വിദ്യാഭ്യാസം തൊഴിലും സംസ്‌കാരവും നല്‍കുന്നതാവണം: ഡോ. ഹുസൈന്‍ മടവൂര്‍
എടപ്പാള്‍: വിദ്യാഭ്യാസം പുതിയ തലമുറക്ക് തൊഴിലും സംസ്‌കാരവും നല്‍കുന്നതാവണമെന്ന് കെ.എന്‍.എം സംസ്ഥാന ഉപാദ്ധ്യക്ഷനും ഹ്യുമന്‍ റിസോഴ്‌സ് ഡെവലപ്‌മെന്റ് ഫൗണ്ടേഷന്‍ (HRDF) ചെയര്‍മാനുമായ ഡോ. ഹുസൈന്‍ മടവൂര്‍ പറഞ്ഞു.വളയം കുളം അസ്സബാഹ് ആര്‍ട്ട്‌സ് ആന്റ് സയന്‍സ് കോളെജിന്ന് NACC അംഗീകാരം ലഭിച്ചതിന്റെ ഔദ്യോഗിക പ്രഖ്യാപന പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അഡ്വ ഹാരിസ് ബീരാന്‍ എം.പി. ഉദ്ഘാടനം ചെയ്തു.ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അവിടെ നിന്നും കോഴ്‌സ് പൂര്‍ത്തിയാക്കി പുറത്തുവരുന്ന കുട്ടികളെ ഭരണനിര്‍വ്വഹണത്തിന്റെ ഭാഗമാകാന്‍ ആവശ്യമായ പ്രോത്സാഹനം നല്‍കണമെന്ന് […]









