കുന്ദമംഗലം: ഡല്‍ഹിയില്‍നടന്ന വാല്‍ കോ ഇന്ത്യ ഇന്റ്‌റര്‍ നാഷണല്‍ കിക്ക് ബോക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് വേണ്ടി വെങ്കല മെഡല്‍ കരസ്ഥമാക്കിയ ദേവിക്.എം.വി.ക്ക്പെരിങ്ങൊളം കോണ്‍ഗ്രസ്സ് കമ്മറ്റി അനുമോദിച്ചു.കെ.പി.സി.സി. രാഷ്ട്രീയ കര്യസമതി അംഗം എന്‍.സുബ്രമണ്യന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പെരുവയല്‍ മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡണ്ട് വി.സി. സേതുമാധവന്‍, കൊണിയഞ്ചേരി രാധാകൃഷ്ണന്‍,ശബരിഷ് പെരിങ്ങൊളം, ബിന്ദു, ഹരിദാസ് കണ്ണംമ്പത്ത്, ഷിജേഷ് മാങ്കുനി ,സിലാം ചോലക്കല്‍, ലതാനന്ദിനി എന്നിവര്‍ പ്രസംഗിച്ചു.പ്രസന്റേഷന്‍സ്‌ക്കൂളിലെആറാംക്ലാസ്വിദ്യാര്‍ത്ഥിയായഎം.വി. ദേവിക് പെരിങ്ങൊളം കറുപ്പന്‍വീട് രാജേഷിന്റെയുംദിഷീനയുടെയും മകനാണ്.