മുതിര്‍ന്ന പൗരന്‍മാരോടുള്ള അതിക്രമങ്ങള്‍ക്കെതിരെയുള്ള ബോധവത്കരണ വാരാചരണത്തിന്റെ ഭാഗമായി ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വാഹന സന്ദേശ യാത്ര ചെറുതോണിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാകുന്നേല്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ വയോജന കൗണ്‍സില്‍ അംഗം കെ. ആര്‍. ജനാര്‍ദനന്‍, ജില്ലാ സാമൂഹ്യനീതി ഓഫീസ് സീനിയര്‍ സൂപ്രണ്ട് ദിപു എം.എന്‍, നാഷണല്‍ ട്രസ്റ്റ് ജില്ലാ കോ-ഓഡിനേറ്റര്‍ ചാക്കോ ചാക്കോ, ഒസിബി കൗണ്‍സിലര്‍ എബിന്‍ തോമസ് എന്നിവര്‍ സംസാരിച്ചു.
മുതിര്‍ന്ന പൗരന്‍മാരോടുള്ള അതിക്രമങ്ങള്‍ക്കെതിരെയുള്ള ബോധവത്കരണ വാരാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ പ്രദേശങ്ങളിലൂടെ ബോധവത്കരണ സന്ദേശയാത്ര, മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്‍മാരുടെയും ക്ഷേമവും സംരക്ഷണവും സംബന്ധിച്ച നിയമവും നടപടിക്രമങ്ങളും സംബന്ധിച്ച ബ്രോഷര്‍ വിതരണം, മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള വിവിധ സംവിധാനങ്ങളെയും പദ്ധതികളെയും സംബന്ധിച്ച ലഖുലേഖ വിതരണം എന്നിവ നടത്തി. റീല്‍സ് മത്സരങ്ങളും സംഘടിപ്പിച്ചു. സ്‌കൂളുകളിലും കോളേജുകളിലും ഉള്‍പ്പടെ മാതാപിതാക്കളെയും മുതിര്‍ന്ന പൗരന്‍മാരെയും സംരക്ഷിക്കുന്നതിന് പ്രതിജ്ഞയെടുത്തു. അടിമാലി കാര്‍മ്മല്‍ഗിരി കോളേജില്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കായി അവബോധ രൂപീകരണ സെമിനാര്‍ നടത്തി.
ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ഷംനാദ് വി. എ., ജൂനിയര്‍ സൂപ്രണ്ട് സുനിത സുകുമാര്‍, ജില്ലാതല വയോജന കൗണ്‍സില്‍ അംഗം വി.ജെ. ഗോപിനാഥപിള്ള എന്നിവര്‍ മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്‍മാരുടെയും ക്ഷേമവും സംരക്ഷണവും സംബന്ധിച്ച നിയമം, മുതിര്‍ന്ന പൗരന്‍മാര്‍ക്കായുള്ള വിവിധ പദ്ധതികള്‍, മുതിര്‍ന്ന പൗരന്‍മാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്നീ വിഷയങ്ങളില്‍ ക്ലാസെടുത്തു. ജില്ലാ സാമൂഹ്യനീതി ഓഫീസറുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ പ്രതിജ്ഞയെടുത്തു.
കാര്‍മല്‍ ഗിരി കോളേജ് സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി സിസ്റ്റര്‍ റിറ്റി റോയ്, അഡ്വ. അംബുജാക്ഷന്‍ എം.വി, റോഷന്‍ പോള്‍, മുഹമ്മദ് അലിഫ്ഷാ എ.എ. എന്നിവര്‍ സംസാരിച്ചു.
ആദിവാസി മേഖലകളില്‍ ഉള്‍പ്പടെ വിവിധ പ്രദേശങ്ങളില്‍ മുതിര്‍ന്ന പൗരന്‍മാരുടെ ക്ഷേമവും സംരക്ഷണവും സംബന്ധിച്ച് നോട്ടീസും ലഘുലേഖയും വിതരണം ചെയ്യുമെന്ന് സാമൂഹ്യ പ്രവര്‍ത്തന വിഭാഗത്തില്‍ നിന്നുള്ള മേധാവിയും വിദ്യാര്‍ഥികളും അറിയിച്ചു.