കുന്ദമംഗലത്തെ കള്ളനോട്ട് പ്രതി പിടിയിൽ
കോഴിക്കോട് നടന്ന റെയ്ഡില്‍ 20 ലക്ഷത്തിലധികം രൂപയുടെ കള്ളനോട്ടുകളും കള്ളനോട്ട് അടിക്കാന്‍ ഉപയോഗിച്ച യന്ത്രങ്ങളും കണ്ടെത്തി. രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുന്ദമംഗലം സ്വദേശി ഷമീറും ഫറോക്ക് സ്വദേശി അബ്ദുള്‍ റഷീദുമാണ് അറസ്റ്റിലായത്. ഫറോക്കിലെ റെയ്ഡ് അവസാനിച്ചു. അവിടെ നിന്ന് 2,40,000 രൂപയുടെ വ്യാജനോട്ട് കണ്ടെടുത്തു. കോടമ്പുഴയില്‍ വീട് വാടകക്കെടുത്തായിരുന്നു വ്യാജനോട്ട് അച്ചടിച്ചത്. 2000 രൂപയുടെ 70 നോട്ടുകളും 500 രൂപയുടെ 180 നോട്ടുകളുമടക്കം പിടികൂടി. ബാക്കി നോട്ടുകള്‍ എണ്ണി തിട്ടപ്പെടുത്തുന്നേയുള്ളൂ. ഏറ്റവും കൂടുതല്‍ കള്ളനോട്ടുകള്‍ […]






