Local

കുന്ദമംഗലം എ എം എല്‍ പി സ്‌കൂളില്‍ സാക്ഷരം നവതി ആഘോഷത്തിന്റെ സമാപന സമ്മേളനം എംകെ രാഘവന്‍ എംപി ഉദ്ഘാടനം ചെയ്തു

കുന്ദമംഗലം: കുന്ദമംഗലം എ എം എല്‍ പി സ്‌കൂള്‍ സാക്ഷരം 2024 നവതി ആഘോഷത്തിന്റെ സമാപന സമ്മേളനം എംകെ രാഘവന്‍ എംപി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ രംഗത്ത് ഗുണപാരമായ മാറ്റം ആവശ്യമാണെന്ന് എംകെ രാഘവന്‍ എം പി അഭിപ്രായപ്പെട്ടു. പലകൂട്ടികളും ആശയവിനിമയരംഗത്തു പിന്നിലാണ്. ഭാഷയില്‍ പ്രാവീണ്യം ഉറപ്പിക്കാനുള്ള പ്രവര്‍ത്തനം നടക്കണം. കുട്ടികളുടെ ഭാവി കണക്കിലെടുത്ത് ഭരണത്തുള്ളവര്‍ ഇതിനു മുകയ്യെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പിടിഎ പ്രസിഡണ്ട് കെകെ ശമീല്‍ പരിപാടിയുടെ അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ ജനശബ്ദം ന്യൂസ് പ്രസിദ്ധീകരിക്കുന്ന പാഠം 90 നവതി സോവനീര്‍ പ്രകാശനം ചെയ്തു. മാധ്യമപ്രവര്‍ത്തകന്‍ പി കോയമാസ്റ്റര്‍ ഏറ്റുവാങ്ങി.

എല്‍എസ്എസ് വിജയികള്‍ക്കുള്ള ഉപഹാരസമര്‍പ്പണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അരിയില്‍ അലവി നിര്‍വഹിച്ചു. കെ ജി സ്‌കോളഷിപ്പ് നേടിയ കുട്ടികള്‍ക്കുള്ള ഉപഹാരം കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വിജി പുല്‍ക്കുന്നുമ്മല്‍ നല്‍കി. പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയായ ഓര്‍മ്മചെപ്പിന് വേണ്ടി പിടിഎ പ്രസിഡണ്ട് ശമീല്‍ കെ കെ ക്ക് പൂര്‍വ്വ വിദ്യാര്‍ത്ഥി മുഹ്‌സിന്‍ ഭൂപതി ഉപഹാരം നല്‍കി. സ്‌കൂള്‍ പാചക തൊഴിലാളി നഫീസയെ പ്രധാനാധ്യാപിക നദീറ ടീച്ചറും, ഫാത്തിമയെ വാര്‍ഡ്മെമ്പര്‍ ഫാത്തിമ ജസ്ലിനും ആദരിച്ചു. പ്രശസ്ത ഗാന രചയിതാവ് ശിഹാബ് അരീക്കോട്, നാടക സിനിമ അഭിനയതാവ് വിജയന്‍ കാരന്തുര്‍ പ്രഭാഷണം നടത്തി.

പ്രോഗ്രാം കണ്‍വീനര്‍ ഷാജി മാസ്റ്റര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വാര്‍ഡ് മെമ്പര്‍മാരായ കെകെസി നൗഷാദ്, സജിത ഷാജി, നജീബ് പാലക്കല്‍, കുന്ദമംഗലം AEO KJ പോള്‍, PK ബാപ്പു ഹാജി, എം സിബ്ഗത്തുള്ള, സക്കീര്‍ ഹുസൈന്‍, KT ബഷീര്‍, ഫാസില്‍ മാസ്റ്റര്‍, മുഹമ്മദ് നസീം, അബ്ദുല്‍ ഷഫീഖ് കെ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പ്രധാനധ്യാപിക നദീറ ടീച്ചര്‍ സ്വാഗതവും, അബ്ദുല്‍ സലാം നന്ദിയും പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!