Local

താളിക്കുണ്ട് തീരം റസിഡന്‍സിയുടെ പുതിയ കമ്മിറ്റി നിലവില്‍ വന്നു; പ്രസിഡണ്ട് സുലൈമാന്‍ കുന്നത്ത്, ജനറല്‍ സെക്രട്ടറി മൊയ്തീന്‍കോയ എടത്തോലത്ത്, ട്രഷറര്‍ മോഹന്‍ദാസ് പുഴയരികത്ത്

  • 1st February 2024
  • 0 Comments

കുന്ദമംഗലം: താളിക്കുണ്ട് തീരം റസിഡന്‍സിയുടെ പുതിയ കമ്മിറ്റി നിലവില്‍ വന്നു. പ്രസിഡണ്ട് സുലൈമാന്‍ കുന്നത്ത്, ജനറല്‍ സെക്രട്ടറി മൊയ്തീന്‍കോയ എടത്തോലത്ത്, ട്രഷറര്‍ മോഹന്‍ദാസ് പുഴയരികത്ത് എന്നിവരെ തിരഞ്ഞെടുത്തു. പുനത്തില്‍ മാധവന്‍ നായരുടെ വീട്ടില്‍ വെച്ചാണ് ജനറല്‍ബോഡിയോഗം ചേര്‍ന്നത്. 17 എക്‌സിക്യൂട്ടീവ് മെമ്പര്‍മാരെ തിരഞ്ഞെടുത്തു. മറ്റു കമ്മിറ്റി ഭാരവാഹികള്‍:വൈസ് പ്രസിഡന്റുമാര്‍:1, സതീശന്‍ പറയംവീട്ടില്‍,2, പ്രജുല കുറിഞ്ഞാത്ത്. ജോയിന്റ് സെക്രട്ടറിമാര്‍:1, ഗണേശന്‍ പറയം വീട്ടില്‍2, റൈഹാനത്ത് കൊടക്കണ്ടത്തില്‍ എന്നിവരെയും തിരഞ്ഞെടുത്തു.

Local

പൗര സമിതി പന്തീര്‍പാടം അങ്ങാടി ശുചീകരിച്ചു

  • 1st February 2024
  • 0 Comments

കുന്ദമംഗലം: പൗര സമിതി പന്തീര്‍പാടം അങ്ങാടി ശുചീകരിച്ചു. കുന്ദമംഗലംഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ കെ കെ സി നൗഷാദ്, പി നജീബ്, ഫാത്തിമ ജസ്ലി എന്നിവര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പൗര സമിതി ഭാരവാഹികളാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്. എക്‌സിക്യൂടീവ് മെമ്പര്‍മാര്‍, നാട്ടുകാര്‍ തുടങ്ങി നൂറോളം പേര്‍ ശുചീകരണ പരിപാടിയില്‍ പങ്കെടുത്തു. മിനി പാര്‍ക്ക് ആവശ്യവുമായി പന്തീര്‍പാടം പൗരസമിതി കുന്ദമംഗലം ഗ്രാമ പഞ്ചായത്തില്‍ നിവേദനം നല്‍കി. പന്തീര്‍പാടം അങ്ങാടിയിലെ പൊതു കിണറിനോട് ചേര്‍ന്ന സ്ഥലത്ത് മിനി പാര്‍ക്ക് നിര്‍മ്മിക്കണം […]

Local

വാര്‍ത്തരചന ശില്‍പ്പശാല സംഘടിപ്പിച്ചു

  • 1st February 2024
  • 0 Comments

കുന്ദമംഗലം: കുന്ദമംഗലം ഹൈസ്‌ക്കൂള്‍ വിദ്യാരംഗം കലാസാഹിത്യവേദിയുമായി സഹകരിച്ച് പ്രസ് ക്ലബ്ബ് വാര്‍ത്തരചന ശില്‍പ്പശാല സംഘടിപ്പിച്ചു. പ്രസ്‌ക്ലബ്ബിന്റെ മുപ്പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഹൈസ്‌ക്കൂള്‍ ഓഡിറ്റോറിയത്തില്‍ നടത്തിയ ശില്‍പ്പശാല കുന്ദമംഗലം പോലീസ് എസ്.എച്ച്.ഒ.എസ്സ്.ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രസ്‌ക്ലബ്ബ് പ്രസിഡണ്ട് ടി.രവീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ഹൈസ്‌ക്കൂള്‍ പ്രധാനഅദ്ധ്യാപകന്‍ ദീപു, പി.ടി.എ പ്രസിഡണ്ട് ഫൈസല്‍, വിദ്യാരംഗം കണ്‍വീനര്‍ കെ.ഷാജിമോന്‍, സി.ഷാജി,നയന എന്നിവര്‍ പ്രസംഗിച്ചു. പ്രസ് ക്ലബ്ബ് സെക്രട്ടറി പി.കെ.അബൂബക്കര്‍ സ്വാഗതവും പി.മുഹമ്മദ് നന്ദിയും പറഞ്ഞു.

Local

കുന്ദമംഗലത്ത് ഫാസിസ്റ്റ് വിരുദ്ധ സംഗമവും പ്രതിഞ്ജയും സംഘടിപ്പിച്ചു

  • 31st January 2024
  • 0 Comments

കുന്ദമംഗലം: ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ മഹാത്മ ഗാന്ധി രക്തസാക്ഷി ദിനത്തില്‍ കുന്ദമംഗലം പുതിയ സ്റ്റാന്റില്‍ ഫാസിസ്റ്റ് വിരുദ്ധ സംഗമവും പ്രതിഞ്ജയും സംഘടിപ്പിച്ചു. യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി അഡ്വ .വിദ്യാ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് വളപ്പില്‍ റസാഖ് അധ്യക്ഷത വഹിച്ചു. ടി കെ ഹിതേഷ് കുമാര്‍ പ്രതിഞ്ജ ചൊല്ലി കൊടുത്തു. ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി വിനോദ് പടനിലം, എം പി കേളുക്കുട്ടി, മണ്ഡലം പ്രസിഡണ്ട് സി വി സംജിത്ത്, […]

Local

സാമിയേട്ടന്‍ പൊതുജന വായനശാല കെട്ടിടം ഉദ്ഘാടനം ചെയ്തു

  • 29th January 2024
  • 0 Comments

കുരിക്കത്തൂര്‍ പി സാമിയേട്ടന്‍ പൊതുജന വായനശാല കെട്ടിടം രാജ്യസഭാ എംപി എളമരം കരീം ഉദ്ഘാടനം ചെയ്തു. 2013 ല്‍ പ്രവര്‍ത്തനമാരംഭിച്ച വായനശാല വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്. എളമരം കരീം എംപി അനുവദിച്ച 37.5 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. സാമിയേട്ടന്റെ കുടുംബം സൗജന്യമായി നല്‍കിയ മൂന്ന് സെന്റ് സ്ഥലത്താണ് കെട്ടിടം നിര്‍മ്മിച്ചത്.പിടിഎ റഹീം എംഎല്‍എ പരിപാടിയുടെ അധ്യക്ഷനായി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം വി സുധീര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അരിയില്‍ […]

Local

സുരേഷ് കാട്ടായില്‍, പടനിലം ബാബു എന്നിവരെ ആദരിച്ചു

  • 29th January 2024
  • 0 Comments

പൊയില്‍താഴം ഭഗവതി ക്ഷേത്രത്തിന് വേണ്ടി ഭക്തി ഗാന രചന നടത്തിയ സുരേഷ് കാട്ടായില്‍, ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയ പടനിലം ബാബു എന്നിവരെ കുരുവട്ടൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പൊന്നാട അണിയിച്ച് ആദരിച്ചു. സുരേഷ് കാട്ടായിലിന്റെ വീട്ടില്‍ നടന്ന ചടങ്ങില്‍ വാര്‍ഡ് അംഗം ശശികല പുനപ്പോത്തില്‍ അധ്യക്ഷത വഹിച്ചു. സി. ടി. ബിനോയ്, കെ. സി. ഭാസ്‌കരന്‍ മാസ്റ്റര്‍ ബാബു പടനിലം എന്നിവര്‍ സംസാരിച്ചു. സുരേഷ് കാട്ടായി സ്വാഗതവും, കോഴിക്കയം ക്ഷേത്ര സെക്രട്ടറി നന്ദിയും പറഞ്ഞു.

Local

‘ സുവനീര്‍ പാഠം 90’ പ്രകാശനം ചെയ്തു

  • 28th January 2024
  • 0 Comments

കുന്ദമംഗലം: കുന്ദമംഗലം എ എം എല്‍ പി സ്‌കൂളിന്റെ നവതി ആഘോഷത്തോടനുബന്ധിച്ച് ജനശബ്ദം ന്യൂസ് പ്രസിദ്ധീകരിക്കുന്ന നവതി സുവനീര്‍ പാഠം90 കവര്‍ എം കെ രാഘവന്‍ എം പി മാധ്യമപ്രവര്‍ത്തകന്‍ കോയ കുന്ദമംഗലത്തിന് നല്‍കിക്കൊണ്ട് പ്രകാശനം ചെയ്തു. സ്‌കൂളിന്റെ ചരിത്രം, വിദ്യാര്‍ത്ഥികളുടെ രചനകള്‍, ചിത്രങ്ങള്‍, പൂര്‍വ്വ അധ്യാപകരുടെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും ഓര്‍മ്മക്കുറിപ്പുകള്‍, സ്‌കൂളിന്റെ മികവ്,പ്രവര്‍ത്തനങ്ങള്‍, അവധി ആഘോഷത്തിന്റെ വിവരണങ്ങള്‍, മുഹൂര്‍ത്തങ്ങള്‍, പ്രാദേശിക ചരിത്രം, പ്രദേശത്തെ സാംസ്‌കാരിക പ്രവര്‍ത്തകരുടെ ലേഖനങ്ങള്‍, നാടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയാണ് സുവനീറില്‍ ഉള്‍പ്പെടുത്താന്‍ […]

Local

കുന്ദമംഗലം എ എം എല്‍ പി സ്‌കൂളില്‍ സാക്ഷരം നവതി ആഘോഷത്തിന്റെ സമാപന സമ്മേളനം എംകെ രാഘവന്‍ എംപി ഉദ്ഘാടനം ചെയ്തു

  • 27th January 2024
  • 0 Comments

കുന്ദമംഗലം: കുന്ദമംഗലം എ എം എല്‍ പി സ്‌കൂള്‍ സാക്ഷരം 2024 നവതി ആഘോഷത്തിന്റെ സമാപന സമ്മേളനം എംകെ രാഘവന്‍ എംപി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ രംഗത്ത് ഗുണപാരമായ മാറ്റം ആവശ്യമാണെന്ന് എംകെ രാഘവന്‍ എം പി അഭിപ്രായപ്പെട്ടു. പലകൂട്ടികളും ആശയവിനിമയരംഗത്തു പിന്നിലാണ്. ഭാഷയില്‍ പ്രാവീണ്യം ഉറപ്പിക്കാനുള്ള പ്രവര്‍ത്തനം നടക്കണം. കുട്ടികളുടെ ഭാവി കണക്കിലെടുത്ത് ഭരണത്തുള്ളവര്‍ ഇതിനു മുകയ്യെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പിടിഎ പ്രസിഡണ്ട് കെകെ ശമീല്‍ പരിപാടിയുടെ അധ്യക്ഷത വഹിച്ചു.ചടങ്ങില്‍ ജനശബ്ദം ന്യൂസ് പ്രസിദ്ധീകരിക്കുന്ന പാഠം […]

Local

വ്യാപാരികളെ ദ്രോഹിക്കരുത്; കുന്ദമംഗലത്ത് വ്യാപാരികള്‍ പ്രതിഷേധ കൂട്ടധര്‍ണ്ണ നടത്തി

  • 23rd January 2024
  • 0 Comments

കുന്ദമംഗലം: വ്യാപാരികളെ ദ്രോഹിക്കരുത് എന്ന മുദ്രാവാക്യവുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി കുന്ദമംഗലം പഞ്ചായത്ത് ഓഫീസിന്റെ മുന്നില്‍ വ്യാപാരികള്‍ ധര്‍ണ നടത്തി. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വ്യാപാരി നേതാക്കള്‍ നടത്തി വരുന്ന പര്യടനത്തിന്റെയും വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് ഫിബ്രുവരി 13ന് തിരുവനന്തപുരത്ത് നടത്തുന്ന സെക്രട്ടറിയേറ്റ്മാര്‍ച്ചിന്റെയും കടയടപ്പ് സമരത്തിന്റെയും മുന്നോടിയായാണ് ധര്‍ണ്ണ നടത്തിയത്. സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ സെക്രട്ടറിയുമായ എം ബാബുമോന്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി […]

Local

ഗ്രാമച്ചന്ത, ഗ്രാമ സംഗീതം; അന്യം നിന്നുപോകുന്ന ഗ്രാമീണ കൂട്ടായ്മകള്‍ തിരികെ പിടിക്കാന്‍ പന്തീര്‍പാടം

  • 21st January 2024
  • 0 Comments

സിബ്ഗത്തുള്ള എം ജനശബ്ദം നൂസ് ഒരു പ്രദേശത്തെ മുഴുവന്‍ ജനങ്ങള്‍ക്കും അവര്‍ ഉത്പാദിപ്പിക്കുന്ന സാധനങ്ങള്‍ ഇടനിലക്കാരില്ലാതെ വിപണയില്‍ എത്തിക്കാനും മറ്റുള്ളവര്‍ക്ക് ഇവ വാങ്ങാനും ഉളള അവസരം ഒരുങ്ങുകയാണ് കോഴിക്കോട് കുന്ദമംഗലം പഞ്ചായത്തിലെ പന്തീര്‍പാടത്ത്. പ്രദേശിക കൂട്ടായ്മയായ പന്തീര്‍പാടം പൗര സമിതിയുടെ നേതൃത്വത്തില്‍ ഗ്രാമ ചന്ത എന്ന പേരിലാണ് പ്രാദേശിക വിപണി ഒരുങ്ങുന്നത് . മാര്‍ച്ച് ആദ്യവാരം നടക്കുന്ന ഗ്രാമച്ചന്തയില്‍പന്തീര്‍പാടത്തെ കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന പഴങ്ങള്‍ , പച്ചക്കറികള്‍ , മറ്റ് കുടില്‍ വ്യവസായ ഉത്പന്നങ്ങള്‍ എന്നിവ കൂടാതെ ആട്, […]

error: Protected Content !!