Local

ദയ സാംസ്‌കാരിക വേദിയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം: പി ടി എ റഹീം എം എല്‍ എ

മാവൂര്‍: അരയങ്കോട് ദയ സാംസ്‌കാരിക വേദിയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് അഡ്വ. പി ടി എ റഹീം എം എല്‍ എ പറഞ്ഞു. അരയങ്കോട് ദയ സാംസ്‌കാരിക വേദിയുടെ മൂന്നാം വാര്‍ഷികം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാരക രോഗങ്ങള്‍മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ ചേര്‍ത്തുപിടിക്കുന്നതോടൊപ്പം സ്വന്തമായി കിടപ്പാടമില്ലാത്ത മൂന്ന് കുടുംബങ്ങള്‍ക്ക് വീട് വയ്ക്കാന്‍ ഭൂമി നല്‍കിയ സംഘടനയുടെ പ്രവര്‍ത്തനം ശ്ലാഘനീയമാണ്. ഇത്തരം പ്രവര്‍ത്തനങ്ങളും കൂട്ടായ്മകളും ഓരോ പ്രദേശത്തുമുണ്ടാവേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഖത്തര്‍ സംസ്‌കൃതി പ്രസിഡന്റും ലോക കേരള സഭ അംഗവുമായ അറളയില്‍ അഹമ്മദ്കുട്ടി, പ്രവാസി വ്യവസായിയും എസ് എച് ഹോള്‍ഡിങ് ഗ്രൂപ്പ് ചെയര്‍മാനുമായ സുനീര്‍ കുതിരാടം, എം എസ് എസ് ജില്ല പ്രസിഡന്റ് പി പി അബ്ദുറഹിമാന്‍, പാലിയേറ്റീവ് നഴ്‌സ് യമുന കെ, സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡ് നേടിയ നൈഫ നാസര്‍ എന്നിവരെ ചടങ്ങില്‍ എം എല്‍ എ ആദരിച്ചു. രോഗികള്‍ക്കുള്ള ധനസഹായ വിതരണോദ്ഘാടനം ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുഷമ നിര്‍വഹിച്ചു. ഹെല്‍പ്പ് ഡസ്‌ക് ഉദ്ഘാടനം ഓളിക്കല്‍ മോയിന്‍ നിര്‍വഹിച്ചു. പാലിയേറ്റീവ് ഉപകരണങ്ങളുടെ സമര്‍പ്പണവും, കൈത്താങ് കൈപ്പുസ്തകത്തിന്റെ പ്രകാശനവും നടന്നു.

ഹസ്സന്‍ മുനീര്‍ അധ്യക്ഷത വഹിച്ചു. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഷമ, മുന്‍ മാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പുലപ്പാടി ഉമ്മര്‍ മാസ്റ്റര്‍, എം ധര്‍മ്മജന്‍, പി സി അബ്ദുല്‍കരീം സുനോജ് കുമാര്‍, മോയിന്‍ ഓളിക്കല്‍, കെ.പി ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ലത്തീഫ് കുറ്റിക്കുളം സ്വാഗതവും ടി.കെ നാസര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് പ്രശസ്ത ഗായകരായ ഫാസിലബാനു, എം എം ഗഫൂര്‍ എന്നിവര്‍ നയിച്ച ഗാനമേളയും നടന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!