Kerala Local

ഇതൊരു കുട്ടിക്കളിയല്ല , കുസൃതിയല്ല, കാര്യമാണ് : കിണറു കുത്തി മാതൃകയായി കുട്ട്യോളും വല്യച്ഛനും

കോഴിക്കോട് ; ഇതൊരു കുട്ടിക്കളിയല്ല ,കുസൃതിയല്ല, കാര്യമാണ്. കോവിഡ് പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ ദിനങ്ങളിൽ കളിക്കാൻ പുറത്ത് പോകാതെ നാടിനു തന്നെ ആവിശ്യമായ സേവനം നടത്തുകയാണ് കൊടുവള്ളി വാരിക്കുഴിത്താഴം മാലംതൊടിക സ്വദേശികളായ കൊച്ചു കൂട്ടുകാരും അവർക്കൊപ്പം ചേർന്ന് ചെറിയേക്കൻ (71 ) വല്യച്ഛനും. ഒഴിവു ദിവസങ്ങളിൽ വല്യച്ഛനൊപ്പം കിണറു കുത്തിയാണ് ഇവർ ആഘോഷമാക്കുകയും മാതൃകയാവുകയും ചെയ്തത്. കുടി വെള്ള ക്ഷാമം ആകെ പ്രശ്നമായി നിൽക്കുന്ന സമയത്താണ് കൊടുവള്ളി മുനിസിപ്പാലിറ്റിയിൽ ഏറെ ബുദ്ധിമുട്ടനുഭവിക്കുന്ന ഈ പ്രദേശത്ത് കിണറു കുത്താൻ […]

Kerala News

നഗര സഭകൾക്ക് പുറത്തുള്ള കടകൾ തുറക്കാം : കേന്ദ്രം

ഡൽഹി : നഗര സഭകൾക്ക് പുറത്തുള്ള ഗ്രാമീണ പ്രദേശങ്ങളിൽ അവശ്യ സാധനങ്ങൾ അല്ലാത്ത കടകൾക്കും തുറന്നു പ്രവർത്തിക്കാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കോവിഡ് രോഗ ബാധ പടർന്നു പിടിക്കുന്നത് കൂടുതലും നഗര പ്രദേശങ്ങളിൽ ആണെന്ന് ചൂണ്ടി കാണിച്ചാണ് പുതിയ പ്രഖ്യാപനം. കടകൾ സാമൂഹിക അകലം പാലിക്കണം, മാസ്ക് ധരിക്കണം, പകുതി ജീവനക്കാർ മാത്രം സ്ഥാപനങ്ങളിൽ ജോലിയ്ക്ക് എത്തിയാൽ മതിയെന്നുമുള്ള നിർദ്ദേശങ്ങളും കേന്ദ്രം മുന്നോട്ട് വെച്ചു. മാളുകൾ തുറക്കാൻ പാടില്ല . ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരുകൾക്ക് നിലവിലെ സാഹചര്യം […]

Kerala News

ബസ്സ് ചാർജ് താൽകാലികമായി വർധിപ്പിക്കാൻ ഗതാഗത വകുപ്പിന്റെ ശുപാർശ

തിരുവനന്തപുരം : ബസ്സ് ചാർജ് താൽകാലികമായി വർധിപ്പിക്കാൻ സർക്കാരിനോട് ഗതാഗത വകുപ്പിന്റെ ശുപാർശ. റോഡ് നികുതിയിലും ഇന്ധന നികുതിയിലും ഇളവ് നൽകണമെന്നും ശുപാർശയിൽ പറയുന്നു. സാമൂഹിക അകലം പാലിച്ചു കൊണ്ട് യാത്ര നടത്തേണ്ട സാഹചര്യത്തിൽ ബസുടമകളുടെ ആവിശ്യം കണക്കിലെടുതാണ് ഇത്തരമൊരു ശുപാർശ. സർക്കാർ ഉത്തരവ് പ്രകാരം കോവിഡ് പശ്ചാത്തലത്തിൽ രണ്ടു പേർ ഇരിക്കേണ്ട സീറ്റിൽ ഒരാൾ വീതം എന്ന രീതിയിൽ സർവീസ് നടത്തുമ്പോൾ വാഹനത്തിൽ ഇന്ധന തുക പോലും ലഭ്യമാകില്ല എന്ന കാര്യം കഴിഞ്ഞ ദിവസം ബസ്സുടമകൾ […]

Local News

കോടഞ്ചേരിയിൽ കർശന പരിശോധന

കോഴിക്കോട് : കോടഞ്ചേരി മൈക്കാവിൽ നഴ്സിന് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ പഞ്ചായത്തിൽ കർശന പരിശോധന. രണ്ടു വാർഡുകളിൽ ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ വാഹനങ്ങൾ നിരത്തിലിറങ്ങാതെയും ആവിശ്യ സാധനങ്ങൾ മാത്രം വിൽക്കുന്ന ചുരുങ്ങിയ കടകൾ തുറന്നും പ്രദേശവാസികൾ അധികൃതരുടെ നടപടിയ്‌ക്കൊപ്പം ചേർന്നു . 13, 14 വാർഡുകളിലാണ് ജനങ്ങളുടെ സുരക്ഷയും ജാഗ്രതയും കണക്കിലെടുത്ത് ജില്ലാ അധികൃതർ ട്രിപ്പിൾ ലോക്ക് ഡൌൺ പ്രഖ്യാപിച്ചത്. ഈ വാർഡുകളിലെ റോഡുകളിലൂടെയുള്ള ഗതാഗതം നിരോധിച്ചു. ആവശ്യവസ്തുക്കളുടെ വിതരണത്തിനു വരുന്ന വാഹനങ്ങൾക്ക് നിരോധനമില്ല.

error: Protected Content !!