കൊല്ലം: കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്. കൊല്ലം ജില്ലാ ക്രൈം ബ്രാഞ്ചിനാണ് അന്വേഷണച്ചുമതല. ഡിവൈഎസ്പി എം.എം ജോസ് ആണ് അന്വേഷണ ഉദ്യോഗസ്ഥന്‍. 13 പേരാണ് അന്വേഷണ സംഘത്തിലുള്ളത്.
പോലീസ് മുഴുവന്‍ പ്രതികളെയും പിടികൂടിയെന്ന് പറയുന്നുണ്ടെങ്കിലും സംഭവത്തില്‍ ദുരൂഹത നിലനില്‍ക്കുകയാണ്. വീടിനു സമീപത്ത് കാര്‍ നിര്‍ത്തി പെണ്‍കുട്ടിയെ തട്ടിയെടുത്തപ്പോള്‍ കുട്ടിയുടെ സഹോദരന് പരിക്കേറ്റിരുന്നു. സഹോദരിയെ കാറില്‍ കയറ്റുമ്പോള്‍ ഒരു സ്ത്രീയുള്‍പ്പെടെ നാലുപേരുണ്ടായിരുന്നെന്നാണ് കുട്ടി പറഞ്ഞത്. എന്നാല്‍ പോലീസിന് അത് തെളിയിക്കാന്‍ കഴിഞ്ഞില്ല.