ദയ സാംസ്‌കാരിക വേദിയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം: പി ടി എ റഹീം എം എല്‍ എ
മാവൂര്‍: അരയങ്കോട് ദയ സാംസ്‌കാരിക വേദിയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് അഡ്വ. പി ടി എ റഹീം എം എല്‍ എ പറഞ്ഞു. അരയങ്കോട് ദയ സാംസ്‌കാരിക വേദിയുടെ മൂന്നാം വാര്‍ഷികം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാരക രോഗങ്ങള്‍മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ ചേര്‍ത്തുപിടിക്കുന്നതോടൊപ്പം സ്വന്തമായി കിടപ്പാടമില്ലാത്ത മൂന്ന് കുടുംബങ്ങള്‍ക്ക് വീട് വയ്ക്കാന്‍ ഭൂമി നല്‍കിയ സംഘടനയുടെ പ്രവര്‍ത്തനം ശ്ലാഘനീയമാണ്. ഇത്തരം പ്രവര്‍ത്തനങ്ങളും കൂട്ടായ്മകളും ഓരോ പ്രദേശത്തുമുണ്ടാവേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഖത്തര്‍ സംസ്‌കൃതി പ്രസിഡന്റും ലോക […]









