Kerala Local News

കവളപ്പാറയിലും പുത്തുമലയിലും കാണാതായവർക്കുള്ള തിരച്ചിൽ തുടരുന്നു

വയനാട്/മലപ്പുറം: പ്രളയക്കെടുതിയിൽ ദുരന്തം വിതച്ച മലപ്പുറത്തെ കവളപ്പാറയിലും വയനാട്ടിലെ പുത്തുമലയിലും ഇന്നും തെരച്ചിൽ തുടരുന്നു. ദേശീയ ദുരന്തനിവാരണ സേന, ഫയര്‍ഫോഴ്സ്, സന്നദ്ധ സംഘടനകൾ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തിരച്ചിൽ പുരോഗമിക്കുന്നത്. കവളപ്പാറയിൽ ഇതുവരെ 46 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇനി 13 പേരെ കൂടിയാണ് കണ്ടെത്താനുള്ളത്. അതേസമയം പുത്തുമലയിൽ അഞ്ച് പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇന്നലെ കവളപ്പാറയിൽ നടത്തിയ തിരച്ചിലിൽ ആരെയും കണ്ടെത്താൻ സാധിച്ചിരുന്നില്ല. എന്നാൽ ഇന്ന് കവളപ്പാറയിൽ കൂടുതൽ ആഴത്തിൽ മണ്ണെടുത്ത് തിരച്ചിൽ നടത്താനാണ് തീരുമാനം. കഴിഞ്ഞ ദിവസം […]

Kerala

നിങ്ങൾ വന്നില്ലായിരുന്നങ്കിൽ ഞങ്ങളിപ്പോഴും ചെളിയിൽ പുതഞ്ഞു കിടക്കുമായിരുന്നു, നന്ദി : ഹമീദലി വാഴക്കാട്

മലപ്പുറം : ഒരുപറ്റം ജനത അതിജീവനത്തിന്റെ പാതയിലാണ്. വൻ പ്രളയം ഒരു നാടിനെയാകെ നടുക്കിയപ്പോഴും ഒറ്റകെട്ടായി നേരിട്ട ചരിത്രമുള്ള കേരളം വീണ്ടും മാതൃകയാവുകയാണ്. ഒരൊറ്റ മൊബൈൽ സന്ദേശം കൊണ്ട് കഴിഞ്ഞ ദിവസം വാഴക്കാട് ദുരിതാശ്വാസ ക്യാമ്പിൽ എത്തിയത് 502 വളണ്ടിയർമാർ. ജാതി മത രാഷ്ട്രീയ ഭേദമന്യേ അവർ ഒറ്റക്കെട്ടായി ദുരിത ബാധിതർക്കൊപ്പം ചേർന്നു. പേമാരി പെഴ്ത് തോർന്നു, വെള്ളം വീട് വിട്ടറിങ്ങിയപ്പോൾ മലീനസമായ അകത്തളങ്ങൾ വൃത്തിയാക്കാൻ അവർ ഒത്തൊരുമിച്ചിറങ്ങി. അവർക്ക് നന്ദി പറയുകയാണ് തന്റെ ഫേസ്ബുക്കിലൂടെ ഹമീദലി […]

News

വഴി കെട്ടിയടച്ചു : കൂരങ്കല്ല് ആദിവാസി കോളനിയിലേക്ക് ദുരിത മലയാത്ര

മലപ്പുറം: ഓടക്കയം വാർഡ് വെറ്റിലപ്പാറക്കടുത്ത് കൂരങ്കല്ല് ആദിവാസി കോളനിയിലെ കുടുംബങ്ങളുടെ ജീവിതം പുറം ലോകത്തെ ഞെട്ടിക്കുന്നത്. നടന്നു കയറാൻ റോഡില്ല, പ്രളയ കാലത്ത് ഇടിഞ്ഞു സ്വന്തം വീടിനു ഭീഷണിയായി നിൽക്കുന്ന ഭിത്തികൾ,ചോർന്നൊലിക്കുന്ന അകത്തളങ്ങൾ, പുകയാത്ത അടുപ്പുകൾ ഇതെല്ലാം ചേർന്നതാണ് കൂരങ്കൽ ആദിവാസി കോളനി. പിഞ്ചു കുഞ്ഞുങ്ങളും വികലാംഗരും ഉൾപ്പടെ സ്വന്തം ജീവിതം എപ്പോഴും നഷ്ടപ്പെട്ടു പോയേക്കാമെന്ന ഭീതിയിൽ ആ ദുരിത ഭൂമിയിൽ ദൈവത്തിനു മുൻപിൽ സ്വയം അർപ്പിച്ച് ജീവിതം തള്ളി നീക്കുന്നവർ. ഈ കോളനിയിലേക്കുള്ള ആകെയുള്ള റോഡ് […]

Kerala

മലപ്പുറം വിഭജിച്ച് പുതിയ ജില്ല വേണമെന്ന് നിയമസഭയില്‍ നോട്ടീസ്

തിരുവനന്തപുരം: മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല വേണമെന്ന് നിയമസഭയില്‍ എം.എല്‍.എ കെ.എന്‍.എ ഖാദര്‍ നോട്ടീസ് നല്‍കി. ജനസംഖ്യാടിസ്ഥാനത്തില്‍ മലപ്പുറത്തെ വിഭജിക്കണമെന്നും പുതിയ ജില്ല വേണമെന്നുമുള്ള ആവശ്യമാണ് എംഎല്‍എ ഉന്നയിച്ചിരിക്കുന്നത്. മലപ്പുറം ജില്ല നിലവില്‍ നേരിടുന്ന വികസന പ്രശ്നത്തിന് പരിഹാരമുണ്ടാകാന്‍ തിരൂര്‍ കേന്ദ്രമാക്കി മറ്റൊരു ജില്ല എന്നതാണ് ഉചിതം എന്നാണ് ലീഗിന്റെ വാദം. എന്നാല്‍ ജില്ല വിഭജിക്കണമെന്ന മുസ്ലീം ലീഗിന്റെ ആവശ്യം നയപരമായ പ്രശ്‌നമാണെന്നും കൂടുതല്‍ ആലോചിച്ച ശേഷമേ തീരുമാനമെടുക്കാനാവൂ എന്നുമാണ് കോണ്‍ഗ്രസിന്റെ നിലപാട്. 2015 ലും […]

error: Protected Content !!