേസ് അതിജീവിതയെ കണ്ടെത്തി;ഉണ്ടായിരുന്നത് മാതാപിതാക്കള്‍ക്കൊപ്പം ഗുരുവായൂരിലെ ലോഡ്ജിൽ

  • 12th July 2022
  • 0 Comments

പാലക്കാട് നിന്നും കാണാതായ പോക്‌സോ കേസ് അതിജീവിതയെ കണ്ടെത്തി.ഗുരുവായൂരില്‍നിന്ന് മാതാപിതാക്കള്‍ക്കൊപ്പമാണ് പതിനൊന്നുകാരിയായ പെണ്‍കുട്ടിയെ കണ്ടെത്തിയത്. പാലക്കാടുനിന്നുള്ള പ്രത്യേക പോലീസ് സംഘമാണ് ഗുരുവായൂര്‍ ക്ഷേത്രത്തിനടുത്തുള്ള ലോഡ്ജില്‍നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തിയത്.. ഞായറാഴ്ച വൈകീട്ടാണ് 11കാരിയായ പെൺകുട്ടിയെ പ്രതിയായ ചെറിയച്ഛനും സംഘവും തട്ടിക്കൊണ്ടു പോയത്.മാതാപിതാക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയുടെ അടുത്തബന്ധുക്കള്‍ തന്നെയാണ് പോക്‌സോ കേസിലെ പ്രതികള്‍. ഒരുവര്‍ഷം മുന്‍പാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കേസിന്റെ വിചാരണ 16-ാം തീയതി ആരംഭിക്കാനിരിക്കുകയാണ്.മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ താല്‍പര്യമില്ലെന്നും ഭയമാണെന്നും നേരത്തെ കുട്ടി കോടതിയില്‍ മൊഴി […]

error: Protected Content !!