കുന്ദമംഗലം പഞ്ചായത്തില്‍ എം.ജി.എന്‍.ആര്‍.ഇ.ജി.എസ്, ഐ.സി.ഡി.എസ്, ഹരിത കര്‍മ്മസേന, കുടുംബശ്രീ ഓഫീസുകള്‍ ഉദ്ഘാടനം ചെയ്തു
കുന്ദമംഗലം : കുന്ദമംഗലം ഗ്രാമപഞ്ചായത്തില്‍ എം.ജി.എന്‍.ആര്‍.ഇ.ജി.എസ്, ഐ.സി.ഡി.എസ്,ഹരിത കര്‍മ്മസേന, കുടുംബശ്രീ എന്നിവയുടെ നവീകരിച്ച ഓഫിസുകള്‍ അഡ്വ. പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പൂര്‍ക്കുന്നുമ്മല്‍ അധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. അനില്‍ കുമാര്‍, പഞ്ചായത്ത് സെക്രട്ടറി ഇന്ദു , ജില്ലാ പഞ്ചായത്തംഗം എം. ധനീഷ് ലാല്‍, പഞ്ചായത്ത് വികസനകാര്യ ചെയര്‍ പേഴ്‌സണ്‍ യു.സി പ്രീതി, ക്ഷേമകാര്യ ചെയര്‍ പേഴ്‌സണ്‍ ശബ്‌ന റഷീദ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി. ശിവദാസന്‍ നായര്‍, ടി.പി മാധവന്‍, […]









