കുന്ദമംഗലം: പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട ക്രമസമാധാന പരിപാലനത്തിനു കുന്ദമംഗലം പോലീസിന്റെ നേതൃത്വത്തില്‍ ഇന്ന് വൈകുന്നേരം 4 മണി മുതല്‍ പിറ്റേദിവസം പുലര്‍ച്ചെ 6 മണിവരെ കര്‍ശനമായ പരിശോധന ഉണ്ടായിരിക്കും. കുന്ദമംഗലം ടൗണ്‍, പടനിലം കട്ടാങ്ങള്‍ കള്ളംതോടു, ചാത്തമംഗലം, കാരന്തൂര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് പോലീസ് പരിശോധന ഏര്‍പ്പെടുത്തിയിട്ടുള്ളത്. മദ്യപിച്ച് വാഹനം ഓടിക്കുന്നത് കണ്ടെത്തി നടപടിയെടുക്കുക, പൊതുസ്ഥലങ്ങളില്‍ മദ്യപിച്ച് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് തടയുക, ലഹരിവസ്തുക്കളുടെ ഉപയോഗം കണ്ടെത്തി നടപടി സ്വീകരിക്കുക, സ്ഥിരമായി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നവരെ മുന്‍കൂട്ടി തന്നെ കരുതല്‍ തടങ്കലില്‍ വയ്ക്കുക എന്നിവയാണ് പോലീസ് സുരക്ഷയുടെ ഭാഗമായി ചെയ്യുക. സുരക്ഷ ക്രമീകരണത്തിനു വേണ്ടി 2ജീപ്പും, 6 ബൈക്കുകളിലുമായാണ് പൊലീസ് റൗണ്ട് ചുറ്റുക. നിര്‍ദ്ദേശിച്ച സമയത്ത് തന്നെ ബാറുകളും, ഷോപ്പിംഗ് മാളുകള്‍ അടക്കണമെന്നും എസ് എച്ച് ഒ കുന്ദമംഗലം പറഞ്ഞു.
പുതുവത്സരാഘോഷം: കുന്ദമംഗലം പോലീസിന്റെ നേതൃത്വത്തില്‍ കര്‍ശന പരിശോധന

