Kerala News

കോവിഡ് ബാധിച്ച് മരിച്ച കുന്ദമംഗലം പുത്തുർ മഠം സ്വദേശിയുടെ മയ്യിത്ത് ഖബറടക്കി

കുവൈത്ത് : കോവിഡ് ബാധിച്ച് വിദേശത്ത് മരിച്ച കുന്ദമംഗലം പുത്തുർ മഠം മീത്തൽ പറമ്പ് സ്വദേശി അഹമ്മദ് ഇബ്രാഹിമിന്റെ മയ്യിത്ത് ഖബറടക്കി. കുവൈത്തിലെ സുലബികാത്തിലെത്തിച്ച് എല്ലാവിധ സുരക്ഷാ ക്രമീകരണത്തോടു കൂടിയായിരുന്നു ഖബറടക്കം. മരണാനന്തര ചടങ്ങുകൾക്കായി ആരോഗ്യ പ്രവത്തകർ നേതൃത്വം നൽകി. കുന്ദമംഗലം പുത്തുർ മഠം മീത്തൽ പറമ്പ് സ്വദേശി കഴിഞ്ഞ ദിവസം പുലർച്ചെയാണ് ആശുപത്രിയിൽ വെച്ച് മരണപ്പെടുന്നത്. മെയ് മൂന്നിന് ശേഷം ഇദ്ദേഹത്തിന് അസുഖം മൂർച്ചിചതിനെ തുടർന്ന് ഐ സി യുവിലേക്ക് മാറ്റിയിരുന്നു. ഇരുപത് വര്‍ഷത്തോളമായി ഗള്‍ഫില്‍ […]

Local News

കുന്ദമംഗലം കോ ഓപ്പറേറ്റീവ് റൂറൽ ബാങ്ക് കുടുംബശ്രീ അംഗങ്ങൾക്കുള്ള പലിശ രഹിത വായ്പ വിതരണം ആരംഭിച്ചു

കുന്ദമംഗലം: മുഖ്യമന്ത്രിയുടെ സഹായഹസ്തം പദ്ധതി പ്രകാരം കുന്ദമംഗലം കോ.ഓപ്പറേറ്റീവ് റൂറൽ ബാങ്ക് കുടുംബശ്രീ അംഗങ്ങൾക്കുള്ള പലിശ രഹിത വായ്പ വിതരണം ആരംഭിച്ചു. ടൗൺ ബ്രാഞ്ചിൽ ബാങ്ക് പ്രസിഡണ്ട് ശ്രീ. കെ.സി. രാമചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. നിരവധി പേർക്കാണ് ഈ പദ്ധതി കൊണ്ട് സഹായം ലഭ്യമാകാൻ പോകുന്നത്. സി ഡി എസ് ചെയർപേഴ്സൺ ശ്രീമതി. സീന അശോകൻ , ബാങ്ക് വൈ: പ്രസിഡണ്ട് സി.പ്രമോദ് , ഡയരക്റ്റർ ശ്രീ. ബാവ എന്നിവർ സംസാരിച്ചു. ബാങ്ക് സെക്രട്ടറി ശ്രീ. എം. […]

Kerala News

ക്ഷീണമാണ് ശരീരം ഒന്നായിട്ട്, ഇപ്പൊ ഏടേയും പോകാനും പിടിക്കാനൊന്നുമില്ലല്ലോ അത് കാരണം റൂമിൽ തന്നെ: സങ്കടത്തിലാഴ്ത്തി അഹമ്മദ് ഇബ്രാഹിമിന്റെ അവസാന വാക്കുകൾ

കോഴിക്കോട് ; കഴിഞ്ഞ ഇതേ നോമ്പു കാലം കഴിഞ്ഞാണ് കുന്ദമംഗലം പുത്തുർ മഠം മീത്തൽ പറമ്പ് സ്വദേശി ഫാത്തിമ മന്‍സില്‍ വീട്ടില്‍ അഹമ്മദ് ഇബ്രാഹിം കുവൈത്തിലേക്ക് പോകുന്നത്. താൻ സ്റ്റോര്‍ കീപ്പറായി ജോലി ചെയ്യുന്ന കിച്ചണ്‍ കബോര്‍ഡ് കമ്പനിയിലേക്ക് യാത്ര തിരിക്കുന്നത്. വീണ്ടും നാടും വീടും കാണാമെന്ന പ്രതീക്ഷയോടെ പ്രാരാബ്ധങ്ങൾ പേറി പ്രവാസ ലോകത്തേക്ക് തിരിക്കുമ്പോൾ ആരും കരുതിയിരുന്നില്ല ഒപ്പം അദ്ദേഹവും ഇനി ഒരു തിരിച്ചു വരവ് ഉണ്ടാകില്ലായെന്ന്. അവസാനമായി മെയ് മൂന്നാം തിയ്യതി വരെ കുടുംബങ്ങൾങ്ങളുമായി […]

Kerala Local

കുന്ദമംഗലത്ത് ചെറുകിട വ്യാപാര സ്ഥാപനങ്ങൾ അടപ്പിച്ച സംഭവത്തിൽ പ്രതിഷേധവുമായി മുൻ എം എൽ എ യും വ്യാപാര വ്യവസായി ഏകോപന സമിതിയും

കുന്ദമംഗലം : മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാലെ കട തുറന്ന കുന്ദമംഗലത്തെ ചെറുകിട വ്യവസായികളുടെ കടകൾ കളക്ടറുടെ ഉത്തരവിനാൽ പൂട്ടിച്ച സംഭവത്തിൽ പ്രതിഷേധവുമായി മുൻ എം എൽ എ യു സി രാമൻ രംഗത്ത്. ജില്ലയിൽ ആരുടേതാണ് യഥാർത്ഥ സർക്കാർ നിലപാടെന്നു അധികൃതർ വ്യക്തമാക്കണമെന്നും വ്യാപാരികൾക്കും ജനങ്ങൾക്കും കൃത്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുന്നതിൽ വീഴ്ച വന്നെന്നും അദ്ദേഹം ചൂണ്ടി കാണിച്ചു. മുഖ്യ മന്ത്രി ഒന്ന് പറയുമ്പോൾ ഉദ്യോഗസ്ഥർ മറ്റൊന്ന് ചെയ്യുന്ന രീതിയിൽ സർക്കാർ വ്യക്തത വരുത്തണമെന്ന് അദ്ദേഹം പറഞ്ഞു. […]

Kerala Local News

വാടകയ്‌ക്കെടുത്ത ഒറ്റ മുറിയുടെ മുറ്റത്ത് ചെരുപ്പ് കച്ചവടം വാങ്ങാൻ ആരുമില്ലാതെ ദുരിതം പേറി ദമ്പതികൾ

കുന്ദമംഗലം : കോവിഡ് കാലത്ത് എന്ത് ചെയ്യണമെന്നറിയാതെ പൊറുതി മുട്ടി വീടിനു മുൻവശത്ത് ചെരുപ്പ് കച്ചവടം നടത്തുകയാണ് പിലാശ്ശേരി സ്വദേശികളായ നസീർ- നസീറ ദമ്പതികൾ. ആരും വന്നു വാങ്ങുമെന്ന് യാതൊരു ഉറപ്പും ഇവർക്കില്ലെങ്കിലും വഴി തെറ്റിയെങ്കിലും ഒരു കച്ചവടം നടന്നു കിട്ടിയാൽ അത് ലഭിക്കുമല്ലോ എന്ന ചിന്തയിലാണിവർ . പൊയ്യയിൽ വാടകയ്‌ക്കെടുത്ത ഒറ്റ മുറിയിൽ ദുരിത ജീവിതം ചേർത്ത് വെച്ച ഇവരുടെ കഥ ആരെയും വേദനിപ്പിക്കുന്നതാണ്. കഴിഞ്ഞ 32 വർഷകാലമായി കോഴിക്കോട് പാളയം, മിഠായി തെരുവ് എന്നിവടങ്ങളിൽ […]

Kerala News

ബോധവൽക്കരണം ചുമരിലൂടെ മാതൃകയായി കലാകാരന്മാർ

കുന്ദമംഗലം :കോവിഡ് 19 ന്റെയും മഴക്കാല പകർച്ചവ്യാധിയുടെയും പശ്ചാത്തലത്തിൽ കലാ അദ്ധ്യാപകന്മാർ ചുമർ ചിത്രം വരച്ച് ബോധവൽക്കരണം നടത്തി. ലോക്ക് ഡൗൺ കാലത്തും തങ്ങളുടെ സമൂഹത്തോടുള്ള പ്രതിബദ്ധത തെളിയിക്കുകയാണ് ഇതിലൂടെ ഒരു കൂട്ടം നല്ല മനുഷ്യർ. പി എച്ച് സി ആരോഗ്യ കേന്ദ്രത്തതിന് മുൻപിലെ ചുമരിലായാണ് ബോധവൽക്കരണചിത്രം പകർത്തുന്നത് . രോഗം പകരുന്ന രീതിയും പകർത്തുന്ന സാഹചര്യങ്ങളും, രോഗ വാഹികളായ മൃഗങ്ങളും,കരുതലുകളും എല്ലാം നിറഞ്ഞ ചുമർ ചിത്രങ്ങൾ പ്രചാരത്തിൽ ഏറെ വേറിട്ട് നിൽക്കുന്നു. കേരള സാംസ്‌കാരിക വകുപ്പിന്റെ […]

Local

കുന്ദമംഗലം നാലാം വാർഡിൽ സി പി എം പച്ചക്കറി കിറ്റ് വിതരണം നടത്തി

കുന്ദമംഗലം: കോവിഡ് പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ മൂലം വീടുകളിൽ കഴിയുന്ന കുന്ദമംഗലാം ഗ്രാമ പഞ്ചായത്ത് നാലാം വാർഡിലെ പ്രദേശവാസികൾക്ക് സഹായ ഹസ്തവുമായി സി പി എം. പാർട്ടിയുടെ നേതൃത്വത്തിൽ പച്ചക്കറി കിറ്റ് വിതരണം നടത്തി. അഞ്ഞൂറോളം കുടുബങ്ങൾക്കാണ് ഈ സഹായം ലഭ്യമാകുക കളരിക്കണ്ടി ലോക്കൽ സെക്രട്ടറി എ. പി. ദേവദാസൻ, വാർഡ് മെമ്പർ ദീപ വിനോദ്, പി. ബാലൻ നായർ, എം. ചന്ദ്രൻ ഇ. പ്രമോദ്. പി. ദിനേശൻ, ഇ സുനി എം. പി.രത്നാകരൻ എന്നിവർ നേതൃത്വം […]

Kerala Local

കുന്ദമംഗലത്തെ ഫ്രൂട്ട്സ് കടവ്യാഴാഴ്ച 30ന് തുറക്കും. തമിഴ് നാട് സ്വദേശിയുടെ ആരോഗ്യ നില തൃപ്തികരം

കുന്ദമംഗലം : കഴിഞ്ഞ ദിവസം മുക്കം റോഡിൽ ഫ്രൂട്ട്സ് ഇറക്കാനായി എത്തിയ തമിഴ് നാട് സേലം സ്വദേശിയുടെ കോവിഡ് 19 പരിശോധന ഫലം അനുകൂലമായതിനാൽ ആശങ്ക വേണ്ടതില്ലായെന്ന് ആരോഗ്യ വകുപ്പ്. ആദ്യ രണ്ടു ഘട്ടത്തിലേയും കോവിഡ് പരിശോധന ഫലം ഇദ്ദേഹത്തിന് നെഗറ്റീവ് ആണെന്നാണ് സൂചന. അസ്വാഭിവകമായി ഒന്നും നിലവിൽ കാണാൻ സാധിച്ചിട്ടില്ല. ദേഹ അസ്വാസ്ഥ്യം മൂലം കഴിഞ്ഞ ദിവസം മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു ഇദ്ദേഹത്തെ. അതൊടൊപ്പം അവസാന ഫലം പുറത്ത് വന്നിട്ടില്ല എന്ന കാര്യവും അധികൃതർ അറിയിച്ചു […]

Kerala Local National News

കൂവി പായാതെ തീവണ്ടി….

ന്യൂ ഡൽഹി: ആളൊഴിഞ്ഞ പ്ലാറ്റ് ഫോമുകൾ, നിലച്ചു പോയ അറിയിപ്പ് ശബ്‍ദങ്ങൾ, കച്ചവടങ്ങൾ, തിരക്കേറിയ ജീവിതത്തിനടയിൽ വേഗത്തിൽ ലക്ഷ്യ സ്ഥാനത്ത് സുരക്ഷിതമായി തുച്ഛമായ തുകയ്ക്ക് ജനങ്ങളെ വഹിച്ച് യാത്ര പോയ കാലം നിശ്ചലമായിട്ട് 33 ദിവസങ്ങൾ പിന്നിട്ടു. ഇപ്പോൾ ഇടയ്‌ക്കെത്തുന്ന ചരക്കു വാഹനങ്ങളുടെ ശബ്ദം മാത്രം അലയടിക്കുന്ന ശബ്ദം കേൾക്കാം. ഇന്ത്യയിലെ പൊതു ജനങ്ങൾ ഏറെ ആശ്രയിച്ചിരുന്ന റെയിൽവേ ഗതാഗതം കോവിഡ് പശ്ചാത്തലത്തിൽ എങ്ങനെയെന്ന് പരിശോധിച്ച് നോക്കാം. മാർച്ച് 25 ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ മുഴുവൻ പൊതു […]

Kerala News

തമിഴ്നാട് സേലം സ്വദേശിയുടെ പരിശോധനയുടെ ആദ്യ ഘട്ടം ആശ്വാസകരമെന്ന് ആരോഗ്യ വൃത്തങ്ങൾ

കുന്ദമംഗലം: മുക്കം റോഡിൽ ഫ്രൂട്ട്സ് ഇറക്കാനെത്തിയ തമിഴ്നാട് സേലം സ്വദേശിയുടെ പരിശോധനയുടെ ആദ്യ ഘട്ടം ആശ്വാസകരമാണെന്ന് ആരോഗ്യ വൃത്തങ്ങളിൽ നിന്ന് സൂചന.പരിശോധനയുടെ തുടക്കത്തിൽ നിലവിൽ യാതൊരു പ്രശനവും ഇദ്ദേഹത്തിനില്ല എന്നാൽ പൂർണ ഫലം മൂന്ന് ടെസ്റ്റുകൾക്ക് ശേഷം മാത്രമെ ആരോഗ്യ വിഭാഗം പുറത്ത് വിടുകയുള്ളൂ എന്നാണ് അറിവ്. ഇപ്പോഴത്തെ പ്രകടമായ അവസ്ഥയുടെ അടിസ്ഥാനത്തിൽ നേരത്തെ ശ്വാസ സംബന്ധമായ രോഗമുള്ള ഇദ്ദേഹത്തിന്റെ സ്രവ ഫലം നെഗെറ്റിവ് ആകുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യ പ്രവർത്തകർ. കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിച്ച ഇദ്ദേഹം […]

error: Protected Content !!