Local

മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ കിറ്റ് വിതരണം സംഘടിപ്പിച്ചു

കുന്ദമംഗലം : കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗണിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായ ഹസ്തവുമായി മുസ്ലിം ലീഗ്. കാരന്തൂർ ഇരുപതാം വാർഡ് മുസ്ലിം ലീഗ് കമ്മറ്റിയുടെ നേതൃത്വത്തിലാണ് 200 ഓളം കുടുംബങ്ങൾക്ക് പല വ്യഞ്ജന കിറ്റുകൾ വീടുകളിൽ എത്തിച്ചു നൽകിയത്. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം കുന്ദമംഗലം നിയോജക മണ്ഡലം മുസ്ലിം ലീഗ് ജന:സിക്രട്ടറി ഖാലിദ് കിളിമുണ്ട നിർവഹിച്ചു. മഹാമാരിയുടെ മുമ്പിൽ ലോകം പകച്ചു നിൽക്കുമ്പോൾ, പകരം വെക്കാനില്ലാത്ത കാരുണ്യ പ്രവർത്തനങ്ങളിലൂടെ മുസ്ലീം ലീഗും കെ.എം.സി.സി.ഉൾപ്പെടെയുള്ള പോഷക സംഘടനകൾ […]

Kerala News

150 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും കണ്ടെത്തി

കുന്ദമംഗലം : സംസ്ഥാനത്ത് വ്യാജ മദ്യവേട്ട തുടരുന്നു . അസിസ്റ്റന്‍ഡ് എക്സൈസ് ഇന്‍സ്പെക്ടര്‍ .കെ.പി.ഹരീഷ് കുമാറിന്‍റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം കുന്ദമംഗലം കൂഴക്കോട് – കൂടാലില്‍ കടവ് ഭാഗത്ത് നടത്തിയ റെയ്ഡില്‍ ചാരായം നിര്‍മ്മിക്കുന്നതിനായി പാകപ്പെടുത്തിയ 150 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും കണ്ടെത്തി കേസെടുത്തു. പുഴയുടെ പുറമ്പോക്കില്‍ കുഴച്ചിട്ട 75 ലിറ്റര്‍ വീതം കൊള്ളുന്ന രണ്ട് പ്ലാസ്റ്റിക്ക് ബാരലുകളിലാണ് വാഷ് ഉണ്ടായിരുന്നത്. വാറ്റുപകരണങ്ങള്‍ പുഴയില്‍ കെട്ടി താഴ്ത്തിയ നിലയിലായിരുന്നു. റെയ്ഡില്‍ പ്രിവന്‍റീവ് ഒഫീസര്‍ വി.പി.ശിവദാസന്‍ , സിവില്‍ […]

Local News

സ്പ്രിംക്ലർ ലാവ്ലിനു ശേഷം നടന്ന വലിയ അഴിമതി – യൂത്ത് കോൺഗ്രസ്

കുന്ദമംഗലം : ആരോഗ്യ വിവരം എൻ്റെ സ്വകാര്യതയാണ് അത് തൂക്കി വിറ്റ നടപടി അന്വേഷിക്കുക എന്നാവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ് പ്രതിഷേധ സമരം നടത്തി. സ്പ്രിംക്ലർ കമ്പനിക്ക് പൗരൻ്റെ ആരോഗ്യ വിവരങ്ങൾ ചോർത്തി കൊടുത്ത് അഴിമതിക്ക് നേത്യത്വം നൽകുന്ന മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാക്കൾ മാത്രമല്ല സി പി ഐ യും കാനം രാജേന്ദ്രൻ ഉൾപ്പെടെയുള്ള ഭരണപക്ഷ നേതാക്കൾ മുന്നിട്ടിറങ്ങിയിരിക്കുകയാണെന്ന് യുത്ത് കോൺഗ്രസ് കുന്ദമംഗലം നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സമരം ‘ഉദ്ഘാടന ചെയ്തുകൊണ്ട് സംസ്ഥാന ജന:സെക്രട്ടറി എം […]

Local

തലകറങ്ങിവീണ സ്ത്രീക്ക് അടിയന്തര ചികിത്സ;കുന്ദമംഗലം പോലീസിന്റെ ജാഗ്രത പ്രവര്‍ത്തനം

തലകറങ്ങിവീണ സ്ത്രീക്ക് അടിയന്തര ചികിത്സ നല്‍കി കുന്ദമംഗലം പോലീസിന്റെ അതിജാഗ്രത പ്രവര്‍ത്തനം. ഇന്ന് രാവിലെയാണ് ചാത്തന്‍കാവിലുള്ള സ്ത്രീ ഭര്‍ത്താവിനൊപ്പം യൂണിയന്‍ ബാങ്കിന്റെ എടിഎമ്മില്‍ നിന്നും പണം എടുത്ത് വരുമ്പോള്‍ തലകറക്കത്തെത്തുടര്‍ന്ന് ദേഹാസ്വാസ്ത്യം അനുഭവപ്പെട്ടത്. ഇത് ശ്രദ്ധയില്‍പ്പെട്ട പോലീസ ഉടനെ ഇവരെ സമീപിക്കുകയും വേണ്ട സഹായം ചെയ്യുകയുമായിരുന്നു. അതേസമയം അതുവഴി പോയ താമരശ്ശേരി പിഎച്ച്‌സിയിലെ ഡോക്ടര്‍ സഹദേവനും ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ്ിലെ യുവതിയും പോലീസ് സ്ത്രീക്ക് സഹായം നല്‍കുന്നത് കാണുകയും തിരിച്ച് വന്ന് ഇവര്‍ക്ക് ചികിത്സ നല്‍കുകയും ചെയ്തു. സബ് […]

News

കുന്ദമംഗലത്തെ ട്രാഫിക് ബ്ലോക്ക്; മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു

കുന്ദമംഗലം; കുന്ദമംഗലം ഹൈവേയില്‍ നിരന്തരമായി വാഹനാപകടങ്ങളും മരണങ്ങളും അനിയന്ത്രിയമായ ട്രാഫിക് ബ്ലോക്കും ഉണ്ടാവുന്നതുമായി ബന്ധപ്പെട്ട് സാമൂഹ്യപ്രവര്‍ത്തകന്‍ നൗഷാദ് തെക്കയിലിന്റെ പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍. കുന്ദമംഗലം ഹൈവേയില്‍ ചില സമയങ്ങളില്‍ ആംബുലന്‍സുകള്‍ വരെ ബ്ലോക്കില്‍ പെടുന്നുവെന്നും 3 ജില്ലകളില്‍ നിന്നും രോഗികളെ മെഡിക്കല്‍ കോളേജില്‍ എത്തിക്കാനുള്ള പ്രധാന പാതയില്‍ ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ അനാസ്ഥ കാരണം നിരവധി ഗര്‍ത്തങ്ങള്‍ ഉള്ളത് അപകടങ്ങള്‍ക്ക് കാരണമാവുന്നു എന്നും ഹൈവേ അതോറിറ്റിയും വാട്ടര്‍ അതോറിറ്റിയും തമ്മില്‍ നടക്കുന്ന ശീത സമരങ്ങളും ജനങ്ങളെ […]

News

സംരക്ഷണ ഭിത്തി തകർന്നു ; വീട് അപകടാവസ്ഥയിൽ

കുന്ദമംഗലം: ഇന്നലത്തെ മഴയിൽ പിലാശ്ശേരി പൊയ്യയിൽ ഇൽ മലയിൽ ശാന്തയുടെ വീടിന്റെ സംരക്ഷണ ഭിത്തി തകർന്നു. ഈ വർഷത്തെ ആദ്യത്തെ മഴയ്ക്ക് ഭിത്തിയുടെ കുറച്ചു ഭാഗം തകർന്നിരുന്നു. എന്നാൽ ഇന്നലെ രാത്രിയോടെ ഭിത്തി പൂർണ്ണമായി തകരുകയായിരുന്നു. സംരക്ഷണഭിത്തി തകർന്നതിനെ തുടർന്ന്‌ വീട്‌ അപകടാവസ്ഥയിലാണ്. പൂർണ്ണമായും കരിങ്കല്ലിൽ തീർത്ത സംരക്ഷണ ഭിത്തിയായിരുന്നു തകർന്നത്. നല്ലൊരു തുക ചെലവഴിച്ചാണ്‌ സംരക്ഷണ ഭിത്തി നിർമിച്ചതെന്ന് വീട്ടുകാർ പറയുന്നു.

Kerala

യുവാവിനെ കല്ലുകൊണ്ട് തലയ്ക്കടിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍

ഉപ്പള: യുവാവിനെ കല്ലുകൊണ്ട് തലയ്ക്കടിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. ചിക്ക മംഗളൂരു ചിക്കംഗള സ്വദേശിയും ഉപ്പള ഗോള്‍ഡന്‍ ഗല്ലിയില്‍ വാടക ക്വാര്‍ട്ടേസില്‍ താമസക്കാരനുമായ നാഗരാജിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് കര്‍ണാടക സ്വദേശി വിജയ് നായ്ക്കിനെ (44)യാണ് മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്. മരം മുറിക്കുന്ന മെഷീനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടയിലാണ് നാഗരാജിനെ പ്രതി അക്രമിച്ചത്. ഇക്കഴിഞ്ഞ 15ന് രാവിലെയാണ് സംഭവം. ഗുരുതര പരിക്കേറ്റ നാഗരാജന്‍ മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലാണ്.

Local

നിര്യാതനായി

  • 4th September 2019
  • 0 Comments

മലയമ്മ: കിഴക്കലുമ്മാരത്ത് മുഹമ്മദ് മുസ്ല്യാർ എന്ന ബാവ മുസ്ല്യാർ (77) നിര്യാതനായി.ഭാര്യ ഫാത്തിമ്മ, മക്കൾ: മൈമൂന, ജലീൽ, മുഹ്സിന ,മരുമക്കൾ: അബ്ദുളള ( അമ്പലക്കണ്ടി ), ഷബ്ന (പയമ്പ്ര) ഷാജി കൂമ്പാറ 

Local

മർകസ് ബോയ്സ് സ്കൂൾ പിടിഎ രൂപീകരിച്ചു

കുന്ദമംഗലം: പുതിയ അധ്യയന വർഷത്തേക്കുള്ള കാരന്തൂർ മർകസ് ബോയ്സ് ഹൈസ്കൂൾ പിടിഎ രൂപീകരിച്ചു. പ്രളയബാധിതരായ വിദ്യാർഥികൾക്കുള്ള പഠനോപകരണങ്ങൾ, ഭക്ഷ്യവസ്തുക്കൾ ചടങ്ങിൽ വിതരണം ചെയ്തു. ലിറ്റിൽ കൈറ്റ്സ് സംസ്ഥാന ക്യാമ്പിൽ പങ്കെടുത്ത ഹുദൈഫിനെയും മറ്റു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും പരിപാടിയിൽ അനുമോദിച്ചു. പിടിഎ പ്രസിഡന്റ് അബ്ദുൽ കരീം അധ്യക്ഷനായിരുന്നു. പുതിയ പി ടി എ ഭാരവാഹികളായി അബ്ദുൽ ഖാദർ ഹാജി (പ്രസിഡന്റ്) കബീർ ടി.പി, അബ്ദുറഹ്മാൻ (വൈസ് പ്രസിഡൻറ്), ഹെഡ് മാസ്റ്റർ അബ്ദുൽ നാസർ (സെക്രട്ടറി), അബ്ദുൽ […]

Local

അറിയിപ്പ്

മാലിന്യ സംസ്‌കരണ നിയമങ്ങളും ചട്ടങ്ങളും; പരിശീലനം ആഗസ്റ്റ് 2 മുതല്‍ പ്രവാസി പുന:രധിവാസ യഞ്ജത്തില്‍ പങ്കാളിയാകാം സമൃദ്ധി കാര്‍ഷിക ക്യാമ്പയിന് ഇന്ന് തുടക്കമാകും കുടുംബശ്രീ കോഴിക്കോട് ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന സമൃദ്ധി ജെ എല്‍ജി ക്യാമ്പയിന്‍ ജില്ലാതല ഉദ്ഘാടനം ഇന്ന് (ജൂലൈ 31) രാവിലെ 11 മണിക്ക് ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തില്‍ തൊഴില്‍ എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ നിര്‍വഹിക്കും. നെല്ലുല്‍പാദക സംഘം രൂപീകരണ പ്രഖ്യാപനവും കാര്‍ഷിക പ്രശ്‌നോത്തരി വിജയികള്‍ക്കുള്ള സമ്മാനദാനവും ചടങ്ങില്‍ മന്ത്രി നിര്‍വഹിക്കും. […]

error: Protected Content !!