Local

പൊന്മഞ്ചേരി രാഘവന്‍ എട്ടാം ചരമ വാര്‍ഷികം; പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും നടത്തി

  • 18th January 2024
  • 0 Comments

കുന്ദമംഗലം: പ്രമുഖ സോഷ്യലിസ്റ്റും ജനതാദള്‍ നേതാവും കുന്ദമംഗലം കോ-ഓപ്പറേറ്റീവ് റൂറല്‍ ബാങ്ക് വൈസ് പ്രസിഡന്റുമായിരുന്ന പൊന്മഞ്ചേരി രാഘവന്‍ എട്ടാം ചരമ വാര്‍ഷികത്തോടനുബന്ധിച്ചു ജനതാദള്‍ – ആര്‍ ജെ ഡി പിലാശ്ശേരി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും നടത്തി. കേരള അഗ്രോ-ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ ചെയര്‍മാനും ആര്‍ ജെ ഡി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ വി കുഞ്ഞാലി ഉദ്ഘാടനം ചെയ്തു. സജിത്ത് എം സ്വാഗതവും ബിനു ടി പി അദ്ധ്യക്ഷത വഹിക്കുകയും ചെയ്ത അനുസ്മരണയോഗത്തില്‍ ഇളമന ഹരിദാസ്, […]

Local

സെക്കുലര്‍ നിലപാടുകാരെ അവാര്‍ഡ് നല്‍കി അംഗീകരിക്കേണ്ട അവസ്ഥ; മന്ത്രി പി.രാജീവ്

  • 14th January 2024
  • 0 Comments

കോഴിക്കോട്: സെക്കുലര്‍ നിലപാട് സ്വീകരിക്കുന്നവരെ അവാര്‍ഡ് നല്‍കി അംഗീകരിക്കേണ്ട അവസ്ഥയാണ് ഇന്ന് രാജ്യത്ത് നിലനില്‍ക്കുന്നതെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. എം.ഇ.എസ് സംസ്ഥാന കമ്മിറ്റിയുടെ 7 മത് എക്‌സലന്‍സ് അവാര്‍ഡ് ദാനം നിര്‍വ്വഹിച്ചു സംസാരിക്കുക കയായിരുന്നു അദ്ദേഹം. മണിശങ്കര്‍ അയ്യര്‍ അവാര്‍ഡ് ഏറ്റുവാങ്ങി. മതേതരത്വത്തോടുള്ള എന്റെ ചിന്തകളും കാഴ്ചപാടുകളുമാണ് എം.ഇ.എസ് എടുത്തിട്ടുളളതെന്ന് സെക്കുലര്‍ അവാര്‍ഡ് സ്വീകരിച്ച് കൊണ്ട് മണിശങ്കര്‍ അയ്യര്‍ അഭിപ്രായപ്പെട്ടു. ഒരാള്‍ മതത്തിന്റെ പേരില്‍ മറ്റൊരാള്‍ക്കെതിരെ കൈ ഉയര്‍ത്തുന്ന സാഹചര്യമാണ് ഇന്ത്യയില്‍ ഇന്ന് നടക്കുന്നത് […]

Local

ചൂലൂരില്‍ നിന്ന് 4 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍

  • 14th January 2024
  • 0 Comments

കോഴിക്കോട്: ചാത്തമംഗലം വെള്ളലശ്ശേരി ചൂലൂര്‍ റോഡില്‍ വയലോരം ബസ് സ്‌റ്റോപ്പിന് സമീപം വച്ച് 4 ഗ്രാം എംഎഡിഎംഎയുമായി യുവാവിനെ പിടികൂടി. മാന്നേത്ത് ചാലില്‍ അബ്‌ളുള്ളയുടെ മകന്‍ ഷഹിന്‍ ഷറഫ് എ പി (28)യെയാണ് കുന്ദമംഗലം എസ് ഐ അഭിലാഷ് ടി, എസ് സി പി ഒ അജിഷ്, സിപി ഒ ഷാജഹാന്‍ എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടിയത്. കുന്ദമംഗലം എസ് എച്ച് ഒ (സി ഐ)ശ്രീകുമാറിനാണ് കേസിന്റെ അന്വേഷണ ചുമതല. പ്ലാസ്റ്റിക് കവറിലായി സൂക്ഷിച്ച് വെച്ച നിലയിലായിരുന്നു എംഡിഎംഎ. […]

Local

ഹോട്ടല്‍ വ്യാപാരിയും ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥനമായിരുന്ന അമ്പലപ്പറമ്പില്‍ മുഹമ്മദ് ( 72 )നിര്യാതനായി

  • 13th January 2024
  • 0 Comments

കുന്ദമംഗലം: ഹോട്ടല്‍ വ്യാപാരിയും ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥനമായിരുന്ന അമ്പലപ്പറമ്പില്‍ മുഹമ്മദ് ( 72 )നിര്യാതനായി. സ്വീകാര്‍ ഹോട്ടല്‍ ഗ്രൂപ്പ് , ഫെല്ലാ ഗോള്‍ഡ് എന്നീ സ്ഥാപനങ്ങളൂടെ പാര്‍ട്ണര്‍ കൂടിയാണ്. ഭാര്യ: എ പി സഫിയ (കുന്ദമംഗലം ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡണ്ട് )മക്കള്‍ :എസ് എം ജാസര്‍ സൈനിക ഉദ്യോഗസ്ഥന്‍, സാജിത, ജസ്‌ന. മയ്യിത്ത് നിസ്‌കാരം ഇന്ന് രാത്രി 9 മണിക് ചുലാംവഴല്‍ മഹല്ല്ജുമുഅ മസ്ജിദില്‍.

Local

നവീകരിച്ച കുന്ദമംഗലം കുടുംബാരോഗ്യകേന്ദ്രം പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു

  • 9th January 2024
  • 0 Comments

നവീകരിച്ച കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം പിടിഎ റഹീം എംഎല്‍എ നിര്‍വ്വഹിച്ചു. എംഎല്‍എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 35 ലക്ഷം രൂപ ചെലവിലാണ് പുതിയ സൗകര്യങ്ങളോടെ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നവീകരണം നടത്തിയത്. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുല്‍ക്കുന്നുമ്മല്‍ അദ്ധ്യക്ഷത വഹിച്ചു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയില്‍ അലവി മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശബ്‌ന റഷീദ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എം ധനീഷ്‌ലാല്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍ കെകെസി […]

Local

പുതുവത്സരാഘോഷം: കുന്ദമംഗലം പോലീസിന്റെ നേതൃത്വത്തില്‍ കര്‍ശന പരിശോധന

  • 31st December 2023
  • 0 Comments

കുന്ദമംഗലം: പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട ക്രമസമാധാന പരിപാലനത്തിനു കുന്ദമംഗലം പോലീസിന്റെ നേതൃത്വത്തില്‍ ഇന്ന് വൈകുന്നേരം 4 മണി മുതല്‍ പിറ്റേദിവസം പുലര്‍ച്ചെ 6 മണിവരെ കര്‍ശനമായ പരിശോധന ഉണ്ടായിരിക്കും. കുന്ദമംഗലം ടൗണ്‍, പടനിലം കട്ടാങ്ങള്‍ കള്ളംതോടു, ചാത്തമംഗലം, കാരന്തൂര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് പോലീസ് പരിശോധന ഏര്‍പ്പെടുത്തിയിട്ടുള്ളത്. മദ്യപിച്ച് വാഹനം ഓടിക്കുന്നത് കണ്ടെത്തി നടപടിയെടുക്കുക, പൊതുസ്ഥലങ്ങളില്‍ മദ്യപിച്ച് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് തടയുക, ലഹരിവസ്തുക്കളുടെ ഉപയോഗം കണ്ടെത്തി നടപടി സ്വീകരിക്കുക, സ്ഥിരമായി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നവരെ മുന്‍കൂട്ടി തന്നെ കരുതല്‍ തടങ്കലില്‍ വയ്ക്കുക […]

Kerala Local

മില്ലറ്റ് വര്‍ഷാചരണം; നൂതനാശയവുമായി കുന്ദമംഗലം ഉപജില്ല

  • 31st December 2023
  • 0 Comments

അന്താരാഷ്ട്രാ മില്ലറ്റ് വര്‍ഷാചരണത്തിന്റെ ഭാഗമായി പുതിയൊരു ആശയത്തിന് തുടക്കമിടുകയാണ് കുന്ദമംഗലം ഉപജില്ലയിലെ വിദ്യാഭ്യാസ ഓഫീസറായ ശ്രീ. കെ.ജെ പോളിന്റെ നേതൃത്വത്തില്‍ ഹെഡ് മാസ്റ്റേഴ്‌സ് ഫോറവും അധ്യാപകരും രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും. ചെറു ധാന്യങ്ങളായ മില്ലറ്റുകളെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുക, മില്ലറ്റുകളുടെ പ്രാധാന്യവും ഔഷധ ഗുണവും കൃഷിരീതികളും കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും പരിചയപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ നടപ്പിലാക്കുന്ന ആരോഗ്യം ചെറുധാന്യങ്ങളിലുടെ എന്ന പദ്ധതിക്ക് കുന്ദമംഗലം ഉപജില്ലയില്‍ തുടക്കമായി. കുന്ദമംഗലം ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ .കെ ജെ പോളിന്റ ആശയം പ്രധാനാധ്യാപക കൂട്ടായ്മയിലൂടെ എല്ലാ […]

Local

കരിയാത്തന്‍കാവ് പൊതു നീന്തല്‍ കുളം ജനങ്ങള്‍ക്കായി തുറന്നു കൊടുത്തു

  • 31st December 2023
  • 0 Comments

കെട്ടാങ്ങല്‍ :കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് 2021- 2022 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1175000രൂപ ചിലവില്‍ നവീകരിച്ച ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് മൂന്നാം വാര്‍ഡ് കാഞ്ഞിരത്തിങ്ങല്‍ കരിയാത്തന്‍കാവ് പൊതു നീന്തല്‍കുളം ജനങ്ങള്‍ക്കായി തുറന്നു കൊടുത്തു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അരിയില്‍ അലവി ഉദ്ഘാടനം നിര്‍വ്വഹിച്ചു .ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ മുംതസ് ഹമീദ് അധ്യക്ഷത വഹിച്ചു. ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കല്‍ ഗഫൂര്‍ മുഖ്യാഥിതിയായി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ നാസര്‍ എസ്റ്റേറ്റ് മുക്ക്, വാര്‍ഡ് മെമ്പര്‍ […]

Local

പടനിലം ഉപ്പഞ്ചേരിമ്മല്‍ പവീര്‍ (പൗറുക്ക) 80 നിര്യാതനായി

  • 29th December 2023
  • 0 Comments

പടനിലം ഉപ്പഞ്ചേരിമ്മല്‍ പവീര്‍ (പൗറുക്ക) 80 നിര്യാതനായി. ഭാര്യ: ആയിഷ. മക്കള്‍: നാസര്‍, സലീം, നഫീസ. മരുമക്കള്‍ : മുംതാസ്, ഷൈനിജ , മുഹമ്മദ്. മയ്യിത്ത് നിസ്‌കാരംഇന്ന് രാവിലെ 11 മണിക്ക് പടനിലം ജുമുഅത്ത് പള്ളിയില്‍

Local

ചെത്തുകടവ് പൊതുജന വായനശാല നിര്‍വാഹക സമിതി; ഭരണസമിതിക്ക് നേതൃത്വം നല്‍കിയ പാനലിലെ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു

  • 28th December 2023
  • 0 Comments

ചെത്തുകടവ് പൊതുജന വായനശാല നിര്‍വാഹക സമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റുകളിലും നിലവിലുള്ള ഭരണസമിതിക്ക് നേതൃത്വം നല്‍കിയ പാനലിലെ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു.നിര്‍വാഹക സമിതി അംഗങ്ങളായി എം. എം. രജയ് (പ്രസിഡന്റ് ), പി. രാജീവ് (വൈസ് പ്രസിഡന്റ് )പി. രാധാകൃഷ്ണന്‍ (സെക്രട്ടറി ), കെ.സജീഷ് (ജോ. സെക്രട്ടറി ), കെ. വി. സുരേന്ദ്രന്‍, കെ. എം.ചിന്താമണി,പി.ലിനി, കെ. എം.ഗിരീഷ്ബാബു, ഇ.സുരേഷ് കുമാര്‍, എം. കെ.സോന എന്നിവരെ തെരഞ്ഞെടുത്തു.

error: Protected Content !!